ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കൾക്ക് പാരിതോഷികവും ജോലിയും

തിരുവനന്തപുരം: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഗെയിംസില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് ഇരുപത് ലക്ഷം രൂപയും വെള്ളിക്ക് പതിനഞ്ച് ലക്ഷം രൂപയും വെങ്കലത്തിന് പത്തു ലക്ഷം രൂപയും പാരിതോഷികം നല്‍കും.

മെഡല്‍ നേടിയവര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക്നുസൃതമായി സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുന്നതാണ്. ഏഷ്യന്‍ ഗെയിംസില്‍ പത്ത് മലയാളി താരങ്ങളാണ് മെഡലുകള്‍ നേടിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സംസ്ഥാന ഇലക്ട്രിക് വെഹിക്കിള്‍ നയം അംഗീകരിച്ചു

ഫയര്‍ഫോഴ്സില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും