Movie prime

ലോക്ക്ഡൗണിനെ നേരിടാൻ പൊടിക്കൈ ഉപദേശവുമായി ബഹിരാകാശസഞ്ചാരി

കോവിഡ് മുൻകരുതലിന്റെ ഭാഗമായി ക്വാറന്റൈനിൽ പ്രവേശിക്കുന്നവർക്ക് ജോലിയുടെ ഭാഗമായി അതേ അവസ്ഥ അനുഭവിക്കുന്ന ബഹിരാകാശ യാത്രികയുടെ പൊടിക്കൈ ഉപദേശം. ആനി മക്ലെയിൻ എന്ന അമേരിക്കൻ ബഹിരാകാശ യാത്രികയാണ് ഒരു സ്ഥലത്ത് തന്നെ ദീർഘനാൾ കഴിയേണ്ടി വരുന്ന ക്വാറന്റൈൻ അവസ്ഥ അനുഭവിക്കുന്നവർക്കായി ഉപദേശങ്ങളുടെ ഒരു പരമ്പര തന്നെ ട്വീറ്റ് ചെയ്ത് കളഞ്ഞത്. നാസയുടെ സിദ്ധാന്ത പ്രകാരം ‘പര്യവേഷണ പെരുമാറ്റ’മെന്ന കാര്യമാണ് ക്വറന്റീനിൽ കഴിയുന്നവർ സ്വീകരിക്കേണ്ടത്. “പൊതുവായ അഞ്ച് കഴിവുകളാണ് നമുക്ക് വേണ്ടത്. ആശയ വിനിമയം, നേതൃപാടവം, സ്വയം കരുതൽ, More
 
ലോക്ക്ഡൗണിനെ നേരിടാൻ പൊടിക്കൈ ഉപദേശവുമായി ബഹിരാകാശസഞ്ചാരി

കോവിഡ് മുൻകരുതലിന്റെ ഭാഗമായി ക്വാറന്റൈനിൽ പ്രവേശിക്കുന്നവർക്ക് ജോലിയുടെ ഭാഗമായി അതേ അവസ്ഥ അനുഭവിക്കുന്ന ബഹിരാകാശ യാത്രികയുടെ പൊടിക്കൈ ഉപദേശം.

ആനി മക്ലെയിൻ എന്ന അമേരിക്കൻ ബഹിരാകാശ യാത്രികയാണ് ഒരു സ്ഥലത്ത് തന്നെ ദീർഘനാൾ കഴിയേണ്ടി വരുന്ന ക്വാറന്റൈൻ അവസ്ഥ അനുഭവിക്കുന്നവർക്കായി ഉപദേശങ്ങളുടെ ഒരു പരമ്പര തന്നെ ട്വീറ്റ് ചെയ്ത് കളഞ്ഞത്.
നാസയുടെ സിദ്ധാന്ത പ്രകാരം ‘പര്യവേഷണ പെരുമാറ്റ’മെന്ന കാര്യമാണ് ക്വറന്റീനിൽ കഴിയുന്നവർ സ്വീകരിക്കേണ്ടത്.

“പൊതുവായ അഞ്ച് കഴിവുകളാണ് നമുക്ക് വേണ്ടത്. ആശയ വിനിമയം, നേതൃപാടവം, സ്വയം കരുതൽ, സംഘ കരുതൽ, സമൂഹ ജീവനം”, ആനി പറഞ്ഞു.

ഈ ഓരോ കഴിവുകളും എന്താണെന്നും എങ്ങനെയാണ് ഇവ പ്രവർത്തികമാക്കേണ്ടതെന്നും ആനി തന്റെ ട്വീറ്റുകളിൽ വിവരിച്ചിട്ടുണ്ട്.

നമ്മൾ എല്ലാവരും ഇപ്പോൾ ഭൂമിയിലെ ബഹിരാകാശ സഞ്ചാരികളാണെന്നും നമ്മൾ ഈ അവസ്ഥ അതിജീവിക്കുമെന്നും ആനി ട്വീറ്റ് ചെയ്തു.