in

അശ്വമേധം സംസ്ഥാന വ്യാപകമാക്കുന്നു

തിരുവനന്തപുരം: അംഗവൈകല്യത്തോടെ കണ്ടുപിടിക്കുന്ന കുഷ്ഠരോഗ ബാധിതരുടെ എണ്ണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത 8 ജില്ലകളില്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ കുഷ്ഠരോഗ നിര്‍ണയ പ്രചാരണ ക്യാമ്പയിന്‍ അശ്വമേധം വിജയിച്ചതിനാൽ ബാക്കിയുള്ള 6 ജില്ലകളില്‍ക്കൂടി നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ 2019 ഏപ്രില്‍,മേയ് മാസങ്ങളില്‍ അശ്വമേധം ക്യാമ്പയിന്‍ നടപ്പിലാക്കുന്നതിനുളള കര്‍മ്മ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചു വരുന്നത്. സംസ്ഥാനത്തെ മുഴുവന്‍ രോഗബാധിതരെയും കണ്ടെത്തി യഥാസമയം ചികിത്സയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ രോഗപകര്‍ച്ച തടയാനും  നിര്‍മ്മാര്‍ജ്ജനം ചെയ്യാനും  സാധിക്കുകയുളളൂവെന്നും മന്ത്രി വ്യക്തമാക്കി.
 
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ 8 ജില്ലകളില്‍ 2018 ഡിസംബര്‍ 5 മുതല്‍ 18 വരെ അശ്വമേധം പ്രചാരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. സമഗ്രമായ പ്രവര്‍ത്തന തന്ത്രം ആസൂത്രണം ചെയ്ത് വ്യക്തമായ ദിശാബോധത്തോടെ നടപ്പിലാക്കിയ ഈ ക്യാമ്പയിനിലൂടെ പുതുതായി 194 കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കാന്‍ സാധിച്ചു. 56,732 വോളന്റിയര്‍മാര്‍ ഡോക്ടര്‍മാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും മേല്‍നോട്ടത്തില്‍ 14 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണം: കേന്ദ്ര മന്ത്രി കണ്ണന്താനം ഡിജിപിക്ക് പരാതി നൽകി 

ശംഖുമുഖം തീരത്തെ ഉത്സവലഹരിയിലാഴ്ത്താന്‍ വെള്ളിയാഴ്ച മുതല്‍ ബീച്ച് കാര്‍ണിവല്‍