More stories

 • in

  അർജുന നോമിനേഷൻ പ്രതീക്ഷിച്ചില്ല: ഹിമ 

  ന്യു ദൽഹി: അന്താരാഷ്ട്ര അത്ലറ്റിക്സിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഹിമ ദാസ് തന്നെ അർജുന അവാർഡിനായി ഇത്തവണ പരിഗണിക്കുമെന്ന്  പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. അർജുന പുരസ്‌കാരത്തിനായി കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറിന്‌ നൽകിയ ഇരുപത് കായിക താരങ്ങളുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്തിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. അടുത്ത വർഷത്തെ പുരസ്കാരത്തിനായുള്ള  പട്ടികയിലാകും താൻ  പരിഗണിക്കപ്പെടുകയെന്ന് കരുതിയിരുന്നതായും ഫിൻലന്റിൽ നടന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഈ യുവ താരം വ്യക്തമാക്കി. ‘ദിങ് എക്സ്പ്രസ്’ എന്ന് […] More

 • Hot Popular

  in

  ഖുദാബക്ഷ് ആയി ബിഗ് ബി

  മുംബൈ: ബോളിവുഡ് ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമാണ് ആമിർ ഖാൻ നായകനാകുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ഇതിഹാസ ചിത്രം റിലീസിന് മുൻപ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത് അമിതാഭ് ബച്ചൻ ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു എന്ന വാർത്ത വന്നതോടെയാണ്. പ്രേക്ഷക പ്രതീക്ഷകളെ ബലപ്പെടുത്തികൊണ്ട് ചിത്രത്തിലെ ബച്ചന്റെ കഥാപാത്രമായ ഖുദാബക്ഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുകയാണ്. വീഡിയോയിലൂടെയാണ് അണിയറ പ്രവർത്തകർ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഖുദാബക്ഷ് എന്ന ബച്ചൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ബച്ചൻ കഥാപാത്രത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തി ആമിറും സമൂഹമാധ്യമങ്ങളിൽ വീഡിയോ […] More

 • Hot Popular

  in ,

  പ്രിയനന്ദനൻറെ പുതിയ ചിത്രം വൈശാഖന്റെ സൈലൻസർ  

  വൈശാഖന്റെ പ്രശസ്തമായ കഥ സൈലൻസർ സിനിമയാകുന്നു. വാർധക്യവും ഒറ്റപ്പെടലും പ്രമേയമായ കഥ എഴുതപ്പെട്ട കാലത്തുതന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തൃശൂരിന്റെ തനതായ പ്രാദേശിക ഭാഷയിലാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്. ഈനാശുവും അയാളുടെ സന്തത സഹചാരിയായ മോട്ടോർ ബൈക്കുമാണ് കഥയുടെ കേന്ദ്രം. പി എൻ ഗോപീകൃഷ്‌ണൻ തിരക്കഥയും സംഭാഷണവും എഴുതി പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സംവിധായകന്റെ മകൻ അശ്വഘോഷനാണ്. സംവിധായകനും നടനുമായ ലാലാണ് മുഖ്യ കഥാപാത്രമായ ഈനാശുവിനെ അവതരിപ്പിക്കുന്നത്. ഇർഷാദ്, മീര വാസുദേവ്, രാമു, […] More

 • Hot Popular

  in ,

  വെല്ലുവിളികളെ  തോൽപ്പിച്ച്  റാംപിൽ 

  പ്രതിസന്ധികളിൽ തളരാതെ നിരന്തരം പടവെട്ടിയവർ മാത്രമേ ജീവിത വിജയം കൈവരിച്ചിട്ടുള്ളൂ. പരിമിതികളും തടസങ്ങളും  ജീവിതത്തിനു വെല്ലുവിളികളാവുമ്പോൾ അവയെ സധൈര്യം നേരിടുകയാണ് വേണ്ടത്. ചെറു പുഞ്ചിരിയോടെ, ധീരതയും നിശ്ചയദാർഢ്യവും കൊണ്ട്  ജീവിതത്തിലെ വെല്ലുവിളികളെ  നേരിട്ട് റാമ്പിൽ എത്തിയ  കുരുന്നു പ്രതിഭകൾ അസാമാന്യമായ ആത്മവിശ്വാസമാണ് പ്രകടമാക്കിയത്.  വിശാലമായ സാധ്യതകളുടെ ലോകമാണ് തങ്ങൾക്ക് മുന്നിലുള്ളതെന്ന്  ആ കുരുന്നുകൾ  പറയാതെ പറയുന്നതുപോലെ തോന്നി. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ അടിസ്ഥാനമാക്കി സെപ്തംബർ 15 ന് ഫാഷൻ ഡിസൈൻ കൌൺസിൽ ഓഫ് ഇന്ത്യയും  (എഫ്ഡിസിഐ) ഡൽഹിയിലെ ഹയാട്ട് റീജൻസിയും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു ആ ഫാഷൻ ഷോ. ഖാമോഷിയാ എന്ന […] More

