More stories

 • in

  പ്രതിഷേധം: തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു 

  പമ്പ: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ പ്രതിഷേധവുമായി പമ്പയിൽ നാമജമം നടത്തിയ താഴമൺ തന്ത്രി കുടുംബത്തിലെ മുതിർന്ന അംഗം ദേവകി അന്തർജനത്തിനേയും മകൾ മല്ലികയേയും പൊലീസ് അറസ്റ്റ് ചെയ്തു. പമ്പയിൽ കനത്ത സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം.ടി. രമേശ്. ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പമ്പയില്‍ ബിജെപി നാമജപ മന്ത്രോച്ചാരണം തുടങ്ങി. ഇതിനിടെ മലകയറാനെത്തിയ ആന്ധ്രാ സ്വദേശിനിയ്ക്കും കുടുംബത്തിനും സമരക്കാരുടെ പ്രതിഷേധത്തെത്തുടന്നു മടങ്ങേണ്ടി വന്നു. പമ്പ കടന്നു അയ്യപ്പൻ […] More

 • in

  ഭക്ഷ്യ സുരക്ഷ: തിരുവനന്തപുരം -ന്യൂഡല്‍ഹി സൈക്ലത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു  

  തിരുവനന്തപുരം മുതല്‍ ന്യൂഡല്‍ഹി വരെ അഖിലേന്ത്യ സൈക്ലത്തോണ്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗോഫ് ചെയ്തു തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റിയുടെ നേതൃത്വത്തിലും കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഏകോപനത്തിലും ‘ഭക്ഷ്യ സുരക്ഷയ്‌ക്കൊപ്പം ആരോഗ്യം’ എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച സ്വസ്ത് ഭാരത് അഖിലേന്ത്യ സൈക്ലത്തോണ്‍ ഗാന്ധി പാര്‍ക്കില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗോഫ് ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ […] More

 • in

  മുല്ലപ്പള്ളിയോ ശ്രീധരൻ പിള്ളയോ ആയിരുന്നു പിണറായിയുടെ സ്ഥാനത്തെങ്കിൽ ഇതുതന്നെ ചെയ്യുമായിരുന്നു.

  ശബരിമല പ്രശ്നത്തിൽ  കോടതിവിധി നടപ്പാക്കുന്നതിനെക്കുറിച്ച്  പ്രശസ്ത ചെറു കഥാകൃത്ത് പി.എൻ. കിഷോർ കുമാർ  മനുഷ്യരിൽ മറഞ്ഞു കിടക്കുന്ന ആധ്യാത്മിക പ്രവണതയെ ഉണർത്തുകയാണ് നാമജപത്തിന്റെ ഉദ്ദേശം. ശ്രദ്ധാഭക്തികളോടെ അനുഷ്ഠിക്കുന്നതായ നാമജപം സംസാരത്തിൽ നിന്നും ജീവനെ ഈശ്വരീയതയിലേയ്ക്ക് ഉയർത്തും. ജപസ്വരൂപമായ ശബ്ദമല്ല, ജപിക്കുമ്പോഴുണ്ടാവുന്ന ഭാവമാണ് ജീവനെ ഉയർത്തുന്നത്.  ഇതൊക്കെയാണ് നാമജപവുമായി ബന്ധപ്പെട്ടുകൊണ്ട് പറയപ്പെടുന്ന കാര്യങ്ങൾ. എന്നാൽ ഇപ്പോൾ നമ്മുടെ തെരുവുകളിൽ നടക്കുന്നതായ നാമജപ ഘോഷയാത്രകൾ മേൽപ്പറഞ്ഞ ഉദ്ദേശം വെച്ചുകൊണ്ട് നടത്തപ്പെടുന്നവയാണോ? കലി കല്മഷം ഇല്ലാതാക്കാൻ നാമജപം ഉപകരിക്കപ്പെടുമെന്ന് കലി സന്തരണോപനിഷത്തിൽ ബ്രഹ്മാവ് നാരദരോട് പറയുന്നുണ്ട്. […] More

