in ,

ജപ്തി നടപടി നേരിടുന്നവർക്ക് ഇളവ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഭവന നിർമ്മാണത്തിനും കാർഷികാവശ്യത്തിനും വായ്പയെടുത്ത രണ്ട് പേർക്ക് ജപ്തി നടപടി ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഇളവ് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭവന നിർമ്മാണ ബോർഡ് സെക്രട്ടറിക്കും എസ് ബി ഐക്കുമാണ് നിർദ്ദേശം നൽകിയത്.

ഭവന നിർമ്മാണ ബോർഡിൽ നിന്നും വായ്പയെടുത്ത ബി പി എൽ കാർഡുടമയായ ആര്യനാട് സ്വദേശി വി.ശ്രീധരന് വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്ന് ജപ്തി നടപടികൾ ആരംഭിച്ചു. താഴ്ന്ന വരുമാനക്കാർക്കുള്ള 70,000 രൂപയുടെ വായ്പയാണ് എടുത്തത്. സ്വന്തമായുള്ള പത്ത് സെന്റ് സ്ഥലം പണയപ്പെടുത്തി. ജപ്തി നടപടികൾ ആരംഭിച്ചപ്പോൾ സ്ഥലം വിറ്റാലും  വായ്പ കുടിശിക തീർക്കാനാവില്ലെന്ന്  മനസിലാക്കി.4, 30,069 രൂപയാണ് പലിശ ഉൾപ്പെടെയുള്ള കുടിശിക.

പരാതിക്കാരന് ഒറ്റതവണ തീർപ്പാക്കൽ പദ്ധതി വഴിയോ തുക തവണകളായി അടയ്ക്കാനുള്ള സൗകര്യമോ നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പിൽ നിന്നും പാർടൈം ജീവനക്കാരനായി വിരമിച്ച പെരുങ്കടവിള സ്വദേശി ജി. സോമൻ വാഴകൃഷി ചെയ്യാനാണ് എസ് ബി ഐ ബാലരാമപുരം ശാഖയിൽ നിന്നും 50,000 രൂപ വായ്പയെടുത്തത്. കുടിശിക അടയ്ക്കാത്തതിനാൽ ജപ്തി നടപടി തുടങ്ങി. ഒറ്റ തവണ തീർപ്പാക്കലോ തവണ വ്യവസ്ഥയോ പരാതിക്കാരന് അനുവദിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പരിസ്ഥിതി ലോല പ്രദേശം: കരട് വിജ്ഞാപനങ്ങള്‍ക്ക് അനുസൃതമായി അന്തിമ വിജ്ഞാപനം വേണമെന്ന് രമേശ് ചെന്നിത്തല

അക്രമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല: രാഷ്ട്രപതി