കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം സാക്ഷ്യപ്പെടുത്താന്‍ ‘അസെന്‍ഡ് 2019’ 

കൊച്ചി: ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിക്ഷേപകരെ ആകര്‍ഷിച്ച് വിവിധ സംരംഭങ്ങളിലൂടെ കേരളത്തെ  നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ  ‘അസെന്‍ഡ് 2019’ ഫെബ്രുവരി 11-ന് കൊച്ചിയില്‍ നടത്തും. 

കേരളത്തില്‍ ബിസിനസ് ചെയ്യുന്നതിന്‍റെ അനായാസത (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) വര്‍ദ്ധിച്ചതിനു കാരണമായതും വ്യവസായ, വാണിജ്യ മേഖലകള്‍ക്ക് പ്രയോജനം ലഭിക്കാനായി ഭരണസംവിധാനത്തിലും ബിസിനസ് അന്തരീക്ഷത്തിലും സ്വീകരിച്ചതുമായ എല്ലാ പരിഷ്കഇം നടപടികളും അണിനിരത്തി  ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാട്ട് ഹോട്ടലിലെ ലുലു ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് പരിപാടി. 

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസായ സൗഹൃദനയം ബിസിനസ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്നതുകൂടിയാണ് ഈ സമ്മേളനത്തിന്‍റെ മുഖ്യ ലക്ഷ്യം. ഇതിനായി കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സസ്(കെ-സ്വിഫ്റ്റ്), ഇന്‍റലിജന്‍റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മന്‍റ് സിസ്റ്റം (ഐബിപിഎംഎസ്) എന്നിവയുടെ അവതരണമായിരിക്കും നടക്കുക. 

സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍,   മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, നയകര്‍ത്താക്കള്‍, വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രത്യേക സെഷനുകള്‍, ബിസിനസ് അനായാസതയ്ക്കുള്ള മികച്ച നടപടികളുടെ അവതരണങ്ങള്‍ എന്നിവ അസെന്‍ഡിന്‍റെ ഭാഗമായിരിക്കും. 

സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും ഏജന്‍സികളിലും സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ദ്രുതഗതിയില്‍ തീരുമാനമെടുക്കുന്നതിനു വേണ്‍ണ്ടിയാണ് കെ-സ്വിഫ്റ്റ് നടപ്പാക്കുന്നത്. 14 വകുപ്പുകളും ഏജന്‍സികളുമായി ഇതിനകം തന്നെ കെ-സ്വിഫ്റ്റ് ബന്ധിപ്പിച്ച് കഴിഞ്ഞു. കെട്ടിട നിര്‍മാണ അനുമതിക്ക്  പ്ലാന്‍ സമര്‍പ്പിക്കാനുള്ള പദ്ധതിയാണ് ഐബിപിഎംഎസ്. 

ലളിതവും, സുതാര്യവുമായി വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി ലഭ്യമാക്കാനും അതുവഴി നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാനും കൂടിയാണ് അസെന്‍ഡ് 2019 കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

കേരളത്തിലെ പുത്തന്‍ വ്യവസായ സൗഹൃദ നയങ്ങള്‍ കാരണം ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ പട്ടികയില്‍ സംസ്ഥാനത്തിന് പ്രമുഖ സ്ഥാനമാണുള്ളത്. നിലവിലുള്ള ചട്ടങ്ങളെ പുതിയ നയം ലളിതവത്കരിച്ചു. കാര്യക്ഷമമവും, സുതാര്യവും ഉപയോഗസൗഹൃദവുമായി നയങ്ങളെ മാറ്റാന്‍ ഐടി അധിഷ്ഠിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി. വ്യവസായമേഖലയില്‍ ദ്രുതഗതിയിലുള്ളതും സുതാര്യവുമായ ഇടപെടലും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

നിക്ഷേപ സംബന്ധിയായ കാര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന നിയമസഭ    കേരള ഇന്‍വസ്റ്റ്മെന്‍റ് പ്രോമോഷന്‍ ഫെസിലിറ്റേഷന്‍ നിയമം 2018 പാസാക്കിയിരുന്നു. ഇതു കൂടാതെ അനുമതി, ലൈസന്‍സ് എന്നിവ ലഭിക്കുന്നതിനുള്ള കാലയളവ് കുറയ്ക്കാനുള്ള നടപടിയും എടുത്തിരുന്നു. സുതാര്യത ഉറപ്പാക്കുന്നതിനുവേണ്‍ണ്ടി  ജനങ്ങള്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയില്‍ ഇ-പ്ലാറ്റ്ഫോമും ഏര്‍പ്പെടുത്തിയിട്ടുണ്ടണ്‍ന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷകളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി സംരംഭങ്ങളുമായി മുന്നോട്ടുപോകാമെന്ന നയം സംസ്ഥാനത്തെ വാണിജ്യ-വ്യവസായ വകുപ്പ് കൈക്കൊണ്‍ണ്ടിരിക്കുന്നു. പുതിയ ഭൂനയ പ്രകാരം വരുത്തിയിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് സംരംഭകര്‍ക്കും ഭരണ വിഭാഗത്തിനും പരിശീലനം നല്‍കിയിട്ടുണ്ടണ്‍്.

രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള നിക്ഷേപ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഇത്തരത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടു വന്നതെന്നും പുതിയ നയം വ്യക്തമാക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആരോഗ്യ പുനര്‍ നിര്‍മ്മാണത്തില്‍ ലോക രാജ്യങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ച് കേരളം

പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ: കേരളം മാതൃക