കുഷ്ഠരോഗ നിര്‍ണയ പ്രചരണ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍  ഒത്തൊരുമിക്കണം: മന്ത്രി 

തിരുവനന്തപുരം: ‘അശ്വമേധം’ കുഷ്ഠരോഗ നിര്‍ണയ പ്രചരണ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

കുഷ്ഠരോഗം ഒരു യാഥാര്‍ത്ഥ്യമായ് സമൂഹത്തില്‍ പണ്ടേയുണ്ട്. സമൂഹത്തില്‍ മറഞ്ഞ് കിടക്കുന്ന എല്ലാ കുഷ്ഠ രോഗ ബാധിതരേയും കണ്ടുപിടിച്ച് ചികില്‍സയ്ക്ക് വിധേയമാക്കി കുഷ്ഠരോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പനിയുടെ കാര്യത്തിലായാലും കുഷ്ഠരോഗമുള്‍പ്പെടെ മറ്റ് രോഗങ്ങളുടെ കാര്യത്തിലായാലും യഥാര്‍ത്ഥകണക്കുകള്‍ പുറത്ത് കാണിക്കുന്നതിന് ആരോഗ്യവകുപ്പ് ഇന്നുവരെ യാതൊരു മടിയും കാണിച്ചിട്ടില്ല.

കുഷ്ഠരോഗത്തിനെതിരെ ‘അശ്വമേധ പുറപാടാണ്’ ഇപ്പോള്‍ നടക്കുന്നത്. അത് വളരെ മഹത്തായ ഒരു യജ്ഞമാണ്. 2020 ആകുമ്പോള്‍ ഒരാള്‍ക്ക് പോലും കുഷ്ഠരോഗം പകരുന്നതിനുള്ള സാഹചര്യം ഉണ്ടാകരുതെന്നാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അശ്വമേധം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനറല്‍ ആശുപത്രി അങ്കണത്തില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടാഴ്ച്ചക്കാലം നീണ്ടുനില്‍കുന്ന ഈ ക്യാമ്പയിന്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് പ്രാരംഭഘട്ടത്തില്‍ നടത്തുന്നത്. അശ്വമേധം ക്യാമ്പയിനോടനുബന്ധിച്ച് ഡിസംബര്‍ 5-ാം തീയതി പാറശാല ജില്ലാ ആശുപത്രിയില്‍ നിന്ന് ആരംഭിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിചേര്‍ന്ന ദീപശിഖ മന്ത്രി ഏറ്റുവാങ്ങി.

വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ആര്‍. സതീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. റംലബീവി എ., സ്റ്റേറ്റ് ലെപ്രസി ഓഫീസര്‍ ഡോ. ജെ. പത്മലത, ഡി.എം.ഒ. ഹോമിയോപതി ഡോ.ജോയി, ഡി.എം.ഒ. ഇന്‍ചാര്‍ജ്ജ് ഭാരതീയ ചികിത്സാ വകുപ്പ് ഡോ.ഫാത്തിമബീവി, പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീതാ പി.പി., എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അരുണ്‍ പി.വി., ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സരിതകുമാരി എല്‍.റ്റി. എന്നിവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇനി ജിയോ സാവൻ സംഗീതം

CISSA, ANERT, National Technology Day, Celebration ,May 14,Centre for Innovation in Science and Social Action, collaboration ,Non-conventional Energy and Rural Technology ,Government of Kerala,  organizing ,seminar ,Technological Advances in Sustainable Transportation, Electrical Mobility, Use of Renewable Energy ,2018 National Technology Day ,

ബ്ലോക്ക് ചെയിൻ ത്രിദിന ഉച്ചകോടി ‘ബ്ലോക്ഹാഷ് ലൈവ് 2018’ വ്യാഴാഴ്ച മുതൽ