പ്രളയത്തിൽ കൈത്താങ്ങായവർക്ക് അസാപ്  സമ്മാനം നൽകി 

തിരുവനന്തപുരം: പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അസാപിന്റെ ആദരം. പ്രകൃതിയോടിണങ്ങി യാത്രാശീലം പ്രോത്സാഹിപ്പിക്കാൻ സൈക്കിളുകളാണ് സമ്മാനമായി നൽകിയത്.

12 പേർക്കാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) ആദരവും പ്രോത്സാഹനവും ലഭിച്ചത്. അഞ്ച് വിദ്യാർഥികൾക്കും ഏഴ് രക്ഷിതാക്കൾക്കുമാണ് സൈക്കിൾ നൽകിയത്. അസാപ് സി.ഇ.ഒയും ടീം ലീഡറുമായ റീത്ത എസ്. പ്രഭ ഇവർക്ക് സൈക്കിളുകൾ കൈമാറി മുഖ്യപ്രഭാഷണം നടത്തി.

പ്രളയദുരന്തത്തിൽ സഹായഹസ്തവുമായി എത്തിയ വിദ്യാർഥികളുടെയും മത്സ്യത്തൊഴിലാളികളുടെയും പങ്ക് കേരളത്തിന് മറക്കാനാവില്ലെന്ന് റീത്ത എസ്. പ്രഭ പറഞ്ഞു. യുവാക്കളും വിദ്യാർഥികളും മൊബൈലിൽ ജീവിക്കുന്നവരാണെന്ന മുതിർന്നവരുടെ ആക്ഷേപങ്ങൾക്ക് മുനയൊടിച്ചത് പ്രളയരക്ഷാപ്രവർത്തനത്തിലെ അവരുടെ മികച്ച പങ്കാണ്. കളക്ഷൻ ക്യാമ്പുകളിൽ അവരുടെ ഊർജവും സേവനസന്നദ്ധതയും നേരിട്ട് മനസിലാക്കാനായതായും അവർ പറഞ്ഞു.

പ്രദീപ് ഫ്രെഡ്ഡി, റോയ് ഫെർണാണ്ടസ്, ടോണി ലിയോൺസ്, ഐബിൻ നായകം എന്നീ തുമ്പ സെൻറ് സേവ്യേഴ്സ് കോളേജ് വിദ്യാർഥികൾക്കും ജിജോ ജെ. എന്ന അസാപ് അംഗമായ പൂന്തുറ സെൻറ് മേരീസ് സ്‌കൂൾ വിദ്യാർഥിക്കുമാണ് സൈക്കിളുകൾ ലഭിച്ചത്. റോബർട്ട്, പനിയടിമ മർത്യാസ്, ജോണി ഐസക്, ജില്ലർ, ജോസഫ്, രാജു, ജോണാർക് എന്നീ രക്ഷിതാക്കൾക്കും സൈക്കിൾ നൽകി. സെൻറ് സേവ്യേഴ്സ് കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫാദർ ഡോ. വി.വൈ. ദാസപ്പൻ അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി സൗഹൃദ യാത്രാസംസ്‌കാരം പ്രോത്സാഹിപ്പിക്കാൻ കോളേജിൽ പെഡലിംഗ് ക്ലബ് ആരംഭിച്ചിട്ടുണ്ടെന്നും നടന്നും സൈക്കിളിലും വരുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നുണ്ട്.

കോളേജിലെ അസാപ് കോ-ഓർഡിനേറ്റർ ഡോ. ജെ. ജസ്റ്റസ്, അസാപ് ജില്ലാ ഹെഡ് സുശീലാ ജെയിംസ്, ട്രെയിനിംഗ് ഹെഡ് ടി.വി. അനിൽകുമാർ, കരിക്കുലം ഹെഡ് ഡോ. കെ.പി. ജയ്കിരൺ, കമ്മ്യൂണിക്കേഷൻ ഹെഡ് എം.കെ. വിവേകാനന്ദൻ നായർ, ക്വാളിറ്റി ഹെഡ് പ്രൊഫ. ആർ. പ്രകാശം, വിദ്യാർഥി പ്രതിനിധി സ്റ്റെഫി കെന്നഡി തുടങ്ങിയവർ സംബന്ധിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വോഡഫോണ്‍ സഖി പിവി സിന്ധു പുറത്തിറക്കി

പ്രളയദുരിതാശ്വാസ പിരിവ്: വിദേശയാത്രയ്ക്ക് അനുമതി കിട്ടാതെ മന്ത്രിമാർ