Asif Ali, Aparna Balamurali, Lathi charge, shooting, fight, B.Tech,junior artists, Bengaluru, fight scene, police, attack, vehicles, director, Aju Vargeese, Saiju Kurup, Srinath Bhasi,
in ,

ആസിഫ് അലി, അപര്‍ണ ഉൾപ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ ‘ലാത്തിച്ചാർജ്ജ്’

ബംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ അടി കാര്യമായി; ആസിഫ് അലിയ്ക്കും ( Asif Ali ) അപര്‍ണ ബാലമുരളിയ്ക്കും ( Aparna Balamurali ) കൂട്ടത്തല്ലിനിടയിൽ പരിക്കേറ്റു. ഇവർ നായികാ നായകന്‍മാരാകുന്ന ‘ബിടെക്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം.

ലാത്തിച്ചാർജ്ജ് സീനിൽ ജൂനിയർ ആർട്ടിസ്റ്റുമാർ ഉൾപ്പെടെയുള്ള താരങ്ങൾ തമ്മിൽ കൂട്ടത്തല്ല് നടന്നതോടെ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങ് താത്ക്കാലികമായി നിര്‍ത്തി വച്ചു.

അപര്‍ണ ബാലമുരളി, ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവർ അഭിനയിച്ച സീനിനിടയിലാണ് സംഘർഷമുണ്ടായത്. ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ വച്ച് നടന്ന ചിത്രീകരണത്തിൽ കര്‍ണാടകയില്‍ നിന്നുള്ള 400-ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ പങ്കെടുത്തിരുന്നു.

ഇതില്‍ ചിലര്‍ പോലീസ് വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. ചിത്രീകരണത്തിനിടെ പോലീസ് വേഷത്തിലുള്ള ആര്‍ട്ടിസ്റ്റുകള്‍ യഥാര്‍ത്ഥ പോലീസിനെ പോലെ തകർത്തഭിനയിക്കാൻ ആരംഭിച്ചു. ലാത്തിചാര്‍ജ്ജ് സീനില്‍ ഇവര്‍ താരങ്ങളെ പൊതിരെ തല്ലി.

അന്യഭാഷക്കാരായ ആര്‍ട്ടിസ്റ്റുകളായതിനാല്‍ ഇവരെ നിയന്ത്രിക്കാന്‍ കഴിയാതായതോടെ ഷൂട്ടിങ്ങ് നിര്‍ത്തിവച്ചു. കര്‍ണാടകക്കാരായ അഭിനേതാക്കളോട് കാര്യങ്ങള്‍ പറഞ്ഞുഫലിപ്പിക്കാന്‍ കഴിയാതിരുന്നതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി

തുടർന്ന് സംവിധായകന്‍ ആര്‍ട്ടിസ്റ്റുകളെ ശകാരിച്ചതോടെ പ്രകോപിതരായ ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. പിന്നീസ് സംഭവസ്ഥലത്തെത്തിയ പോലീസ് രംഗം ശാന്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Obesity , efforts, partner, influence,  Fit ,interlinked, exercise, Natural, Researchers , commits , losing weight, chances,  study ,published, journal , effort ,helping ,commits to losing weight, chances , couples ,lose weight,

അമിതവണ്ണം കുറയ്ക്കൽ; നിങ്ങളുടെ പരിശ്രമം പങ്കാളിയെ സ്വാധീനിക്കുന്നതെങ്ങനെ?

Gauri Neha , principal , management, action, leave, death, teachers, cake, explanation, education department, reason, notice, management, school, case, bail, petition, investigation, suspension, welcome, controversy, school principal, 

ഗൗരി നേഹയുടെ അധ്യാപികമാരെ തിരിച്ചെടുക്കൽ; വിവാദം പുകയുന്നു