കൃത്രിമ മധുരങ്ങൾ  അപകടകരമോ? 

പ്രമേഹ രോഗികളുടെ എണ്ണം  നമ്മുടെ  നാട്ടിൽ  അപകടകരമായ വിധത്തിൽ  വർദ്ധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ  ഷുഗർ ഫ്രീ പോലുള്ള  ഉത്പന്നങ്ങളുടെ  ഉപയോഗം ഇന്ന് വൻതോതിൽ പ്രചാരം നേടിക്കഴിഞ്ഞു. പല പേരുകളിൽ ഇവയിന്ന്  വിപണിയിൽ ലഭ്യമാണ്. വലിയ വിലയുമാണ് ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്നത്. എന്നാൽ എത്രമാത്രം  സുരക്ഷിതമാണ്  ഇത്തരം  ഉൽപന്നങ്ങളെന്നത്  വലിയൊരു ചോദ്യമായി  അവശേഷിക്കുന്നു.

ഇവയുടെ ഗുണഗണങ്ങൾ തെളിയിക്കുന്നതായ കണ്ടെത്തലുകളൊന്നും  ഇതേവരെ പുറത്തുവന്നിട്ടില്ല. നേരെമറിച്ച് കൃത്രിമ മധുരം ചേർത്ത് ഷുഗർ ഫ്രീ ലേബലിൽ പുറത്തിറങ്ങുന്ന  ഉൽപ്പന്നങ്ങൾ  ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം  എന്ന് സംശയിക്കാവുന്ന തരത്തിലുള്ള   നിരവധി പഠന റിപ്പോർട്ടുകൾ വന്നിട്ടുമുണ്ട്.  യൂറോപ്യൻ നാടുകളിൽ ഇത് സംബന്ധിച്ച് അൻപതോളം പഠനങ്ങൾ നടന്നിട്ടുണ്ട്.

കൃത്രിമ   മധുരങ്ങൾ നിരന്തരമായി  ഉപയോഗിക്കുന്നത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഷുഗർ ഫ്രീ  ഉത്പന്നങ്ങൾ മിതമായി ഉപയോഗിക്കുന്നവരിലും അമിതമായി  ഉപയോഗിക്കുന്നവരിലുമായി നടന്ന പ്രത്യേക  പഠനങ്ങൾ വ്യക്തമാക്കുന്നത് അമിതോപയോഗക്കാരിൽ വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ്.  നിരന്തരമായ ഉപയോഗം  ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും  വൃക്ക രോഗം, കാൻസർ എന്നിവക്കും  കാരണമാകുന്നു. ഗുണത്തേക്കാളേറെ ദോഷമാണ് ഇവ വരുത്തിവെക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കായികതാരങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും: മന്ത്രി ഇ.പി. ജയരാജന്‍

അവയവദാന സന്ദേശത്തിന്റെ ദേശീയ പര്യടനം: കേരള യാത്ര ശനിയാഴ്ച്ച