Attukal Pongala , Green protocol, Corporation, Attukal Pongala, Green protocol, meeting, ,review,preparations ,Devaswom Minister  , Pongala festival, , Attukal Pongala festival,Devaswom Minister Kadakampally Surendran  festival,Arrangements ,conduct , festivities , Pongala ,plastic items, disposable cup,steel plates,steel cups ,utilised ,devotees,water, supplied,
in , ,

സമ്പൂര്‍ണ്ണ ഹരിത പൊങ്കാലയ്ക്കായി നഗരസഭയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ( Attukal Pongala ) മഹോത്സവം പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടപ്പാക്കാനുള്ള നഗരസഭയുടെ നടപടികൾ പുരോഗമിക്കുന്നു. പൊങ്കാലയ്ക്കായി എത്തുന്ന ഭക്തജനങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനും, വെള്ളം കുടിക്കുന്നതിനുമായി സ്റ്റീൽ പാത്രവും, സ്റ്റീൽ ഗ്ലാസ്സും ഒപ്പം കരുതണമെന്ന സന്ദേശം ശുചിത്വമിഷനുമായി ചേര്‍ന്ന് കേരളമാകെ എത്തിച്ചു.

ഈ സന്ദേശം നൽകുന്ന നോട്ടീസുകള്‍, ബോര്‍ഡുകള്‍, സ്റ്റിക്കറുകള്‍ എന്നിവയ്ക്ക് പുറമെ ഉച്ചഭാഷിണികളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ നഗരസഭയുടെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സംഘടനകളെയും വ്യക്തികളെയും നേരിൽ കണ്ട് ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിവരം നൽകുന്നു.

കൂടാതെ നഗരസഭ സംഘടിപ്പിച്ചിട്ടുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള എന്‍ട്രി ഫോം ഇവർ പൂരിപ്പിച്ചു വാങ്ങുന്നുണ്ട്.

അന്നദാനം നടത്തുന്നവരുടെയും, കുടിവെള്ള വിതരണം നടത്തുന്നവരുടെയും ഒരു യോഗം 28.02.2018 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് നഗരസഭാ കൗണ്‍സിൽ ലോഞ്ചിൽ മേയര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും ടി യോഗത്തിൽ പങ്കെടുക്കണമെന്ന് മേയര്‍ അറിയിച്ചു.

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് ബദലുകളുടെ ഒരു വിപണന കൗണ്ടര്‍ നാളെ (27.02.2018 ചൊവ്വാഴ്ച) രാവിലെ 10.30-ന് പുത്തരിക്കണ്ടം മൈതാനത്തിന്റെ കവാടത്തിൽ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്യും.

പ്രകൃതി സൗഹൃദ വസ്തുക്കളായ പാള, കരിമ്പിന്‍ ചണ്ടി മുതലായവയാൽ നിര്‍മ്മിച്ച പാത്രങ്ങളും തുണി, പേപ്പര്‍ ബാഗുകളും ലഭ്യമാക്കുന്ന ഈ കൗണ്ടര്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 2-ാം തീയതി വരെ പ്രവര്‍ത്തിക്കും.

അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന വ്യക്തികളും സംഘടനകളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ആഹാര സാധനങ്ങളും കുടിവെള്ളവും ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന പാത്രങ്ങളിൽ മാത്രം നൽകുക.
2. ഭക്ഷണ പാനീയ വിതരണത്തിന് ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് /ടെട്രാപാക്ക് / തെര്‍മോകോള്‍ പാത്രങ്ങളും കപ്പുകളും ഒഴിവാക്കുക.
3. ഭക്ഷണപ്പൊതികള്‍ക്ക് വാഴയിലയോ പ്രകൃതി സൗഹൃദ വസ്തുക്കളോ മാത്രം ഉപയോഗിക്കുക.
4. പാനീയ വിതരണത്തിന് സ്റ്റീൽ ഗ്ലാസ് / പുനരുപയോഗിക്കാവുന്ന ഗ്ലാസ് മാത്രം ഉപയോഗിക്കുക.
5. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെയും നോണ്‍-വോവന്‍ പോളിപ്രോപ്പിലിന്‍ ക്യാരി ബാഗുകളുടെയും ഉപയോഗം ഒഴിവാക്കുക.
6. ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങളിൽ ശുചിത്വം പാലിക്കുക.
7. സോക്പിറ്റ് നിര്‍മ്മിച്ച് മലിനജലം അതിലേയ്ക്ക് ഒഴുക്കുകയോ ഖരമാലിന്യങ്ങള്‍ അരിച്ചുമാറ്റിയതിനുശേഷം മലിനജലംമാത്രം അടുത്തുള്ള ഓടയിലേയ്ക്ക് തിരിച്ചുവിടുകയോ ചെയ്യുക.
8. പൊങ്കാലയ്ക്കുശേഷം അവശേഷിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനും നഗരശുചീകരണത്തിനും നഗരസഭയുമായി സഹകരിക്കുക.
9. അലങ്കാരങ്ങളിൽ ഫ്‌ളക്‌സ് ബാനറുകളും പ്ലാസ്റ്റിക് / തെര്‍മോകോള്‍ /സണ്‍പാക്ക് മുതലായവ ഒഴിവാക്കുക.
10. ഭക്തജനങ്ങളിൽ ശുചിത്വാവബോധം ഉണ്ടാക്കുന്നതിന് ആവശ്യമായ അറിയിപ്പുകള്‍ ഉച്ചഭാഷിണിയിലൂടെ നൽകുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

ഷുഹൈബ്​ വധം:​ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Governor , gender equality , girls, India, P Sadashivam, Kerala, education, equality, 

വികസിത ഇന്ത്യക്കായി ലിംഗ സമത്വം ഉറപ്പു വരുത്തണമെന്ന് ഗവർണർ