Attukal Pongala , Green protocol, Corporation, Attukal Pongala, Green protocol, meeting, ,review,preparations ,Devaswom Minister  , Pongala festival, , Attukal Pongala festival,Devaswom Minister Kadakampally Surendran  festival,Arrangements ,conduct , festivities , Pongala ,plastic items, disposable cup,steel plates,steel cups ,utilised ,devotees,water, supplied,
in , ,

ആറ്റുകാല്‍ പൊങ്കാലയിൽ ഗ്രീന്‍ പ്രോട്ടോക്കോളും ശബ്ദനിയന്ത്രണവും

തിരുവനന്തപുരം: ഈ വര്‍ഷം മാര്‍ച്ച് രണ്ടിന് നടക്കാനിരിക്കുന്ന ആറ്റുകാല്‍ പൊങ്കാല ( Attukal Pongala ) പൂര്‍ണമായും പ്ലാസ്റ്റിക് രഹിത, ഗ്രീന്‍ പ്രോട്ടോക്കോള്‍ ( green protocol ) പാലിച്ചുള്ളതായിരിക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം തീരുമാനിച്ചു. ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ നിർബന്ധമാക്കിയതിനാൽ പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തജനങ്ങൾ സ്റ്റീല്‍ പാത്രവും കപ്പും കരുതണം. കൂടാതെ പൊങ്കാലയ്ക്ക് വരുന്നവര്‍ ഒരു കാരണവശാലവും പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരേണ്ടതില്ലെന്നും കുടിവെള്ളം ഉള്‍പ്പെടയുള്ള സൗകര്യങ്ങള്‍ യഥേഷ്ടം ഒരുക്കുമെന്നും അവലോകന യോഗം തീരുമാനിച്ചു.

പരീക്ഷയുടെ സമയം ആയതിനാല്‍ ഉത്സവത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ശബ്ദനിയന്ത്രണം വേണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. ഉത്സവശോഭ കുറയാതെ തന്നെ ഈ തീരുമാനങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും യോഗം നിര്‍ദ്ദേശിച്ചു.

പൊങ്കാല പ്രദേശങ്ങളില്‍ മുഴുവന്‍ സമയവും ശുദ്ധജലം ഉറപ്പാക്കുന്നതിനായി ജലസേചന വകുപ്പ് 1260 താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കുമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു. കൂടാതെ കുളിക്കാനായി 50 ഷവറുകളും സ്ഥാപിക്കും. മറ്റ് സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ശുദ്ധജലം ലഭ്യമാക്കും.

ഇരുപതോളം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൊങ്കാല പ്രദേശത്ത് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പും ജനുവരി 30-നകം തന്നെ അറ്റകുറ്റപ്പണികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കുമെന്ന് കെ.എസ്.ഇ.ബിയും അറിയിച്ചു.

ഉത്സവ ദിവസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ അധിക സര്‍വീസുകള്‍ നടത്തുമെന്നും പൊങ്കാലയുടെ രണ്ട് ദിവസം മുന്‍പ് തന്നെ പ്രത്യേക കണ്‍ട്രോളിംഗ് ഓഫീസ് തുറക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. പൊങ്കാല കഴിഞ്ഞ് തിരികെ പോകുന്നവരുടെ സൗകര്യാര്‍ഥം പ്രത്യേക സര്‍വീസും നടത്തും.

നഗരസഭയുടെ ആരോഗ്യ വിഭാഗം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടായിരം തൊഴിലാളികളെ ഇപ്രാവശ്യം നിയോഗിക്കും. കൂടാതെ 95 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ടാകും. 60 ടിപ്പര്‍ ലോറികളും 25 പിക് അപ്പ് ഓട്ടോറിക്ഷകളും ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്തുള്ള വീടുകളിലെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തും. കൂടാതെ പൊങ്കാല ദിനത്തില്‍ ശിശുരോഗ വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനവും ലഭ്യമാക്കും. ഓക്‌സിജന്‍ പാര്‍ലറുകള്‍, എല്ലാവിധ ആധുനിക സംവിധാനങ്ങളുമുള്ള ആംബുലന്‍സുകള്‍ എന്നിവയും സജ്ജമാക്കും.

പൊങ്കാല പ്രദേശങ്ങളിലെ 58 വിവിധ കേന്ദ്രങ്ങളില്‍ സി.സി.റ്റി.വി സംവിധാനത്തോടൊപ്പം മികച്ച ബാരിക്കേഡുകളും ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. വനിത പോലീസ് ഉള്‍പ്പെടെ 3200 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഇപ്രാവശ്യം ഉപയോഗപ്പെടുത്തും.

മേയര്‍ വി.കെ. പ്രശാന്ത്, ഒ. രാജഗോപാല്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ്, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ട്രസ്റ്റ് സെക്രട്ടറി കെ. ശിശുപാലന്‍ നായര്‍, ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍ നായര്‍, പ്രസിഡന്റ് വി. ചന്ദ്രശേഖരപിള്ള, ട്രഷറര്‍ വി. അയ്യപ്പന്‍ നായര്‍, ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ. കൃഷ്ണന്‍ നായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Kerala, tourism, tourists , growth, arrivals, season, visitors, increased, numbers, Kerala Tourism , USA, road shows, B2B meetings, B-To-B meetings, Los Angels, cities, Kerala, Kumarakam, resorts, Air India, competition, air tickets, San Francisco, tourists, Kerala tourism, Europe, tourists, plans, series of activites, attact tourists, promote, initiative, Kadakampalli Surendran, minister, department, travel, programmes,

യൂറോപ്യൻ വിപണി ലക്ഷ്യമിട്ട് വിവിധ പദ്ധതികളുമായി കേരള ടൂറിസം

Perinthalmanna, violent,emergency resolution, UDF, opposition, assembly, walk out, Harthal, UDF, SFI-MSF clash, Muslim league, office,

പെരിന്തല്‍മണ്ണ സംഘര്‍ഷം: അടിയന്തര പ്രമേയമില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി