ഏഷ്യാനെറ്റ് ന്യൂസ് ടിഎന്‍ജി പുരസ്‌കാരം സിസ്റ്റര്‍ ലിനിക്ക്

തിരുവനന്തപുരം: മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ടി.എന്‍.ഗോപകുമാറിന്റെ സ്മരാര്‍ത്ഥം ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്ന നല്‍കുന്ന ടിഎന്‍ജി പുരസ്‌കാരം നിപ്പ ബാധിതരെ  ശുശ്രൂഷിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിക്ക്.  ജൂറി തയ്യാറാക്കിയ മൂന്ന് പേരുടെ പട്ടികയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരാണ് ലിനിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 

നിപ്പ ബാധിത്തനായ സാബിത്തിനെ ചികിത്സിച്ച ധീരതയും അര്‍പ്പണബോധവുമുള്ള നഴ്‌സായിരുന്നു ലിനി. നിപ്പയെന്ന മാരക രോഗത്തില്‍ നിന്ന് കേരളം രക്ഷപ്പെട്ടു നില്‍ക്കുന്നുവെങ്കില്‍ അതിന് നമ്മള്‍ പേരാമ്പ്ര സര്‍ക്കാരാശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിയോട് കടപ്പെട്ടിരിക്കുകയാണ്. 

വീട്ടില്‍ തനിക്കായി കാത്തിരുന്ന കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍പോലും മാറ്റി വെച്ചാണ് കടുത്ത പനിയുമായെത്തിയ സാബിത്തിനെ മുഴുവന്‍ സമയം കൂടെ നിന്ന് ലിനി ശുശ്രൂഷിച്ചത്. അതൊരു സാധാരണപനിയല്ലെന്ന്  മനസിലായിട്ടും പിന്തിരിഞ്ഞില്ല. വൈറസ് ബാധയേറ്റെന്ന് അറിഞ്ഞിട്ടും മനോധൈര്യത്തോടെ നേരിട്ടു.  പകരുമെന്ന് ബോധ്യമുണ്ടായതിനാല്‍ അടുത്ത ബന്ധുക്കളെപ്പോലും കാണാതെയാണ് അവള്‍ മരണത്തിന് കീഴടങ്ങിയത്.  നിപ്പയോളം മലയാളി ചര്‍ച്ച ചെയ്ത  പേരാണ് ലിനിയുടേത് . ലിനിക്ക് ലഭിക്കുന്ന ടിഎന്‍ജി അവാര്‍ഡിലൂടെ  കേരളത്തിലെ ആരോഗ്യ മേഖല ഒന്നാകെ ആദരിക്കപ്പെടുകയാണ്. 

എന്‍ഡോസള്‍ഫാന്‍ ചികിത്സാ രംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഡോ. മോഹന്‍ കുമാര്‍, വനിതാ തൊഴിലാളികള്‍ക്ക് അന്തസ്സോടെ ജോലി ചെയ്യാനുള്ള  അവകാശം നേടിയെടുക്കാന്‍ വേണ്ടി പോരാടിയ പെണ്‍കൂട്ടിന്റെ അമരക്കാരി വിജി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍ക്കുള്ള അന്തിമപട്ടികയില്‍ ഉണ്ടായിരുന്നത്. 

ഈ മൂന്ന് പേരില്‍ നിന്നും പ്രേക്ഷക വോട്ടെടുപ്പിലൂടെയാണ് ലിനിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 58 ശതമാനം വോട്ടാണ് ലിനിക്ക് ലഭിച്ചത്. ജനുവരി 30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറി വിജയാനന്ദ്, മുന്‍ അഡി ചീഫ് സെക്രട്ടറി ലിഡ ജേക്കബ്, സി ബാലഗോപാല്‍  എന്നിവരടങ്ങിയ ജൂറിയാണ് ലിനിയെ മൂന്നാമത്ത് ടിഎന്‍ജി പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കായലുകളും വഞ്ചിവീടുകളും ഒരുക്കി ഫിറ്റുര്‍ മേളയില്‍ കേരളം 

സ്പര്‍ശ് ലെപ്രസി ബോധവല്‍ക്കരണ ക്യാമ്പയിന്‍ 2019