കൊച്ചി മുസിരിസ് ബിനാലെ: ആർട്ടിസ്റ്റ് സിനിമകൾക്ക് തുടക്കം  

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ ഭാഗമായുള്ള ആര്‍ട്ടിസ്റ്റ്സ് സിനിമ വിഭാഗത്തിന് തുടക്കമായി. പ്രശസ്ത നാടക പ്രവര്‍ത്തകയായ അനാമിക ഹസ്കറിന്‍റെ ‘ഘോഡെ കൊ ജിലേബി ഖിലാനെ ലേ ജാ റിയാ ഹൂം’ എന്നതായിരുന്നു ഉദ്ഘാടന ചിത്രം.

ഡല്‍ഹിയിലെ അരിക്വത്കരിക്കപ്പെട്ട ജീവിതങ്ങളുടെ കഥ പറയുന്നതാണ് അനാമിക ഹസ്കറിന്‍റെ ചിത്രം. പാരമ്പര്യ രീതികളില്‍ നിന്നും വേറിട്ട സമീപനമാണ് ഈ സിനിമയുടെ കാര്യത്തില്‍ ഹസ്കര്‍ സ്വീകരിച്ചിരിക്കുന്നത്. ലോകത്തിലെ വിഖ്യാത ആര്‍ട്ടിസ്റ്റുകള്‍ തന്നെയാണ് ബിനാലെ ചലച്ചിത്ര പ്രദര്‍ശനങ്ങളിലെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ഡോക്യുമന്‍ററികളും ചലച്ചിത്രങ്ങളും ആര്‍ട്ടിസ്റ്റ്സ് സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഡല്‍ഹിയിലെ ഷാജഹാനാബാദിലെ മാറ്റി നിറുത്തപ്പെടുന്ന സമൂഹത്തിന്‍റെ കഥയാണ് താന്‍ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് അനാമിക ഹസ്കര്‍ പറഞ്ഞു. ഇത് ഷൂട്ട് ചെയ്യുന്നതിനു വേണ്ടി രണ്ട് വര്‍ഷം ചെലവഴിച്ചു. എന്നാല്‍ അതിനും ഏഴുവര്‍ഷം മുമ്പ് തന്നെ പുരാതനഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് ജനങ്ങളുടെ അഭിമുഖങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. പോക്കറ്റടിക്കാര്‍, തെരുവുഗായകര്‍, കച്ചവടക്കാര്‍, റിക്ഷക്കാര്‍, കൂലിപ്പണിക്കാര്‍, ചുമട്ടുതൊഴിലാളികള്‍, ആക്രി പെറുക്കുന്നവര്‍ തുടങ്ങിയവരെല്ലാം ഇതിനായി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്കാണ് ഘോഡെ കോ ജിലേബി കാഴ്ചക്കാരെ കൊണ്ടുപോവുന്നതെന്ന് അനാമിക ഹസ്കര്‍ പറഞ്ഞു. ഈ സിനിമയില്‍ അഭിനയിച്ച മലയാളി കൂടിയായ കെ ഗോപാലന്‍, ലോകേഷ് ജെയിന്‍, രവീന്ദ്ര സാഹു എന്നിവരെ ഹസ്കര്‍ സദസ്സിനു പരിചയപ്പെടുത്തി.

ബിനാലെ അവസാനിക്കുന്ന മാര്‍ച്ച് 29 വരെ ആര്‍ട്ടിസ്റ്റ്സ് സിനിമ വിഭാഗത്തില്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. ലോറന്‍സ് എനിവെയ്സ് (ഫ്രഞ്ച്), ബംഗ്ലാദേശി ഡോക്യുമന്‍ററി മുക്തിര്‍ ഗാന്‍, അമേരിക്കന്‍ സിനിമയായ ഐ ആം നോട്ട് യുവര്‍ നീഗ്രോ എന്നിവയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തില്‍ 163 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.  12 ക്യൂറേറ്റര്‍മാരായിരുന്നു സിനിമകള്‍ തെരഞ്ഞെടുത്തത്. ഫോറം എക്സ്പാന്‍ഡഡ് ഓഫ് ബെര്‍ലിന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലക്സ്-സ്കോട്ട്ലാന്‍റ്, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ എന്നിവയുമായി ആര്‍ട്ടിസ്റ്റ്സ് സിനിമയുടെ 2016 ലെ പ്രദര്‍ശനങ്ങള്‍ സഹകരിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തിരുവനന്തപുരത്തെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കും: മന്ത്രി

സ്കോളര്‍ഷിപ്പോടെ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ പഠിക്കാം