ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റിൽ മലയാളി താരം ജിസ്‌ന മാത്യുവിന് സ്വര്‍ണ്ണം

Asian Junior Athletic Meet , Jisna Mathew, Gold, medal, Usha School, Japan,  Asian Junior Athletic Meet 

ഗിഫു: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിൽ ( Asian Junior Athletic Meet ) മലയാളി താരം ജിസ്ന മാത്യു രാജ്യത്തിന്റെ അഭിമാനതാരമായി. 400 മീറ്ററിൽ സ്വര്‍ണ്ണ മെഡല്‍ നേടിയ ജിസ്ന 53.26 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്.

ഉഷ സ്‌കൂള്‍ താരമായ ജിസ്‌ന ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡലിന് അർഹയായപ്പോൾ ശ്രീലങ്കയുടെ ദില്‍ഷി കുമാരസിംഗ വെള്ളി മെഡൽ നേടി.

ജിസ്നയുടെ സ്വര്‍ണ്ണ മെഡലിനു പുറമെ ഇന്ന് പുരുഷന്മാരുടെ 10000 മീറ്ററില്‍ കാര്‍ത്തിക് കുമാര്‍ വെങ്കലം നേടി. ലോങ്ജംമ്പിൽ പാലക്കാട്ടുകാരനായ എം.ശ്രീശങ്കർ വെങ്കലം സ്വന്തമാക്കി. 7.47 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ വെങ്കലം നേടിയത്.

വനിതകളുടെ 1500 മീറ്ററില്‍ ദുര്‍ഗ പ്രമോദ് വെങ്കല മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ ഷോട്ട് പുട്ടില്‍ ആശിഷ് വെങ്കലം നേടി. പുരുഷന്മാരുടെ 400 മീറ്ററില്‍ ശ്രീലങ്കന്‍ താരങ്ങളാണ് സ്വര്‍ണ്ണവും വെള്ളിയും കരസ്ഥമാക്കിയത്.

മീറ്റിലെ ആദ്യദിനമായ വ്യാഴാഴ്ച ഹാമര്‍ത്രോയിലെ സ്വര്‍ണ്ണമടക്കം നാല് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. പുരുഷന്മാരുടെ ഹാമർത്രോയിൽ ആശിഷ് ജക്കറാണ് സ്വർണ്ണ മെഡൽ നേടിയത്.

2016-ലെ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണ മെഡൽ ജേതാവായിരുന്ന ആശിഷ് ഇന്നലെ 76.86 മീറ്റർ ദൂരത്തിൽ എറിഞ്ഞു കൊണ്ട് പുതിയ ദേശീയ റെക്കോർക്ക് കുറിച്ചിരുന്നു. ഇതേ ഇനത്തിൽ ഇന്ത്യൻ താരമായ ഭമീത് സിംഗാണ് ഇന്നലെ വെള്ളി നേടിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Indian Football team , Asian Games, Sony,IOA,  Olympic Association, coach, captain, live, broadcast, world cup, competitions, 

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാൻ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് അനുമതി

Deepa Nishanth, BJP  IT cell member,arrest, facebook , post, police station bail,

സമൂഹമാധ്യമത്തിൽ ദീപാ നിശാന്തിന് ഭീഷണി; ബിജെപി ഐടി സെല്‍ അംഗം കൂടി അറസ്റ്റിലായി