Aviation turbine fuel-LPG-price hike
in , , ,

എടിഎഫിന്റെ വില കൂട്ടി; വിമാന യാത്രാനിരക്കുകൾ കൂടും

ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ– ATF) വില ആറു ശതമാനം വർദ്ധിപ്പിച്ചു. ഈ വർഷം ആഗസ്റ്റിന് ശേഷം ഇത് മൂന്നാം തവണയാണ് ഏവിയേഷന്‍ ടര്‍ബന്‍ ഫ്യൂവലിന്‍റെ (Aviation turbine fuel) വില വര്‍ദ്ധിപ്പിക്കുന്നത്.

നേരത്തെ 50,020 രൂപയായിരുന്ന ഇന്ധനത്തിന് വില വര്‍ദ്ധനവ് നിലവില്‍ വന്നതോടെ 53,045 രൂപയാണ് നിരക്കെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ അറിയിച്ചു. ഇതോടെ ഇന്ധന വിലവർദ്ധനയെ മറികടക്കാൻ വിമാന കമ്പനികൾ യാത്രാനിരക്കുകൾ വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Aviation turbine fuel-LPG-priceപുതിയ നിരക്ക് കണക്കിലെടുത്താല്‍ 3000 രൂപയുടെ വര്‍ദ്ധനവാണ് അനുഭവപ്പെടുക. സെപ്റ്റംബറിൽ വിമാന ഇന്ധനത്തിന്റെ വില നാലു ശതമാനം (1,910 രൂപ) വർദ്ധിപ്പിച്ചിരുന്നു. ഡൽഹിയിൽ പുതുക്കിയ ഇന്ധനവില കിലോലീറ്ററിന് 53,045 രൂപയാണ്. നേരത്തെ ഇത് 50,020 രൂപയായിരുന്നു.

ഇന്ധന വില വർദ്ധിപ്പിച്ചതിനെ തുടർന്ന് വിമാന കമ്പനികൾ വിമാനയാത്രാ നിരക്കുകൾ 15 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് സൂചന. ആഭ്യന്തര വിമാന സർവീസുകൾക്ക് ആഗസ്റ്റ് 1 മുതൽ 5,000 രൂപ നികുതിയായി ഇൗടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ഓരോ സർവീസിനും  5,000 രൂപ നികുതിയായി ഇൗടാക്കുവാനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇൗ തുകയുടെ അധികഭാരം ഏറ്റെടുക്കാൻ വിമാന കമ്പനികൾ തയ്യാറായിരുന്നില്ല.

2018 മാർച്ചോടെ പാചകവാതക സബ്സിഡി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പാചകവാതകത്തിനും ഗണ്യമായ തോതിൽ വില വർദ്ധിപ്പിച്ചിരുന്നു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറൊന്നിന് 49 രൂപയാണ് വർദ്ധിപ്പിച്ചത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറൊന്നിന് 78 രൂപ വർദ്ധിപ്പിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Tomin Thachanekary,KPBS

പാഠപുസ്തക അച്ചടിയില്‍ വന്‍ക്രമക്കേടെന്ന് ആരോപണം

October revolution- film festival

ഒക്ടോബർ വിപ്ലവവും ചലച്ചിത്രവും; പരിപാടിക്ക് തുടക്കം