 • Trending

  in

  സ്‌കൂളുകളിൽ ഇ-ലേണിങ് നടപ്പിലാക്കാൻ കേരള സർക്കാർ  ഖാൻ അക്കാദമിയുമായി ധാരണയിൽ 

  തിരുവനന്തപുരം: അധ്യാപക സമൂഹത്തെ ശാക്തീകരിക്കാനും വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും  ലക്ഷ്യമിട്ട്  സംസ്ഥാന സർക്കാർ  ഖാൻ അക്കാദമി ഇന്ത്യയുമായി (കെ എ ഐ ) ധാരണാപത്രം ഒപ്പുവെച്ചു. ഇന്ന് രാവിലെ  മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ച്  നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും കെ ഐ ടീ ഇ ചെയർമാനുമായ  ഉഷ ടൈറ്റസ്, കെ ഐ ടി ഇ എക്സിക്യൂട്ടീവ് ഡയറക്റ്റർ അൻവർ സാദത്ത്, ഹയർ സെക്കൻഡറി എജുക്കേഷൻ ഡയറക്റ്റർ സുധീർ ബാബു, ഖാൻ അക്കാദമി ഇന്ത്യ […] More

 • Trending

  in

  മാതൃകാ കേന്ദ്രമാകാനൊരുങ്ങി റീജിയണൽ ജീറിയാട്രിക് സെന്റർ

  തിരുവനന്തപുരം: വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി റീജിയണൽ ജീറിയാട്രിക് സെന്റർ തയ്യാറാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്ലോറിൽ തയ്യാറാകുന്ന ആധുനിക സജ്ജീകരണങ്ങളോടെയുള്ള റീജിയണൽ ജീറിയാട്രിക് സെന്റർ വയോജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് ഒരു മാതൃകാ കേന്ദ്രമായി മാറുകയാണ്. 60 വയസു കഴിഞ്ഞവരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ചികിത്സ നൽകുന്ന പ്രത്യേക വിഭാഗമാണിത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള 32 ഹൈടെക് കിടക്കകളാണ് വയോജനങ്ങൾക്കു മാത്രമായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഡോക്ടർമാരും […] More

 • KSRTC , salary, govt, allotted, Rs 70 crore rs, salary distribution, finance minister, Thomas Issac, pension, suicide, treatment, financial crisis, Kerala, transport corporation, Kerala, treasury, thomas issac, KSRTC, allowed, 60 crore rupees, financial support, pension, bills, rubber board, departments, verification, tax, reduction, hike, petrol, rate, financial crisis ,finance minister

  Trending

  in

  പ്രവാസിച്ചിട്ടിക്ക് ഒക്‌ടോബര്‍ 25 മുതല്‍ വരിസംഖ്യ സ്വീകരിക്കും – മന്ത്രി ടി.എം. തോമസ് ഐസക്

  തിരുവനന്തപുരം: പ്രവാസി ചിട്ടിയില്‍ ചേരുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് ഒക്‌ടോബര്‍ 25ന് വരിസംഖ്യ അടച്ചു തുടങ്ങാനാകുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഒരു മാസത്തിനകം ആദ്യലേലം നടക്കും. പ്രതിമാസം 2500 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുളളത്. 25,30,40,50 മാസങ്ങളായിരിക്കും കാലാവധി. ഏതു ചിട്ടിയാണ് അനുയോജ്യമായതെന്ന് നിര്‍ദ്ദേശിക്കാന്‍ വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കും.  തുടക്കത്തില്‍ യു.എ.ഇ യില്‍ ഉളളവര്‍ക്കായിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. ഒക്‌ടോബര്‍ […] More

 • Trending

  in ,

  കേരള പുനര്‍നിര്‍മാണ പദ്ധതികളില്‍ ലോകബാങ്ക് സഹകരിക്കും 

  തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം ലോകബാങ്ക് വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രളയദുരന്തം വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റേയും മന്ത്രിമാരുടെയും സാന്നിധ്യ ത്തില്‍ ലോകബാങ്ക് സംഘം അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ പുനര്‍നിര്‍മാണ രൂപരേഖയ്ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചു.  ലോകബാങ്ക് പ്രത്യേക പദ്ധതികള്‍ക്കാണ് സാധാരണ സഹായം നല്‍കുന്നത്. എന്നാല്‍ ഇന്ത്യയ്ക്കായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയനുസരിച്ച് സംസ്ഥാനങ്ങളുമായി സഹകരിച്ച് വിശാലമായ മേഖലകളില്‍ സഹായം ലഭ്യമാക്കും. ഈ പദ്ധതിയില്‍ കേരളത്തെയും പഞ്ചാബിനെയുമാണ് […] More

 • Trending

  in

  കേരള പുനര്‍നിര്‍മാണത്തിനുള്ള ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

  തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണവും ജനങ്ങളുടെ പുനരധിവാസവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ മനസിലാക്കുന്നതിനും സംഭാവന നല്‍കുന്നതിനും സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.  ഇതോടെ ലോകത്തെവിടെ നിന്നും rebuild. kerala.gov.in ലൂടെ കേരളത്തിനായി കൈകോര്‍ക്കാനാവും. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്റായ കെ. പി. എം. ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. പോര്‍ട്ടല്‍ തയ്യാറാക്കിയ കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ബില്യണ്‍ ലൈവ്സാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.  വിവിധ സര്‍ക്കാര്‍ […] More

 • Malappuram, temple priest, help, Juma Masjid committee,

  Trending

  in

  മുച്ചക്ര വാഹന വിതരണവും സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് വിതരണവും ഒക്‌ടോബര്‍ 17ന് 

  തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖാന്തിരം ചലനപരിമിതി നേരിടുന്നവര്‍ക്കുള്ള മുച്ചക്ര വാഹന വിതരണവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ പദ്ധതിയുടെ ഉദ്ഘാടനവും ഒക്‌ടോബര്‍ 17 ബുധനാഴ്ച രാവിലെ 10.30ന് പി.എം.ജി. സയന്‍സ് & ടെക്‌നോളജി മ്യൂസിയം പ്രിയദര്‍ശിനി ഹാളില്‍ വച്ച് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. തൊഴില്‍, നൈപുണ്യം, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ […] More

 • Trending

  in

  പ്രളയത്തിൽ കൈത്താങ്ങായവർക്ക് അസാപ്  സമ്മാനം നൽകി 

  തിരുവനന്തപുരം: പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അസാപിന്റെ ആദരം. പ്രകൃതിയോടിണങ്ങി യാത്രാശീലം പ്രോത്സാഹിപ്പിക്കാൻ സൈക്കിളുകളാണ് സമ്മാനമായി നൽകിയത്. 12 പേർക്കാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) ആദരവും പ്രോത്സാഹനവും ലഭിച്ചത്. അഞ്ച് വിദ്യാർഥികൾക്കും ഏഴ് രക്ഷിതാക്കൾക്കുമാണ് സൈക്കിൾ നൽകിയത്. അസാപ് സി.ഇ.ഒയും ടീം ലീഡറുമായ റീത്ത എസ്. പ്രഭ ഇവർക്ക് സൈക്കിളുകൾ കൈമാറി മുഖ്യപ്രഭാഷണം നടത്തി. പ്രളയദുരന്തത്തിൽ സഹായഹസ്തവുമായി എത്തിയ വിദ്യാർഥികളുടെയും മത്സ്യത്തൊഴിലാളികളുടെയും പങ്ക് കേരളത്തിന് മറക്കാനാവില്ലെന്ന് റീത്ത എസ്. പ്രഭ പറഞ്ഞു. യുവാക്കളും […] More

 • in

  വോഡഫോണ്‍ സഖി പിവി സിന്ധു പുറത്തിറക്കി

  കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ വനിതകള്‍ക്കു വേണ്ടിയുള്ള സവിശേഷ മൊബൈല്‍ അധിഷ്ഠിത സുരക്ഷാ സേവനമായ വോഡഫോണ്‍ സഖി അവതരിപ്പിച്ചു. എമര്‍ജന്‍സി അലേര്‍ട്ട്, എമര്‍ജന്‍സി ബാലന്‍സ്, പ്രൈവറ്റ് നമ്പര്‍ റീച്ചാര്‍ജ് തുടങ്ങിയ മൊബൈല്‍ കണക്ഷനിലൂടെയുളള സുരക്ഷാ സംവിധാനങ്ങളാണ് രാജ്യവ്യാപകമായി വോഡഫോണ്‍ പ്രീ പെയ്ഡ് ഉപയോഗിക്കുന്ന വനിതകള്‍ക്ക് ലഭ്യമാക്കുന്നത്. ബാലന്‍സോ മൊബൈല്‍ ഇന്റര്‍നെറ്റോ ഇല്ലാതെ തന്നെ സ്മാര്‍ട്ട് ഫോണുകളിലും ഫീച്ചര്‍ ഫോണുകളിലും പ്രവര്‍ത്തിക്കുന്ന ഇത് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു വനിതകള്‍ക്ക് സേവനം എത്തിക്കും. ജനങ്ങള്‍ ഇടപെടുന്നതും […] More

Load More
Congratulations. You've reached the end of the internet.