 • Government Ayurveda College Hospital for Women & Children, Poojappura, delivery, pregnant, health minister, labour room , baby, mother, 

  Hot Popular

  in ,

  ആയുര്‍വേദ ആശുപത്രികളില്‍ ബ്രഡ് ഒഴിവാക്കി സമ്പുഷ്ട ഭക്ഷണം

  തിരുവനന്തപുരം: സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വിഭാഗത്തിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഡയറ്റ് പ്ലാന്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഡയറ്റ് ഷെഡ്യൂളില്‍ നിന്നും ബ്രഡ് ഒഴിവാക്കി പുട്ട്, ചെറുപയര്‍ കറി, ഗോതമ്പ്, റവ, ഉപ്പുമാവ്, ഓട്ട്‌സ് എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ 150 ഗ്രാം വീതം ഉള്‍പ്പെടുത്തിയാണ് ഡയറ്റ് ഷെഡ്യൂള്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദ ചികിത്സയ്ക്ക് കഴിക്കുന്ന ഭക്ഷണവുമായി വലിയ […] More

 • central sports meet , sports council , kerala, Kerala State Sports Council ,KSSC, conduct ,sports meet ,schools ,CBSE, ICSE ,syllabuses, State,meet ,include ,students , Navodaya and Kendriya Vidyalaya schools,central syllabus,KSSC president ,T.P. Dasan

  Hot Popular

  in ,

  സ്‌കൂള്‍ കായിക മേളയില്‍ നിന്നും 18 ഇനങ്ങൾ ഒഴിവാക്കി; പ്രതിഷേധം ശക്തം

  തിരുവനന്തപുരം;  സംസ്ഥാനത്തെ സ്‌കൂള്‍ മാനുവല്‍ പരിഷ്‌കരണ കമ്മിറ്റി അനുമതി നല്‍കിയിരുന്ന 18 കായിക ഇങ്ങള്‍  പ്രളയ പ്രതിസന്ധികാരണം ഉപേക്ഷിച്ച നടപടിക്കെതിരെ കായിക സംഘടനകളും, കായികതാരങ്ങളും പ്രതിക്ഷേധത്തില്‍ 18 ഗെയിമുകളിലായി 700 റോളം കായിക താരങ്ങളുടെ ഭാവിക്ക് വിലങ്ങുതടിയാകുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു. പ്രളയ പ്രതിസന്ധി സമയത്ത് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സംഘടനകള്‍ സര്‍ക്കാരിന് എതിരല്ലെന്നും എന്നാല്‍ സര്‍ക്കാര്‍ എടുക്കുന്ന വികലമായ നയങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണകണമെന്നും ആവശ്യപ്പെട്ടു. ദേശീയ മത്സരങ്ങളില്‍ വര്‍ഷങ്ങളായി സംസ്ഥാനത്തിന് വേണ്ടി മെഡലുകള്‍ […] More

