കുഷ്ടരോഗ ചികിത്സ: അശ്വമേധം പദ്ധതി ഡിസംബർ 5 മുതൽ

തിരുവനന്തപുരം: കുഷ്ഠ രോഗബാധിതരെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടെത്തി രോഗ നിർണയം നടത്തുന്നതിനും ചികിത്സ നൽകുന്നതിനുമായി ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി നടത്തുന്ന അശ്വമേധം പദ്ധതി  ഡിസംബർ 5 മുതൽ 18 വരെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടക്കും.

പരിശീലനം ലഭിച്ച ആശാ പ്രവർത്തകയും സന്നദ്ധ പ്രവർത്തകനുമടങ്ങുന്ന ടീം രോഗ നിർണയത്തിനായി ഓരോ വീടുകളും സന്ദർശിക്കുകയും കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നവർക്ക് സർക്കാർ ആശുപത്രികളിൽ  സൗജന്യമായി ചികിത്സ ലഭ്യമാക്കുകയും ചെയ്യും.

പരിപാടിയിലേക്ക് സന്നദ്ധ പ്രവർത്തകരായി പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പുരുഷന്മാർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാമെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഐ എഫ് എഫ് കെ 2018: ഫര്‍ഹാദിയുടെ ‘എവരിബഡി നോസ് ‘ ഉദ്ഘാടന ചിത്രം

എച്ച്1എൻ1 ജാഗ്രതാ നിർദേശം