in

രാജീവ് രവി ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു.

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു. കുറ്റവും ശിക്ഷയും  എന്ന് പേരിട്ടിരിക്കുന്ന ചിത്രം  ഒരു  പോലീസ് ത്രില്ലർ കഥയാണ് പറയുന്നത്. ഇത്  ആദ്യമായാണ് രാജീവ് രവി ചിത്രത്തിൽ ആസിഫ് അലി അഭിനയിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.കേരളവും  രാജസ്ഥാനുമാണ് ചിത്രത്തിന്റെ  പ്രധാന ലൊക്കേഷനുകൾ.  അടുത്ത മാസം അവസാനത്തോടെ ചിത്രതികരണം പൂർത്തിയാകും. 

ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ൻ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ തുടങ്ങിയ വൻ  താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  ഫിലിംറോള്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി. ആർ ആണ്  ചിത്രം അണിയിച്ചൊരുക്കുന്നത്.

ഒരു  യഥാർത്ഥ  സംഭവത്തെ  ആസ്പദമാക്കി അണിയിച്ചൊരുക്കിയതാണ് ചിത്രത്തിന്റെ കഥ.  തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന  ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേറിയ സിബി  തോമസിന്റേതാണ് കഥ.  മാധ്യമ പ്രവർത്തകനായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിരിക്കുന്നത്. 

സുരേഷ് രാജനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ബി . അജിത് കുമാറാണ്   കുറ്റവും ശിക്ഷയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത്. 
നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ ‘തുറമുഖ’ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് രവി കുറ്റവും ശിക്ഷയുടെ ചിത്രീകരണത്തിലേയ്ക്ക് പ്രവേശിക്കുക .

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി

കേന്ദ്രം അനുവദിച്ച പ്രളയ ധനസഹായം കേരളം ചെലവഴിച്ചില്ലെന്ന വാദം പൊളിച്ച് റവന്യു വകുപ്പ്