തെക്കുകിഴക്കനേഷ്യയിൽ ആസ്ത്മ രോഗികളുടെ എണ്ണം വർധിക്കുന്നു.

Treatment during an asthma attack

സമൂഹം അഭിമുഖീകരിക്കുന്ന ഗുരുതര  പ്രശ്നങ്ങളിലൊന്നാണ്  വായു  മലിനീകരണം . ഇത്  മൂലം പ്രതിവർഷം  മൂന്ന് കോടി മുപ്പത് ലക്ഷം ആളുകൾ ആസ്ത്മ  രോഗികളായി മാറുന്നു എന്നാണ് ആഗോളകണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പകുതിയിലേറെ ആളുകളും  തെക്കുകിഴക്കൻ  ഏഷ്യയിലാണ്, പ്രത്യേകിച്ചും ഇന്ത്യ, ചൈന രാജ്യങ്ങളിലുള്ളവർ.

ലോകവ്യാപകമായി 358 മില്യൺ ആളുകളെ ബാധിച്ചിട്ടുള്ള  ശ്വാസകോശ സംബന്ധമായ അസുഖമാണ്  ആസ്ത്മ

വലിയതോതിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇന്ത്യയിലും  ചൈനയിലും  കണ്ടുവരുന്നത് എന്നാണ് കണക്കുകൾ കാണിക്കുന്നത്. വർദ്ധിച്ചു വരുന്ന  ജനസംഖ്യയും വ്യവസായ ശാലകൾ പുറംതള്ളുന്ന മാലിന്യങ്ങളുമെല്ലാം കാരണങ്ങളിൽ പെടും. നഗരങ്ങളിൽ വർദ്ധിച്ച് വരുന്ന വാഹനങ്ങളുടെ  എണ്ണവും അനുനിമിഷം പുറംതള്ളുന്ന പുകയും മറ്റ് വിഷവാതകങ്ങളുമാണ് ഇത്തരം  ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളിൽ എത്തിക്കുന്നത്.

അഞ്ചുമുതൽ പത്തുലക്ഷം വരെ ആസ്ത്മ രോഗികൾ അടിയന്തിര ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നു എന്നാണ് കണക്ക്

തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നിയന്ത്രണങ്ങൾ കർക്കശമാക്കിയ  അമേരിക്കയിൽ വായു  മലിനീകരണ പ്രശ്നങ്ങൾ  കുറവാണ്. വായു മലിനീകരണത്തെ കുറിച്ച് വാതോരാതെ പ്രസംഗിച്ചതുകൊണ്ടു മാത്രം കാര്യമില്ല.  നിയമങ്ങൾ യാഥാർഥ്യബോധത്തോടെ  രൂപപ്പെടുത്തുകയും കർശനമായി  അവ നടപ്പിലാക്കുകയും ചെയ്യാതെ ഈ ആപത്തിനെ  ചെറുക്കാനാവില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഈ നശിച്ച കാലവും നാം മറികടക്കും, നശിച്ച ഭാഷയെ നാം മറികടന്നതു പോലെ 

2018 ലെ എഴുത്തച്ഛൻ പുരസ്ക്കാരം എം മുകുന്ദന്