കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനം പകരാന്‍ കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും എത്തി.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ആള്‍ സെയിന്‍റ്സ് കോളേജ്, കരുമം ഇടഗ്രാമം യു.പി സ്കൂള്‍, വെള്ളായണി യു.പി.സ്കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് കലാകാരന്മാരുടെ സന്ദര്‍ശനം സംഘടിപ്പിച്ചത്.

2017ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇന്ദ്രന്‍സ്, അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടന്‍ ജോബി, നടനും സംവിധായകനും സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി. ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സംവിധായകന്‍ ഡോ. സന്തോഷ് സൗപര്‍ണിക, നാടന്‍പാട്ട് ഗായകന്‍ ജയചന്ദ്രന്‍ കടമ്പനാട്, ചിത്രകാരന്‍ സുമേഷ് ബാല, എഴുത്തുകാരിയും അധ്യാപികയുമായ വി.എസ് ബിന്ദു, ചിത്രകാരി ആലീസ് ചീവേല്‍ എന്നിവരാണ് ക്യാമ്പ് സന്ദര്‍ശിച്ചത്.

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

അക്കാദമി ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളവും ചെയര്‍മാന്‍െറ ഒരു മാസത്തെ ഓണറേറിയവും ഓണാഘോഷപരിപാടികള്‍ക്കായി മാറ്റിവെച്ചിരുന്ന തുകയും ചേര്‍ത്താണ് അഞ്ചു ലക്ഷം രൂപ സമാഹരിച്ച് സംഭാവന ചെയ്തത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍െറയും മാനവീയം സ്ട്രീറ്റ് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ ആഗസ്റ്റ് 15 മുതല്‍ 19 വരെ വെള്ളയമ്പലത്തെ മാനവീയം ലൈബ്രറി അങ്കണത്തില്‍ സമാഹരിച്ച് വിതരണം ചെയ്തിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വൈദ്യുതി വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഫോര്‍വേഡ് ബ്ലോക്ക്

തിരുവനന്തപുരത്തുനിന്ന് ഇതുവരെ അയച്ചത് 471 ലോഡ് അവശ്യ വസ്തുക്കൾ