Artificial sweeteners , obesity ,diabetes,study, result, sugar, tea, sweets, cake, ice cream, health, new study,warns , heart, rats, research, 
in , ,

മധുരപ്രേമികൾ ശ്രദ്ധിക്കുക; കൃത്രിമ മധുരത്തെ പറ്റി ഇതാ വീണ്ടും ചില പഠന ഫലങ്ങൾ

ലോകമെമ്പാടും മധുരപ്രിയർ ധാരാളമുണ്ട്. എന്നാൽ പ്രമേഹവും അമിതവണ്ണവും വില്ലന്മാരാകുമ്പോൾ മനസില്ലാമനസോടെ മധുരം ഉപേക്ഷിക്കുവാൻ പലരും തയ്യാറാകുന്നു. എന്നിരുന്നാലും ചില മധുരപ്രിയർ അങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറായില്ല.അവർക്കു വേണ്ടി കൃത്രിമ മധുരമെന്ന ( Artificial sweeteners ) ബദൽ മാർഗ്ഗം കാലക്രമേണ വിപണിയിൽ വന്നെത്തി.

അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കുന്നതിന് വേണ്ടി സാധാരണയായി പഞ്ചസാരയ്ക്ക് പകരം കൃത്രിമ മധുരമാണ് ഇക്കാലത്ത് സർവ്വവ്യാപകമായി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തരം കൃത്രിമ മധുരം ഉപയോഗിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

കൃത്രിമ മധുരം ആരോഗ്യത്തിന് വളരെയധികം ഹാനികരമാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. കൃത്രിമ മധുരം കഴിക്കുന്നതിലൂടെ പ്രമേഹം, പൊണ്ണത്തടി പോലുള്ള ശാരീരിക പ്രശ്ങ്ങൾ ബാധിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

പ്രമേഹ രോഗ വിദഗ്ദ്ധരും മെഡിക്കേറ്റ് സർവ്വകലാശാലയും സംയുക്തമായാണ് കൃത്രിമ മധുരത്തെ പറ്റിയുള്ള പുതിയ പഠനം നടത്തിയത്.

1879-ൽ ‘സാക്കറിന്‍’ എന്ന കൃത്രിമ മധുര പദാര്‍ത്ഥം ആദ്യമായി കണ്ടുപിടിച്ചതിനു ശേഷം ചായ, കാപ്പി എന്നിവയ്ക്ക് പുറമെ കേക്ക്, ഐസ്‌ക്രീം, പലഹാരങ്ങള്‍ എന്നിവയിലും കൃത്രിമ മധുരം ചേർക്കാൻ തുടങ്ങി.

സാക്കറിനെ തുടർന്ന് അസ്പാര്‍ടൈം, സൂക്രലോസ്, സ്റ്റീവിയ,  നിയോടെയിം, എയ്‌സിസള്‍ഫേം പൊട്ടാസ്യം തുടങ്ങിയ കൃത്രിമ മധുരങ്ങളും ഇന്ന് ഭക്ഷണവിപണിയിൽ ലഭ്യമാണ്.

ശരീരഭാരം കുറയ്ക്കുന്നതിനും രക്തത്തില്‍ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാതെ തന്നെ മധുരം ആസ്വദിക്കുന്നതിനുമാണ് ആളുകൾ കൃത്രിമ മധുരം ഉപയോഗിക്കുന്നത്.

എന്നാൽ പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ഉണ്ടാവാനുള്ള സാധ്യത കൃത്രിമ മധുരം ഉപയോഗിക്കുന്നവരിൽ വളരെ ഏറെയാണെന്ന് മുൻപുള്ള പഠനങ്ങളിലും  വ്യക്തമായിട്ടുണ്ട്.

കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിനോടൊപ്പമാണ് കൃത്രിമ മധുരപദാർത്ഥൾ കഴിക്കുന്നെതങ്കിൽ ശരീരത്തിലെ കലോറിയുടെ അളവ് വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

കൃത്രിമ മധുരം ശരീരത്തിൽ വലിയ അളവിലുള്ള ബയോകെമിക്കൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. രക്ത കുഴലുകളിൽ കൃത്രിമ മധുരപദാർത്ഥം സൃഷ്‌ടിക്കുന്ന ആഘാതത്തെ പറ്റിയും ഗവേഷകർ നീരിക്ഷിച്ചു.

എന്നാൽ പിന്നെ കൃത്രിമ മധുരത്തിന്റെ ഉപയോഗം ഒഴിവാക്കി പഞ്ചസാര പോലുള്ള പ്രകൃത്യാലുള്ള മധുരങ്ങളിലേയ്ക്ക് തന്നെ മടങ്ങിയാൽ പോരെ എന്ന ചിന്തയും നിലനിൽക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

പുതിയ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ കൃത്രിമ മധുരങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

weekly-cartoon-hakus-manasa-vacha-april-24-2018

വർഗീയത

NOC, Munnar, houses, construction, Revenue minister, E Chandrasekharan, Neelakurinji sanctuary, Kurinji , Munnar,cabinet meeting,eucalyptus ,  local people, areas, 

നീലക്കുറിഞ്ഞി ദേശീയോദ്യാനം: വിസ്തൃതി കുറക്കില്ല; ജനവാസമേഖലയെ ഒഴിവാക്കി