Asus ZenFone Max Pro M1 ,sale, India, may 10,  Black and Grey colour options,Vodafone, prepaid subscribers,Red Protect, online, company ,announced
in ,

ഇന്ത്യയിൽ അസൂസ് സെൻഫോൺ മാക്സ് പ്രൊ എം1 ന്റെ അടുത്ത വിൽപ്പന മെയ് 10-ന്

മുംബൈ: ഇന്ത്യയിലെ അസൂസ് സെൻഫോൺ ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം1 ( Asus ZenFone Max Pro M1 ) ഈ മാസം 10-ന് വിൽപ്പനയ്‌ക്കെത്തും. ഇക്കാര്യം കമ്പനി തന്നെയാണ് അറിയിച്ചത്.

കഴിഞ്ഞ വ്യഴാച്ചയാണ് സെൻഫോൺ മാക്സ് പ്രൊ എം1 സ്മാർട്ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനക്കെത്തിയത്. മുൻ‌കൂർ ബുക്കിങ് നടത്തിയിരുന്ന ഫോൺ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മുഴുവനും വിറ്റുപോയിരുന്നു.

ആദ്യ മുൻ‌കൂർ ബുക്കിങ്ങിൽ എത്ര ഫോണാണ് വിറ്റുപോയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇന്ത്യയിലെ ഉപഭോക്താക്കൾ വലിയ രീതിയിൽ സെൻഫോൺ മാക്സ് പ്രൊ എം1 സ്മാർട്ഫോണിനെ സ്വീകരിച്ചു കഴിഞ്ഞതായി കമ്പനി അറിയിച്ചു.

15000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ഫോണുകളുടെ ശ്രേണിയിൽ ഏറ്റവും ജനപ്രിയ മോഡലായ ഷാവോമിയുടെ റെഡ്മി നോട്ട് 5 പ്രൊയോട് കിടപിടിക്കുന്ന തരത്തിലുള്ള മാതൃകയിലാണ് സെൻഫോൺ മാക്സ് പ്രൊ എം1 നിർമ്മിച്ചിരിക്കുന്നത്.

മൂന്ന് വേരിയനന്റുകളിലായിട്ടാണ് സെൻഫോൺ മാക്സ് പ്രൊ എം1 ഫോൺ വിപണിയിൽ എത്തുന്നത്. മൂന്ന് ജിബി റാമും , 32 ജിബി മെമ്മറി സ്റ്റോറേജുമുള്ള ഫോണിന്റെ വിപണി വില 10,999 രൂപയും നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ വില 12,999 രൂപയാണ്.

6 ജിബി റാമും 64 ജിബി മെമ്മറിയുമുള്ള അസൂസ് സെൻഫോൺ മാക്സ് പ്രൊ എം1 ഫോണിന്റെ വില 14999 രൂപയാണ്. എന്നാൽ ഈ ഫോൺ എന്നാണ് വിപണിയിൽ എത്തുന്നതെന്ന് കമ്പനി വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മിഡ്‌നെറ്റ് ബ്ലാക്ക് , ഗ്രേ തുടങ്ങിയ നിറങ്ങളിലാണ് അസൂസ്‌ തങ്ങളുടെ സെൻഫോൺ മാക്സ് പ്രൊ എം1 ഫോണുകൾ വിപണിയിൽ എത്തിക്കുന്നത്. അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം1 സ്മാർട്ഫോൺ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കൾ വാങ്ങുമ്പോൾ ഓരോ മാസവും 10 ജിബി സൗജന്യമായി ലഭിക്കുന്നതാണ്. 12 മാസം വരെ ഈ ഓഫർ തുടരും.

199 ഉം അതിനു മുകളിൽ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്കാണ് ഈ സൗജന്യ ഓഫർ ലഭിക്കുക. വൊഡാഫോണിന്റെ പോസ്റ്റ് പെയ്ഡ് 399 റെഡ് പ്ലാൻ ഉപഭോക്താക്കൾ ഫോൺ വാങ്ങുമ്പോൾ മാസം 10 ജിബി ഡാറ്റ
ഒരു വർഷം സൗജന്യമായി ലഭിക്കും. എന്നാൽ വൊഡാഫോണിന്റെ 499 രൂപ റെഡ്‌പ്ലാനിലുള്ള ഉപഭോക്താക്കൾക്ക് അധികം സൗജന്യ റെഡ് പ്രോട്ടക്റ്റ് ലഭിക്കുന്നതാണ്.

ആൻഡ്രോയിഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 1080×2160 പിക്സലുള്ള ഫോണിൽ 5.99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് മറ്റൊരു സവിശേഷത. 5000mAh ബാറ്ററിയാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 636 SoC, അഡ്രിനോ 509 ജിപിയു പ്രോസസ്സറാണ് ഫോണിൽ 6 ജിബി റാമാണുള്ളത്. ഓമ്നിവിഷൻ സെന്സറും, 5 മെഗാപിക്സൽ സെക്കൻഡറി സെൻസറോടും കൂടിയ ഫോണിന്റെ പ്രധാന ക്യാമറ 13 മെഗാപിക്സലാണ്. 8 മെഗാപിക്സൽ സെൻസറോടും കൂടിയ പിൻക്യാമറയാണ് ഫോണിൽ ഉപയോഗിച്ചിരിയ്ക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പുതിയ ലക്ഷ്യങ്ങളും പദ്ധതികളുമായി ബിഎസ്എന്‍എല്‍ കിടമത്സരത്തിന് തയ്യാർ

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം: രാഷ്ട്രപതി അതൃപ്തി അറിയിച്ചു