ബിജെപിയുടെ നയങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അരുൺ ഷൂരി

Arun Shourie , criticism, BJP, Kashmir, Modi, policies, surgical strike, senior journalist, Kashmir: Glimpses of History', Congress leader ,Saifuddin Soz, 

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ കേന്ദ്ര മന്ത്രിയും പ്രശസ്ത പത്രപ്രവർത്തകനുമായ അരുണ്‍ ഷൂരി ( Arun Shourie ) വീണ്ടും രംഗത്തെത്തി.

ഹിന്ദുക്കളെയും മുസ്ലീമുകളെയും വിഭജിക്കുക എന്ന ലക്ഷ്യമാണ് ബിജെപിയുടേതെന്ന് അരുണ്‍ ഷൂരി ആരോപിച്ചു.

കോണ്‍ഗ്രസ്സ് നേതാവ് സൈഫുദീന്‍ സോസ് രചിച്ച ‘കാശ്മീർ: ഗ്ലിംപ്സസ്‌ ഓഫ് ഹിസ്റ്ററി’ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ബിജെപിയ്‌ക്കെതിരെ അരുണ്‍ ഷൂരി ആഞ്ഞടിച്ചത്.

കാശ്മീരിലെ യഥാര്‍ഥ ചരിത്രം മനസിലാക്കുകയും പ്രശ്‌നത്തിന് പരിഹാരം കാണുകയുമാണ് വേണ്ടതെന്ന് രചയിതാവ് കൂടിയായ അരുൺ ഷൂരി വ്യക്തമാക്കി.

പാക്കിസ്ഥാന്‍, ചൈന അടക്കമുള്ള അയല്‍ രാജ്യങ്ങളുടെ കാര്യത്തില്‍ ബിജെപി സര്‍ക്കാരിന് ദീര്‍ഘകാല നയമില്ലെന്നും ഹിന്ദുക്കളെയും മുസ്ലീമുകളെയും വിഭജിക്കുക എന്നതാണ് ആ പാർട്ടിയുടെ തന്ത്രമെന്നും ഷൂരി ആരോപിച്ചു.

പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് കേന്ദ്ര സർക്കാരിന്റെ വെറും കാപട്യമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യൻ ആർമി നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ചൊല്ലി മുതലെടുപ്പ് നടത്തുവാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്നും അരുൺ ഷൂരി ആരോപിച്ചു.

സർജിക്കൽ സ്ട്രൈക്കിന് ശേഷവും മേഖലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഷൂരി വ്യക്തമാക്കി.

മോഡി വെറും ഇലക്ഷൻ ഓറിയന്റഡ് ആണെന്നും സർക്കാർ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിന് പകരം പ്രചാരണ പരിപാടികളിലൂടെ തിരഞ്ഞെടുപ്പിൽ വിജയിക്കുവാനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും ഷൂരി കുറ്റപ്പെടുത്തി.

മോഡിയേക്കാള്‍ ദുര്‍ബലനും അരക്ഷിതനുമായ പ്രധാനമന്ത്രി ഇൻഡ്യയിൽ ഉണ്ടായിട്ടില്ലെന്ന് ഷൂരി നേരത്തെ വിമർശിച്ചിരുന്നു.

മോഡിയുടെ അരക്ഷിതാവസ്ഥ കാരണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് അധികാര കേന്ദ്രീകരണമാണെന്നും അദ്ദേഹം നേരത്തെ
ആരോപിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Aishwarya, Anil Kapoor, teaser, Fanney Khan, long gap ,19 years,duo , Subhash Ghai, Taal,

ഐശ്വര്യ-അനിൽ ജോഡിയുടെ നീണ്ട ഇടവേളയ്ക്ക് വിരാമം; ഫന്നേ ഖാന്റ ടീസർ പുറത്തിറങ്ങി

മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പുകള്‍ വിപണിയിലേയ്ക്ക്