More stories

 • Trending

  in

  നെഹ്റു‍ സ്‍മൃതി 2018: ശിശുദിനാഘോഷ പരിപാടികള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

  തിരുവനന്തപുരം:  സാംസ്കാരികവകുപ്പിനു കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന നെഹ്റുസ്‍മൃതി 2018 – ശിശുദിനാഘോഷങ്ങള്‍  കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പട്ടം സെയിന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ശിശുദിനമായ നവംബര്‍ 14ന് ഉച്ചയ്ക്ക് 2.30നു നടക്കുന്ന സമ്മേളനത്തില്‍ ബഹു. പട്ടികജാതി-പട്ടികവര്‍ഗ്ഗ, നിയമ, സാംസ്കാരിക, പാര്‍‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ കെ ബാലന്‍ അദ്ധ്യക്ഷനായിരിക്കും. സ്വാതന്ത്ര്യസമരസേനാനിയായ കെ പത്മനാഭപിള്ളയെ ചടങ്ങില്‍ ആദരിക്കും. ജില്ലയിലെ […] More

 • Trending

  in ,

  സ്പെക്ട്രം പദ്ധതി നവം 15 മുതൽ 

  തിരുവനന്തപുരം: ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായുള്ള പദ്ധതിയായ സ്‌പെക്ട്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 15ാം തീയതി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പുമന്തി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. നാഡീവികസനത്തിലെ അപര്യാപ്തതമൂലം ചെറുപ്രായത്തില്‍തന്നെ സാമൂഹ്യകാര്യങ്ങളിലും സംസാരത്തിലും പെരുമാറ്റത്തിലുമുള്ള പൊരുത്തക്കേട് പ്രകടമാക്കുന്ന അവസ്ഥയാണ് ഓട്ടിസം. മറ്റ് മാനസിക വൈകല്യങ്ങളില്‍ നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളും പെരുമാറ്റ രീതികളുമാണ് ഓട്ടിസം ബാധിച്ചവരില്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഓട്ടിസം ബാധിതരുടെ മാതാപിതാക്കളുടെയും […] More

 • in

  പകര്‍ച്ചവ്യാധി തടയാൻ ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ്

  തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി രോഗത്തെ വേരോടെ പിഴുതെറിയാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് സജ്ജമായി. കേരളത്തിന് പേടിസ്വപ്നമായി മാറിയ നിപ വൈറസിന്‍റെ കടന്നു വരവിന്‍റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികളെ തടയാന്‍  വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് സംവിധാനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേതെന്നതുപോലെ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പുത്തന്‍ സംവിധാനം എത്തിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചര്‍ നടപടി സ്വീകരിച്ചിരുന്നു. ആശുപത്രി സൂപ്രണ്ടിന്‍റെ […] More

 • Trending

  in

  സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി

  തിരുവനന്തപുരം: പൊതുജനപങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീന്‍കാര്‍പറ്റ് പദ്ധതി ഈ വര്‍ഷം സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതാണ് ഗ്രീന്‍ കാര്‍പറ്റ് പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നാഷണല്‍ സര്‍വ്വീസ് സ്കീം, കുടുംബശ്രീ, ശുചിത്വമിഷന്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗ്രീന്‍കാര്‍പറ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായ ശില്‍പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തുടര്‍ച്ചയായി […] More

 • Trending

  in

  ശബരിമല പ്രശ്നം വർഗീയത വളർത്താനുള്ള സുവർണാവസരമായി ബി ജെ പി കാണുന്നു: എം എം ഹസൻ

  തിരുവനന്തപുരം; ശബരിമല പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയുന്നത് കേന്ദ്ര സർക്കാരിനാണെന്നും അതിനാൽ സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ. കെ.മുരളീധരൻ എം.എൽ.എ നയിക്കുന്ന പദയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം വെഞ്ഞാറമൂട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാനും വിശ്വാസ സംരക്ഷണത്തിനുമായി പാർലമെന്റിൽ നിയമം പാസ്സാക്കിയ രാജീവ് ഗാന്ധി സർക്കാരിന്റെ മാതൃക പിന്തുടരാൻ മോദി സർക്കാർ തയ്യാറാകണം. ശബരില പ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ ഉത്തരവാദിത്തമുള്ള […] More

