Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,
in ,

അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ മരണം; പ്രതിഷേധം രൂക്ഷം

പാലക്കാട്: അട്ടപ്പാടിയിലെ ( Attappadi ) മാനസ്സിക അസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് ( adivasi youth ) മര്‍ദ്ദനമേറ്റ് മരണമടഞ്ഞ സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്.

മോഷണക്കുറ്റം ആരോപിച്ച് ഇന്നലെ വൈകുന്നേരം ഒരു സംഘം കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധു എന്ന യുവാവിനെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പോലീസ് എത്തി മധുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകവെ യുവാവ് മരണമടഞ്ഞു.

തുടർന്നാണ് 15 പേര്‍ക്കെതിരെ കേസെടുത്തത്. മധുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം അലയടിക്കുന്നു.

സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുവാനായി പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം ആക്രമണങ്ങള്‍ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യസാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ് ഇതു പോലുള്ള സംഭവങ്ങളെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരെയും തല്ലിക്കൊല്ലാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്നും ഇതു പോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ തന്നെ നല്‍കുമെന്നും മന്ത്രി എകെ ബാലന്‍ അറിയിച്ചു.

മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മധുവിനെ തല്ലിക്കൊന്ന സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് കേരളീയ സമൂഹത്തിനാകെ അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ജനക്കൂട്ടം നിയമം കയ്യിലെടുക്കുന്നതും ശിക്ഷിക്കുന്നതും നിയമവാഴ്ചയുടെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും കേരളത്തില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന അവസ്ഥയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ബി ജെ പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ടു കേള്‍വിയുള്ള പൈശാചികതയാണ് ഇപ്പോള്‍ കേരളത്തില്‍ നടമാടുന്നതെന്നും മധുവിന്റെ കൊലക്ക് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ ആദിവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ താന്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും അതിനൊന്നും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മധു എന്ന ആദിവാസി യുവാവ് ആൾക്കൂട്ടത്തിന്റെ ക്രൂരമായ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടെന്നുള്ള വാർത്ത അത്യന്തം വേദനാജനകവും അപലനീയവുമാണെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചു.

ആർ എസ് എസ് സംഘപരിവാരങ്ങൾക്ക് മേൽക്കൈയ്യുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ദുരഭിമാന ഹത്യകളെയാണ് ഈ സംഭവം ഓർമിപ്പിക്കുന്നതെന്നും ഈ പാതകത്തിന് പിറകിലുള്ളവരെ കണ്ടെത്തി, അർഹമായ ശിക്ഷ ലഭ്യമാക്കുന്നതിനുള്ള സത്വര നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉടനുണ്ടാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ എസ്.പിയോട് നിര്‍ ദ്ദേശിച്ചിട്ടുണ്ടെന്നും പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്റെ അമ്മയും സഹോദരിയും ആവശ്യപ്പെട്ടു.

ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച്‌ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നതോര്‍ത്ത് സാക്ഷര കേരളം ലജ്ജിക്കണമെന്ന് നടന്‍ ജോയ് മാത്യൂ അഭിപ്രായപ്പെട്ടു.

മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ലെന്നും കേസ് തേഞ്ഞു മാഞ്ഞു പോകുമെന്നും അദ്ദേഹം ആരോപിച്ചു. എങ്കിലും കൊല്ലുന്നതിന് മുൻപ് സെല്‍ഫിയെടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

NBF, competitions , winners, awards, National Banana Festival, distributed,

ദേശീയ വാഴ മഹോത്സവം: മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ബാര്‍ കോഴക്കേസന്വേഷണം; ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി