Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,
in ,

ജഡ്ജിമാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ല: അറ്റോർണി ജനറൽ

ന്യൂഡൽഹി: ജഡ്ജിമാർ ( judges ) തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ ( Attorney General ) കെ കെ വേണുഗോപാൽ ( KK Venugopal  ) ഇന്ന് വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ചാണ് എജിയുടെ പ്രസ്താവന.

എന്നാൽ ജഡ്ജിമാർ തമ്മിലുള്ള തർക്കംപ്രശ്നങ്ങൾ പരിഹരിച്ചെന്ന് അറ്റോർണി ജനറൽ ഇന്നലെ അറിയിച്ചിരുന്നു. അതേസമയം, ഇന്നലെ ജഡ്ജിമാർ തമ്മിൽ തർക്കമുണ്ടായതായി സൂചന.

ഇന്നലെ നടന്ന ചായ സൽക്കാരത്തിനിടയിലാണ് ജഡ്ജിമാർ തമ്മിൽ തർക്കമുണ്ടായത്. വിവാദ പത്രസമ്മേളനം വിളിച്ചു കൂട്ടിയ നാല് ജഡ്ജിമാർക്കെതിരെ ജസ്റ്റിസ് അരുൺ മിശ്ര പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്.

ജസ്റ്റിസ് ചെലമേശ്വറിന്റെ പ്രസ്താവന ജൂനിയർ ജഡ്ജിമാർ കഴിവുകെട്ടവരാണെന്ന ധാരണ പരത്തിയതായി ജസ്റ്റിസ് അരുൺ മിശ്ര ആരോപിച്ചു.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം കൂടുതൽ ശക്തമായി. കൂടാതെ ജഡ്ജിമാർ ആരോപണവിധേയരായ മെഡിക്കൽ അഴിമതിയെ സംബന്ധിച്ചും ഇപ്പോഴും തർക്കങ്ങൾ തുടരുകയാണ്.

മെഡിക്കൽ കോഴയെ സംബന്ധിച്ച ശബ്ദരേഖ ഇന്നലെ ഒരു ഓൺലൈൻ പോർട്ടൽ പുറത്തു വിട്ടിരുന്നു. ജഡ്ജിമാർ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഫുൾ കോർട്ട് വിളിച്ചു ചേർക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വിമത ജഡ്ജിമാർക്കെതിരെ നടപടി വേണമെന്ന് ഇന്നലെ അഭിഭാഷകനായ ആര്‍.പി.ലൂത്ര ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഇപ്പോൾ തുടരുന്ന ശൈലി മാറ്റിയാല്‍ മാത്രമേ പ്രശ്നം അവസാനിക്കുകയുള്ളൂ എന്നാണ് വിമര്‍ശനമുന്നയിച്ച നാല് ജഡ്ജിമാരുടെ നിലപാടെന്നും റിപ്പോർട്ടുണ്ട്.

മെഡിക്കല്‍ കോഴ അഴിമതിക്കേസ് പരിഗണിക്കുന്നത് ഭരണഘടനാ ബെഞ്ചിന് വിട്ട ജസ്റ്റിസ് ചെലമേശ്വറിന്റെയും ജസ്റ്റിസ് സിക്രിയുടെയും ഉത്തരവ് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര നേരത്തെ റദ്ദാക്കിയിരുന്നു. ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ നടപടി.

മെഡിക്കല്‍ കോളേജിന് അനുമതി നല്‍കുന്നതിന് കോഴ വാങ്ങിയെന്നാരോപിച്ച് ഒഡീഷയിലെ ഹൈക്കോടതി ജഡ്ജിയെ നേരത്തെ പുറത്താക്കിയിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നിഷേധിച്ച അലഹബാദിലെ പ്രസാദ് മെഡിക്കല്‍ കോളേജിന് അനുകൂലമായി വിധി സമ്പാദിക്കുന്നതിനായി ജഡ്ജിമാര്‍ക്ക് കോഴ നല്‍കുന്നതിന് പ്രതികളായ ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഐഎം ഖുദ്ദൂസി, ഇടനിലക്കാരനായ വിശ്വനാഥ് അഗര്‍വാള്‍ ട്രസ്റ്റ് പ്രതിനിധി ബിപി യാദവ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

tribal people,traditional knowledge ,IIITM-K,study, Centre, action, erosion ,MP, study report, Indian Institute of Information Technology and Management-Kerala, erosion of traditional knowledge among tribals ,attention,Central Government , a follow-up action, Rajya Sabha MP ,K. Somaprasad,

ഗോത്രവിജ്ഞാന ശോഷണം; ഐഐഐടിഎം-കെ പഠനം ശ്രദ്ധ നേടി

റോഡ് നിര്‍മാണം: തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