 • in

  ആരാധകരുടെ മനംകവർന്ന്  തയ്മൂർ 

  അഴകും സ്റ്റൈലും കൊണ്ട് വെള്ളിത്തിരയിൽ നിറഞ്ഞ് നിന്ന നടിയാണ് കരീന കപൂർ. ഓരോ  താര നിശകളിലും കരീന പ്രത്യക്ഷപ്പെടുന്നത് പ്രേക്ഷക ഹൃദയം  കവർന്നുകൊണ്ടാണ്. സ്റ്റൈലൻ താരമാണ് ഭർത്താവ് സെയ്ഫ് അലിഖാനും. എന്നാൽ ഇത്തവണ  ആരാധകകരെ കൈയ്യിലെടുത്തിരിക്കുന്നത്  കരീനയോ സെയ്‌ഫ് അലിഖാനോ അല്ല , മറിച്ച് അവരുടെ പൊന്നോമന മകൻ  തയ്മൂറാണ് . മാതാപിതാക്കളുടെ  സൗന്ദര്യത്തിനൊപ്പം, ആരാധകർക്ക് മുൻപിൽ  ഫാഷനബിളായി പ്രത്യക്ഷപ്പെടാനുള്ള ഇരുവരുടെയും സർഗ്ഗാത്മക ശേഷി കൂടി  തയ്മൂർ സ്വന്തമാക്കിയിരിക്കുന്നു.  കുഞ്ഞു  കുസൃതികളും സ്വന്തമായ  ട്രെൻഡി ഫാഷനബിൾ  സ്റ്റൈലും കൊണ്ട് താരകുടുംബത്തിലെ  നക്ഷത്രത്തിളക്കമായി  തയ്മൂർ മാറുകയാണ്. കുതിര സവാരി നടത്തുന്ന  […] More

 • Trending Hot

  in

  ഗര്‍ഭിണികളുടേയും അമ്മമാരുടേയും മികച്ച പരിചരണത്തിന് പ്രത്യേക സംവിധാനം 

  തിരുവനന്തപുരം: നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന ഗര്‍ഭകാലം മുതല്‍ ഗര്‍ഭാനന്തരം വരെയുള്ളവര്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിനായി പ്രത്യക ഹോം അഥവാ ഇന്റഗ്രേറ്റഡ് കെയര്‍ സെന്റര്‍ (Integrated Care Centre) ആരംഭിക്കുന്നതിനുള്ള പദ്ധതിയ്ക്ക് 27.66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വിവിധ പ്രായത്തിലുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പഠന നിലവാരത്തില്‍ മിടുക്കരായവര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കഠിനമായ മാനസികാഘാതം ഉള്ളവര്‍ എന്നിവര്‍ ഒരുമിച്ചാണ് നിര്‍ഭയ ഷെല്‍ട്ടര്‍ […] More

 • Trending

  in ,

  ബിനാലെയ്ക്ക് ഒരുങ്ങി കൊച്ചി; ഡിസംബർ 12ന് തുടക്കമാകും 

  കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമാമാങ്കത്തിന് കൊടിയേറാന്‍ ഇനി 30 ദിവസം കൂടി മാത്രം. അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം വൈവിദ്ധ്യം കൊണ്ടും പ്രമേയം കൊണ്ടും വേറിട്ടു നില്‍ക്കും. ഡിസംബര്‍ 12 ന് തുടങ്ങുന്ന കൊച്ചി ബിനാലെ നാലാം ലക്കം 112 ദിവസത്തിനു ശേഷം 2019 മാര്‍ച്ച് 29 നാണ് അവസാനിക്കുന്നത്. ഒമ്പത് വേദികളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 95 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം ദര്‍ബാര്‍ ഹാള്‍ […] More

 • in ,

  കൊച്ചി ബിനാലെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പ്രളയ ദുരിത ബാധിതർക്ക് വീടുകള്‍ 

  കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ പവിലിയന്‍ പൊളിച്ചുകിട്ടുന്ന സാധനങ്ങള്‍  ഉപയോഗപ്പെടുത്തി 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു. ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലാണ് ബിനാലെ പവലിയന്‍ ഒരുങ്ങുന്നത്. ഇത് പൊളിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ കൊണ്ട് 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 12 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് പദ്ധതി. കൊച്ചിയില്‍ ബിനാലെ ഫൗണ്ടേഷന്‍ ബിനാലെ നാലാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ അനിത ദുബെയുമായി ഒരുക്കിയ മീറ്റ് ദി ക്യൂറേറ്റര്‍ പരിപാടിയില്‍ ആമുഖ […] More

 • Trending Hot

  in

  ലുലു സൈബര്‍ ടവര്‍ നവകേരള നിര്‍മിതിക്കുള്ള മികച്ച തുടക്കം: മുഖ്യമന്ത്രി

  കൊച്ചി: പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് നവകേരളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള മികച്ച തുടക്കമാണ് ലുലു സൈബര്‍ ടവര്‍ പദ്ധതിയൂടെ ലുലു ഗ്രൂപ്പ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. 11,000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന ലുലു സൈബര്‍ ടവര്‍ 2ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടമാണ് ലുലു സൈബര്‍ ടവര്‍. ഐ ടി മേഖലയെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളില്‍ സൈബര്‍ പാര്‍ക്കിന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. ഐ ടി മേഖലയില്‍ […] More

 • Trending

  in

  സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ കൊച്ചിയിൽ; ആവേശത്തോടെ നഗരം 

  കൊച്ചി: കൊച്ചിയുടെ സ്വന്തം ഐ.ഡി.ബി.ഐ ഫെഡറല്‍ സ്‌പൈസ് കോസ്റ്റ് മാരത്തോണ്‍ [ Spice Coast Marathon ]  ഞായറാഴ്ച രാവിലെ 4 മണിക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന സ്‌പൈസ് കോസ്റ്റ് മാരത്തോണ്‍ വില്ലിങ്ങ്ടണ്‍ അയ്ലണ്ടിലെ കെ.കെ പ്രേമചന്ദ്രന്‍ സ്‌പോര്‍ട്‌സ് കോപ്ലെക്‌സില്‍ നിന്ന് ആരംഭിക്കും. 42 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തോണ്‍ രാവിലെ 4 മണിക്ക് നേവല്‍ എന്‍.സി.സി വോളന്റിയര്‍ ഇഞ്ചാര്‍ജ് ലെഫ്റ്റനന്റ് കേണല്‍. അശ്വന്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. 21 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള […] More

 • Trending

  in ,

  നല്ല ആരോഗ്യത്തിനും ജീവിതശൈലിക്കുമായി 8 ആയുഷ് ഗ്രാമങ്ങള്‍ കൂടി 

  തിരുവനന്തപുരം: നിലവിലുള്ള 8 ആയുഷ് ഗ്രാമങ്ങള്‍ക്ക് പുറമേ സംസ്ഥാനത്ത് 8 ആയുഷ് ഗ്രാമങ്ങള്‍ കൂടി പുതുതായി സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കണ്ണൂര്‍ കൂത്തുപറമ്പ്, കോഴിക്കോട് കുന്നുമ്മല്‍, പാലക്കാട് ഒറ്റപ്പാലം, മലപ്പുറം നിലമ്പൂര്‍, വയനാട് മാനന്തവാടി, തൃശൂര്‍ ഇരിങ്ങാലക്കുട, പത്തനംതിട്ട മല്ലപ്പള്ളി, ആലപ്പുഴ അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് ആയുഷ് ഗ്രാമങ്ങള്‍ സ്ഥാപിക്കുക. ഓരോ ആയുഷ് ഗ്രാമത്തിനും 10 ലക്ഷംരൂപ വീതമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരു സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, […] More

Load More
Congratulations. You've reached the end of the internet.