australian ad
in ,

ആസ്ട്രേലിയ ഗണപതിയെ അവഹേളിച്ചെന്ന പരാതിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: ആസ്ട്രേലിയന്‍ പരസ്യത്തിൽ (australian ad) ഹിന്ദുക്കളുടെ ദൈവമായ ഗണപതിയെ (lord ganapathy) അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ചതായി ഇന്ത്യ പരാതിപ്പെട്ടു. ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്‍റ് ലൈവ്സ്റ്റോകിന്‍റെ പരസ്യത്തിനെതിരെ നേരത്തെ തന്നെ വിവാദം ഉടലെടുത്തിരുന്നു.

പരസ്യത്തിനെതിരെ നേരത്തെ രംഗത്തെത്തിയ ആസ്ട്രേലിയയിലെ ഇന്ത്യക്കാർ പരസ്യത്തിനെതിരെ പ്രതികരിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്‍റ് ലൈവ്സ്റ്റോക്കിന്റേതാണ് വിവാദ പരസ്യം.

പരസ്യത്തിൽ ഗണപതിക്കൊപ്പം യേശു ക്രിസ്തു, ബുദ്ധന്‍, മോസസ്, സിയൂസ് തുടങ്ങിയവര്‍ ഉച്ച വിരുന്നിനായി ഇരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. തനിക്ക് വിരുന്നില്‍ പങ്കെടുക്കാനാവില്ലെന്ന് പ്രവാചകന്‍ മുഹമ്മദ് ഫോണില്‍ വിളിച്ചറിയിക്കുന്നുണ്ട്.

Ganesha-australian-ad-controversy-blivenews.comസസ്യാഹാരിയായ ഗണപതി ആട്ടിറച്ചി കഴിക്കാനിരിക്കുന്നത് വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കി. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് ഈ പരസ്യമെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഈ വിഷയം ആസ്ട്രേലിയന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു. വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മീറ്റ് ആന്‍റ് ലൈവ്സ്റ്റോകിനോട് പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് ബ്യൂറോക്ക് നേരത്തെ നിരവധി പരാതികള്‍ ലഭിച്ചിരിക്കുന്നു. യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് രാജൻ സെഡ് കഴിഞ്ഞ ആഴ്ച്ച പരസ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഇറച്ചി കയറ്റുമതി ചെയ്യുന്ന പ്രമുഖ രാജ്യങ്ങളിലൊന്നായ ആസ്ട്രേലിയ ഈ പരസ്യം പിൻവലിച്ചില്ലെങ്കിൽ ഇവരുടെ ഇറച്ചി ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്യുമെന്ന് യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസം ഉൾപ്പെടെയുള്ള ചില സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

https://www.youtube.com/watch?v=-91RoNbux_0

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

bollywood, Jhanvi, sara

താരപുത്രിമാർക്ക് സ്വാഗതമരുളി ബോളിവുഡ്

aiadmk, sasikala, jayalalitha,

ശശികല പുറത്ത്; ജയലളിത സ്ഥിരം ജനറൽ സെക്രട്ടറി