Asaram Bapu ,convicted, verdict, Jodhpur, court jail, rape, arrest , self-styled godmen ,controversies , Gurmeet Ram Rahim Singh , Dera Sacha Sauda
in ,

ബാലപീഡനക്കേസ്: വിവാദ ആൾദൈവം ആസാറാം ബാപ്പു കുറ്റക്കാരൻ

ജോധ്പൂര്‍: ആശ്രമത്തിലെ അന്തേവാസിയായ ബാലികയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു ( Asaram Bapu ) കുറ്റക്കാരനെന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ വിചാരണ കോടതി. ബാലപീഡനക്കേസിൽ ആസാറാമിനെക്കൂടാതെ ശിവ, ശരത്ചന്ദ്ര, ശില്പി, പ്രകാശ്‌ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു.

എന്നാൽ മറ്റ് രണ്ടു പേരെ കോടതി കുറ്റവിമുക്തരാക്കി. പ്രമാദമായ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയാണ് പ്രധാന തെളിവായി കോടതി കണക്കാക്കിയത്. നീതി ലഭിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് അഭിപ്രായപ്പെട്ടു.

പ്രമുഖ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിലെ പല ഉന്നതരുമായി ബന്ധമുള്ള പ്രബലനായ ആൾ ദൈവത്തിനെ ശിക്ഷിക്കുന്ന വാർത്ത പുറത്തു വന്നാലുണ്ടാകുന്ന അക്രമങ്ങൾ തടയുവാനായി കനത്ത സുരക്ഷാ സന്നാഹമാണ് രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തും വിദേശത്തും ധാരാളം അനുയായികളുള്ള ബാപ്പുവിന് ശിക്ഷ വിധിക്കുന്നതിനെ തുടർന്ന്  അക്രമങ്ങളുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പ്രശ്ന സാധ്യത മേഖലകളിൽ കൂടുതൽ സേനയെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ജോധ്പുർ കോടതിയുടെ സമീപപ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ സ്വദേശിനിയായ 16-കാരിയെ ജോധ്പൂരിലെ ആശ്രമത്തില്‍ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ 2013 മുതല്‍ ബാപ്പു ജയിലിലാണ്.

ചിന്ദവാര ആശ്രമത്തിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് കയറിയ ദുഷ്ടശക്തിയെ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു പീഡനം. മാനഭംഗം, മനുഷ്യക്കടത്ത്, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം തുടങ്ങിയ കുറ്റങ്ങള്‍ ആണ് ബാപ്പുവിനെതിരെ ചുമത്തിയിരിക്കുന്നത്.

ആശ്രമത്തിൽ വച്ച് പീഡിപ്പിച്ചെന്നാരോപിച്ച് പെൺകുട്ടി നൽകിയ പരാതിയിൽ 2013 സെപ്റ്റംബർ ഒന്നിനാണ് ആശാറാമിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞ ഒൻപത് സാക്ഷികള്‍ ആക്രമിക്കപ്പെട്ടു.

മൂന്നു പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബാപ്പുവിന്റെ ഡോക്ടര്‍ അമൃത് പ്രജാപത്, പാചകക്കാരന്‍ അഖില്‍ ഗുപ്ത, മറ്റൊരു പ്രധാന സാക്ഷി കൃപാല്‍ സിംഗ് എന്നിവരാണ് ഗുജറാത്തിലും ഉത്തര്‍പ്രദേശിലുമായി കൊല്ലപ്പെട്ടത്. കേസ് അന്വേഷിച്ച പോലീസ് ഓഫീസര്‍ അജയ് പാല്‍ ലാംബയും നിരന്തരം ഭീഷണി നേരിട്ടിരുന്നു.

ഈ കേസ് നടന്നുകൊണ്ടിരിക്കെ അഹമ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആസാറാം ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച്‌ സൂറത്ത് നിവാസികളായ രണ്ട് സഹോദരികള്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നാരായണ്‍ സായിയും പിടിയിലാവുകയായിരുന്നു.

യുവതികളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം മറ്റൊരു പ്രമുഖ ആള്‍ദൈവമായ ഗുര്‍മീത് റാം റഹിമിനെ 20 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. തുടർന്ന് ഹരിയാനയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അക്രമങ്ങളുണ്ടായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Pinarayi mass murder , Soumya, parents , kids, poison, case, victims, Kunjikannan , Kamala ,children ,Aiswarya , Keerthana,murdered ,mysterious deaths, poison, aluminium phospide, investigation, reveals, Pinarayi mysterious murder,

പിണറായി കൊലപാതക പരമ്പര; കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി സൗമ്യ

Thrissur pooram,updates,fireworks, permission, collector, Thrissur ,pooram , Kudamattom, festival, kerala, umbrella display, state's biggest temple festival ,  flag-hoisting ceremony , Paramekkavu and Thiruvambadi temples ,Thrissur,event, crowds, sample fireworks,

തൃശൂർ പൂരാവേശ ലഹരിയിൽ; വെടിക്കെട്ടിന് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