in ,

വിജിലൻസിൽ നിന്നും ബെഹ്‌റയെ മാറ്റി; അസ്താന പുതിയ മേധാവി

ന്യൂഡല്‍ഹി: പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലൻസ് ( Vigilance ) മേധാവി സ്ഥാനത്തു നിന്ന് മാറ്റി തൽസ്ഥാനത്ത് ഡോ. എൻ.സി.അസ്താനയെ ( Asthana ) നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഇന്ന് ഒപ്പിട്ടു.

ഇരട്ട പദവി വഹിക്കുന്നത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബെഹ്റയെ വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്.

1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താനയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദ്രത്തില്‍ തുടരാനാണ് താല്‍പര്യമെന്ന്
കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന നിര്‍മല്‍ ചന്ദ്ര അസ്താന അറിയിച്ചിരുന്നു. നിലവിൽ ഇദ്ദേഹം ഡൽഹിയിൽ കേരളത്തിന്റെ ‘ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി’ ചുമതലയാണു വഹിക്കുന്നത്.

നേരത്തെ ജേക്കബ് തോമസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ 11 മാസമായി ലോക്നാഥ് ബെഹ്റയാണ് വിജിലന്‍സിന്റെ ചുമതല വഹിക്കുന്നത്. എന്നാൽ വിജിലൻസിൽ
സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് ശക്തമായി വിമര്‍ശനം നേരിട്ടിരുന്നു.

വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പരിഗണിക്കാവൂ എന്ന നിയമത്തില്‍ ഇളവ് നല്‍കണമെന്നും എഡിജിപി റാങ്കിലുള്ളവരെ നിയമിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.

വ്യാഴാഴ്ചയ്ക്കകം പുതിയ ഡയറക്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ഡിജിപി അല്ലാത്തവരേയും നിയമിക്കാന്‍ ചീഫ് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് കത്തെഴുതി.

കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി.പി.സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്.

തുടർന്ന് സെന്‍കുമാര്‍ വിരമിച്ച ശേഷം ബെഹ്‌റയെ വീണ്ടും പോലീസ് മേധാവിയാക്കി. ഒപ്പം വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല ആദ്യം നല്‍കി. പിന്നീട് പൂര്‍ണ ചുമതലയും നല്‍കി.

ഇതിനു മുന്‍പ് ഒരു സര്‍ക്കാരും ഈ രണ്ടു സുപ്രധാന പദവികളില്‍ ഒരേ സമയം ഒരു വ്യക്തിയെ നിയമിച്ചിട്ടില്ല. ഇത് വൻ വിവാദമായതോടെ ഹൈക്കോടതി ഒന്നിലേറെ തവണ സർക്കാരിനെ വിമര്‍ശിച്ചിരുന്നു.

 Asthana, new vigilance director, Behera,Relieved, state DGP,additional charge,Chief Minister, Pinarayi Vijayan ,today, signed ,order ,appointing ,Special Additional Secretary N C Asthana , New Vigilance Director, Loknath Behera ,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

weekly-cartoon-hakus-manasa-vacha-2018-Feb

വിജിലൻസിനെ നിർവ്വീര്യമാക്കാൻ സർക്കാർ നീക്കം

Rajasthan ,gold deposits, GSI,  copper, zinc, lead, 11.82 crore tonne ,experts, Banswara , Udaipur, Director General of the Geological Survey of India , N Kutumba Rao, scientists, locations,

രാജസ്ഥാനിൽ സ്വർണ്ണമുൾപ്പെടെ വൻ ധാതുനിക്ഷേപം; കണ്ടെത്തലുമായി ജിഎസ്ഐ