Austria, AsTeRICS Academy, ICFOSS,motor disabilities, Free and Open Source Assistive Technology tools , India, IT AsTeRICS , provide ,Assistive Technology, motor ,disablities people , provide ,International Centre for Free and Open Source Software , organisation ,Department of IT,,AsTeRICS Academy,support ,individuals , motor disorders, computers ,electronic equipment,free software , free design , hardware , technologies ,local community,
in

വെല്ലുവിളി നേരിടുന്നവർക്ക് ഐസിഫോസ്-ആസ്റ്ററിക്‌സ് ഉപകരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐസിഫോസുമായി (ICFOSS) ഓസ്ട്രിയയിലെ ആസ്റ്ററിക്‌സ് അക്കാദമി (AsTeRICS Academy) സഹകരിക്കും.

നാഡീസംബന്ധമായ തകരാറുകള്‍ കാരണം ശരീര സ്വാധീനം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനുള്ള സാങ്കേതികവിദ്യയും (അസിസ്റ്റിവ് ടെക്‌നോളജി) പരിശീലനവും സൗജന്യമായി സ്വന്തമാക്കാനും അതിനനുസരിച്ചുള്ള ഉപകരണങ്ങള്‍ നിര്‍മിക്കാനുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായുള്ള ശില്പശാല തിങ്കളാഴ്ച ടെക്‌നോപാര്‍ക്കിലെ ഐസിഫോസില്‍ നടന്നു. ഓസ്ട്രിയയില്‍ നിന്നുള്ള അഞ്ചംഗ വിദഗ്ദ്ധ സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് ഐസിഫോസ് ഡിസംബര്‍ 21, 21 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന സ്വതന്ത്ര-2017 രാജ്യാന്തര സോഫ്റ്റ്‌വെയര്‍ സമ്മേളനത്തിന്റെ ഭാഗമായാണ് ശില്പശാലയും പരിശീലനവും.

ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരെ ലക്ഷ്യമാക്കി ഉപകരണങ്ങള്‍ ഉല്പാദിപ്പിക്കുന്ന ദൗത്യം ഐസിഫോസ് ഏറ്റെടുക്കും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ഉദ്യമം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനപ്പെടുത്തിയല്ലാതെ നിര്‍മ്മിക്കുന്ന ഈ ഉപകരണങ്ങള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ കനത്ത വിലയാണ് ഈടാക്കുന്നത്.

പൊതുജനങ്ങള്‍ക്കും പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും അസിസ്റ്റിവ് ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളില്‍ വലിയൊരു നാഴികക്കല്ലാണിതെന്ന് ഐടി-ഇലക്‌ട്രോണിക്‌സ് സെക്രട്ടറി എം ശിവശങ്കര്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ നേതൃത്വം വഹിക്കാന്‍ ഐസിഫോസിനു കഴിയുമെന്നും ഇതിനായി തിരുവനന്തപുരം ഗവ.എന്‍ജിനീയറിങ് കോളേജുമായി സഹകരിച്ച് ഗവേഷണസംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് വിരലിന്റെ നേരിയ ചലനത്തിലൂടെയും വായുടെ സഹായത്തോടെയും കമ്പ്യൂട്ടറുകളടക്കം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഫ്‌ളിപ് മൗസ്, റിമോട്ട് കണ്‍ട്രോളുകള്‍, കണ്ണിന്റെ ചലനത്തിലുടെ പ്രവര്‍ത്തിപ്പിക്കുന്ന സംഗീതോപകരണങ്ങള്‍ തുടങ്ങിയ നിരവധി സാങ്കേതികവിദ്യകളാണ് ഐസിഫോസിന് ലഭിക്കുന്നത്.

ഫ്‌ളിപ് മൗസ് ഈ വിഭാഗത്തിലുള്ള മികച്ച സാങ്കേതികവിദ്യയ്ക്കുള്ള ആഗോളപുരസ്‌കാരം നേടിയിട്ടുണ്ട്. കൂട്ടിയോജിപ്പിക്കാവുന്ന യന്ത്രഭാഗങ്ങളായിട്ടല്ല, സ്വന്തമായി നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയായിട്ടാണ് ഐസിഫോസിന് ലഭിക്കുന്നതെന്ന് ഡയറക്ടര്‍ ഡോ.ജയശങ്കര്‍ പ്രസാദ് അറിയിച്ചു.

അതിനാൽ ഉപകരണങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച് നല്‍കാന്‍ കഴിയും. ആസ്റ്ററിക്‌സ് അക്കാദമിയുമായി കൂടുതല്‍ സഹകരിച്ച് ഈ സാങ്കേതികവിദ്യകള്‍ സമൂഹത്തിന് കൂടുതല്‍ പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

വിവിധ ശാസ്ത്ര-സാങ്കേതിക ശാഖകളില്‍ വിദഗ്ധരായ ബഞ്ചമിന്‍ ഐഗ്‌നര്‍, മാര്‍ട്ടിന്‍ ദീനോഫര്‍, ക്രിസ്റ്റോഫല്‍ വീഗല്‍, വെറോണിക്ക ഡേവിഡ്, ഏന്‍ജലീന ക്രാസ്ചനോവ എന്നിവരാണ് ഓസ്ട്രിയന്‍ സംഘത്തിലുള്ളത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Himachal, Rakesh Singha,CPM, won, election, Theog seat, Himachal Pradesh, election results, assembly elections, 

ഹിമാചല്‍ നിയമസഭയിൽ 24 വർഷത്തിന് ശേഷം സിപിഎം പ്രതിനിധി

National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event,

ദേശീയ വാഴമഹോത്സവം ഫെബ്രുവരി 17-ന് ആരംഭിക്കും