asthma, air pollution, study, Traffic-related ,Australians, ,asthma risk, adults , Traffic-related air pollution,poor lung functions. neighbourhood , sick, risk, low levels, warned,Researchers, Australians, major road,wheeze, lower lung function ,nitrogen dioxide,University of Melbourne, Australia,European Respiratory Journal,Diesel ,petrol,
in ,

മുതിർന്നവരിലെ ആസ്മ; പുതിയ പഠന ഫലം പുറത്തിറക്കി

സിഡ്‌നി: ചെറിയ തോതിലുള്ള വായു മലിനീകരണം (air pollution) പോലും മുതിർന്നവരിൽ ആസ്മയ്ക്ക് ( asthma ) കാരണമാകുമെന്ന് പുതിയ പഠനം. ആസ്‌ട്രേലിയയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലൂടെയാണ് ആസ്മയെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കണ്ടെത്തിയത്.

പഠനത്തിന്റെ ഭാഗമായി ആസ്‌ട്രേലിയയിലെ ഒരു തിരക്കേറിയ പാതയിൽ നിന്നും കേവലം 200 മീറ്റർ മാത്രം ദൂരെ പാർക്കുന്ന 45-നും 50-നും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇവിടെ താമസിക്കുന്നവരിൽ ആസ്മ, ശ്വാസതടസ്സം, ശ്വാസകോശ പ്രവർത്തനം സംബന്ധിച്ച ബുദ്ധിമുട്ടുകൾ എന്നിവ മറ്റുള്ളവരിൽ നിന്നും 50 ശതമാനത്തോളം കൂടതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

തെക്ക് കിഴക്കൻ രാഷ്ട്രങ്ങളെ അപേക്ഷിച്ച് ആസ്‌ട്രേലിയയിൽ വായു മലിനീകരണം പൊതുവെ കുറവാണെന്ന് മെൽബൺ സർവ്വകലാശാലയിലെ ഗയാൻ ബോവാട്ട് അഭിപ്രായപ്പെടുന്നു.

എന്നാൽ ഈ ചെറിയ അളവിലുള്ള വായു മലിനീകരണം പോലും പ്രായം ചെന്നവരിൽ ആസ്മ പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്ന് പഠന റിപ്പോർട്ടിന്റെ ലേഖകൻ ബോവാട്ട് വ്യക്തമാക്കി. ഈ പഠന റിപ്പോർട്ട് യൂറോപ്യൻ ശ്വാസകോശ സംബന്ധമായ വാർത്താപത്രികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡീസൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന ദോഷകരമായ പുക ഒഴിവാക്കുന്നതിനുള്ള ഇതര മാർഗങ്ങൾ സർക്കാർ ആലോചിക്കണമെന്നാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഡീസൽ പെട്രോളിനേക്കാൾ അപകടകാരിയാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ഇരുപതാം നൂറ്റാണ്ടിന് ശേഷം ആസ്മയുടെ ആധിക്യം ദ്രുതഗതിയിൽ വർധിച്ചതിൽ പരിസ്ഥിതി മലിനീകരണത്തിന് വലിയ പങ്കുണ്ടെന്ന സുപ്രധാന വിവരങ്ങളിലേക്കാണ് ഈ പഠനം വെളിച്ചം വീശുന്നത്.

ഗതാഗത സംബന്ധമായ വായു മലിനീകരണമാണത്രെ (TRAP) ഇവയിൽ മുഖ്യം. വളരെ കുറഞ്ഞ നിരക്കിൽ പോലുമുണ്ടാകുന്ന ഇത്തരം മലിനീകരണം ആസ്മ, ശ്വാസ കോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ പ്രധാന തെളിവാണ് തങ്ങളുടെ പഠനമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Nagpur cricket test, India won, Sri Lanka, 2nd Test, Innings , 239 Runs,Ashwin , 300 Test Wickets,R Ashwin, 300th Test wicket,Kohli, batting, bowling,

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റ്: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച വിജയം

Bijibal, wife, tattoo, Santhi, face, hands, image, social media, viral, music director, dancer, death, husband, music album, song, dance, studio, daughter, son, song, 

ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം പച്ചകുത്തി ബിജിബാല്‍