ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്ത് ആസ്ട്രാസെനികാ 

തിരുവനന്തപുരം: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനികാ ഫാര്‍മ ഇന്ത്യ ലിമിറ്റഡ് ജീവനക്കാര്‍,  പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനരുദ്ധാരണത്തിന് സഹായമേകുന്നു.

പത്ത് ലക്ഷം രൂപയാണ് ജീവനക്കാര്‍ സമാഹരിച്ചത്. ആസ്ട്രാസെനികാ ഡയബറ്റിസ് ബിസിനസ് ഹെഡ് മാണിക് കൗള്‍ 10 ലക്ഷം രൂപയുടെ ചെക്ക് ജീവനക്കാര്‍ക്ക് വേണ്ടി കേരള ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന് കൈമാറി. തിരുവവനന്തപുരത്ത് വെച്ച് നടന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ സമ്മേളനത്തിനിടെയാണ് ചെക്ക് കൈമാറിയത്.

ഒരു സ്ഥാപനമെന്ന നിലക്ക് പ്രകൃതി ദുരന്തങ്ങളില്‍ ബാധിക്കപ്പെട്ടവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും, ഈ സഹായം നല്‍കുന്നതിന് സഹായിച്ച ഓരോ ജീവനക്കാരോടും ഏറെ നന്ദിയുണ്ടെന്നും ആസ്ട്രാസെനികാ എച്ച്ആര്‍ വൈസ് പ്രസിഡന്റ് സ്മിതാ സാഹ പറഞ്ഞു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ആളുകള്‍ക്ക് അല്‍പമെങ്കിലും സഹായമേകാന്‍ ഇതോടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍എച്ച്എം ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐഎഎസ്, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എല്ലാ വിഭാഗങ്ങളുടേയും ഒന്നിച്ചുള്ള വളർച്ചയാണു നാടിന്റെ പുരോഗതി : മന്ത്രി കെ.ടി. ജലീൽ

ലോക വിനോദസഞ്ചാര ദിനത്തില്‍ ആവേശമായി വാക്കത്തോണ്‍