Arunaraje Patil, IFFK, workshop for women, Arunaraje Patil,book,  participants,International Film Festival of Kerala ,women filmmakers , technicians, participated ,workshop, funding opportunities, film festival, Filmmaker Arunaraje Patil',autobiography,Freedom: My Story, career, Patil,
in , ,

വനിതാ ശില്പശാല: അരുണാ രാജെ പാട്ടീല്‍ പങ്കെടുത്തു

തിരുവനന്തപുരം: സിനിമാ നിര്‍മ്മാണ മേഖലയില്‍ സ്ത്രീകൾ സജീവമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രശസ്ത ചലച്ചിത്രക്കാരി അരുണാ രാജെ പാട്ടീല്‍ (Arunaraje Patil) അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയുടെ (IFFK) ഭാഗമായി ഇന്നലെ നടന്ന വനിതാ ശില്പശാലയില്‍ (workshop for women) സംസാരിക്കുകയായിരുന്നു അവര്‍.

സമൂഹത്തില്‍ വലിയ രീതിയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്നും ആരും പരസ്പരം ഒന്നും പങ്കുവെക്കുന്നില്ലെന്നും അരുണാ രാജെ കുറ്റപ്പെടുത്തി. തിരക്കഥാ രചന, അവതരണം എന്ന വിഷയത്തെക്കുറിച്ച് ഉര്‍മി ജുവേക്കര്‍ സംസാരിച്ചു.

സിനിമാ നിര്‍മ്മാണം എന്നത് ആത്യന്തികമായി ഒരു കച്ചവടമാണെന്നും മുടക്കുന്ന മുതല്‍ തിരിച്ചു നല്‍കുക എന്നത് ഉത്തരവാദിത്തമാണെന്നും അവർ ഓർമ്മിപ്പിച്ചു. ഇക്കാര്യം എപ്പോഴും ഓര്‍മ വേണമെന്ന് ഉര്‍മി നിർദ്ദേശിച്ചു.

അപ്പോളോ ഡിമോറയില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ സിനിമയിലെ വിവിധ മേഖലകളില്‍ നിന്നുള്ള വനിതാ പ്രതിഭകള്‍ പങ്കെടുത്തു. അരുണാ രാജെയുടെ ‘ഫ്രീഡം മൈ സ്റ്റോറി’ എന്ന പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സിനിമാ നിരൂപകനായ ഉമാ ഡി കുന്‍ഹയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

തുടര്‍ന്ന് നടന്ന ശില്പശാലയില്‍ ജൂഡി ഗ്ലാഡ്‌സ്റ്റോണ്‍, അപൂര്‍വ്വ അഗര്‍വാള്‍, സഞ്ജയ് റാം എന്നിവരും സംസാരിച്ചു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാലയുടെ രണ്ടാം ദിവസമായ ഇന്ന് ഗീതു മോഹന്‍ദാസ്, വിധു വിന്‍സെന്റ്, അനൂപ് സിംഗ്, മീന ടി പിള്ള, അമിത് മസൂര്‍ക്കര്‍, അലസാണ്ട്ര സ്‌പെഷലെ, റീമ ദാസ് എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Maradona, statue, Kolkata, fans, social media, Diego Maradona statue ,unveiled , India ,Bronze likeness, ridiculed ,football,former Argentina player , football icon , honoured ,bronze sculpture , club ,1986 ,World Cup winner ,online ridicule,25-year-old captain,

കൊൽക്കത്തയിലെ മറഡോണ പ്രതിമ; ആരോപണവുമായി ആരാധകർ

Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, Odiyan Manikyan, new, teaser, released, Mohanlal, film, Manju, Prakash Raj, hero, France, makeover, superstar, movie, new look, reducing, weight, sexagenarian,Thenkurissi, young avatar.

ഒടിയന്‍ മാണിക്യന്റെ പുതിയ ടീസറെത്തി; ലാൽ ഞെട്ടിച്ചു