ഏഷ്യൻ യോഗ സ‌്പോർട‌്സ‌് ചാമ്പ്യൻഷിപ്പ‌്: ഇന്ത്യൻ ടീം അംഗങ്ങൾ എത്തിത്തുടങ്ങി

തിരുവനന്തപുരം: കേരളം ആദ്യമായി വേദിയാകുന്ന ഏഷ്യൻ യോഗസ‌്പോർട‌്സ‌് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം അംഗങ്ങൾ എത്തിത്തുടങ്ങി. ആന്റമാൻ നിക്കോബാർ വാസികളായ ജി പ്രിയ, ടി ശ്രീയ, രാധ എന്നിവരാണ‌് വ്യാഴാഴ‌്ച എത്തിയത‌്. ഇവരെ സംഘാടക സമിതി സെക്രട്ടറി അഡ്വക്കറ്റ‌് ബി ബാലചന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

രാധ സീനിയർ വിഭാഗത്തിലും (യോഗാസനം), പ്രിയ സബ‌്ജൂനിയർ ആർടിസ‌്റ്റിക‌് പെയർ വിഭാഗത്തിലും ശ്രീയ സബ‌്ജൂനിയർ യോഗാസന വിഭാഗത്തിലുമാണ‌് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത‌്.

27 മുതൽ 30 വരെ തിരുവനന്തപുരം ജിമ്മിജോർജ‌് ഇൻഡോർ സ‌്റ്റേഡിയത്തിലാണ‌് ചാമ്പ്യൻഷിപ്പ‌് സംഘടിപ്പിക്കുന്നത‌്. പത്തിലേറെ രാജ്യങ്ങളിൽനിന്നുള്ള അഞ്ഞൂറോളം മത്സരാർഥികൾ പങ്കെടുക്കും. യോഗ ഫെഡറേഷൻ ഒാഫ‌് ഇന്ത്യയുമായി സഹകരിച്ച‌് കേരള യോഗ അസോസിയേഷനാണ‌് ചാമ്പ്യൻഷിപ്പ‌് സംഘടിപ്പിക്കുന്നത‌്.

27ന‌് പകൽ 12ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻഷിപ്പ‌് ഉദ‌്ഘാടനം ചെയ്യും. 30ന‌് സമാപനസമ്മേളത്തിന്റെ ഉദ‌്ഘാടനവും സമ്മാനദാനവും ഗവർണർ റിട്ട.ജസ‌്റ്റിസ‌് പി സദാശിവം നിർവഹിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൂടുതല്‍ കരുത്തോടെ മുന്നോട്ട്: രമേശ് ചെന്നിത്തല

ക്യാപ്റ്റൻ മാർവെൽ: പ്രതീക്ഷ വർധിപ്പിക്കുന്ന ട്രെയ്‌ലർ