 • Malappuram, temple priest, help, Juma Masjid committee,

  Hot Popular

  in

  കുഞ്ഞു കൈകളിൽ വലിയ സഹായം ഒരുങ്ങുന്നു

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായ ശേഖരണത്തിനായി ജില്ലയിലെ വിദ്യാലയങ്ങൾ ഒരുങ്ങുന്നു. കേരളത്തിന്റെ പുനർ നിർമാണത്തിനായി സെപ്റ്റംബർ 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏകദിന ധനശേഖരണ യജ്ഞത്തിൽ കഴിയാവുന്നത്ര പണം ശേഖരിച്ചു നൽകാനുള്ള തയാറെടുപ്പുകളിലാണ് ഓരോ സ്‌കൂളും. മിക്ക സ്‌കൂളുകളിലും ദിവസങ്ങൾക്കു മുൻപേ ധനശേഖരണം തുടങ്ങിക്കഴിഞ്ഞു. സർക്കാർ, എയ്ഡഡ്, അൺ-എയ്ഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള സ്‌കൂളുകളെ ഉൾപ്പെടുത്തി ജില്ലയിലെ മുഴുവൻ വിദ്യാർഥികളെയും ധനശേഖരണ യജ്ഞത്തിന്റെ ഭാഗമാക്കും. ക്ലാസ് അടിസ്ഥാനത്തിലാണു സ്‌കൂളുകളിൽ […] More

 • Hot Popular

  in

  ദുരിതാശ്വാസ പ്രവര്‍ത്തനം അഭിനന്ദനീയം: കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ

  തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ആരോഗ്യരംഗം പുനര്‍നിര്‍മിക്കുന്നതിനും 325.5 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രളയത്തെ തുടര്‍ന്ന് ആരോഗ്യരംഗത്തെ പശ്ചാത്തല സൗകര്യം പലയിടത്തും തകര്‍ന്നുപോയി. ആശുപത്രികള്‍ക്കും ഉപകരണങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ കേന്ദ്രസഹായം അത്യാവശ്യമാണ്. നെടുമ്പാശേരിയില്‍ നടന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച മെമ്മോറാണ്ടം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയ്ക്ക് കൈമാറി. സംസ്ഥാന […] More

 • Hot Popular

  in ,

  ട്രിവാൻഡ്രം സെൻട്രൽ മാൾ ഉദ്ഘാടനം ചെയ്തു

  തിരുവനന്തപുരം: പാറ്റൂരിൽ ജനറൽ ആശുപത്രി – ചാക്ക പാതയിൽ പുതുതായി ആരംഭിച്ച ട്രിവാൻഡ്രം സെൻട്രൽ മാൾ  സെപ്റ്റംബർ 7  വെള്ളിയാഴ്ച ഔപചാരികമായി  ഉദ്ഘാടനം ചെയ്തു. ആർടെക് മാനേജിങ് ഡയറക്ടർ അശോക് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വി എസ് ശിവകുമാർ എം എൽ എ മുഖ്യാതിഥിയായി. തിരുവനന്തപുരം നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു, സ്റ്റോർ ജനറൽ മാനേജർ  സുജിത് നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രളയബാധിത മേഖലയിൽ നിലവിലുള്ള ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി ട്രിവാൻഡ്രം സെൻട്രലിന്റെ ഉദ്ഘാടന ദിനത്തിലെ വിൽപ്പനയുടെ […] More

 • Hot Popular

  in

  പി.കെ.ശശിയെ അറസ്റ്റ് ചെയ്യാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം: തമ്പാനൂര്‍ രവി

  തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശിയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജ്ജവം എല്‍.ഡി.എഫ് സര്‍ക്കാരും, സി.പി.എമ്മും കാണിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ജി.പി ഓഫീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. കോവളം എല്‍.എല്‍.എ എം.വിന്‍സന്റിനെതിരേയുള്ള വ്യാജപരാതിയിന്‍ മേല്‍ നടപിയെടുക്കാന്‍ സി.പി.എമ്മും, സര്‍ക്കാരും മുഖ്യമന്ത്രിയും പോലീസും കാട്ടിയ വ്യഗ്രത എന്തുകൊണ്ട് പി.കെ.ശശിയുടെ കേസില്‍ ഉണ്ടാകുന്നില്ല. ഇടതുപക്ഷ […] More

 • Trending Hot Popular

  in ,

  സൈബർ സുരക്ഷ: കൊക്കൂൺ  2018 ഒക്ടോബര്‍ 5, 6 തീയതികളില്‍ കൊച്ചിയിൽ

  തിരുവനന്തപുരം; കേരള പൊലീസ് സൈബർ സുരക്ഷയെപറ്റി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ  രാജ്യാന്തര സൈബർ സെക്യൂരിറ്റിയെകുറിച്ചും, ഡേറ്റാ പ്രൈവസി ആന്‍ഡ് ഹാക്കിംഗ് കോണ്‍ഫറന്‍സായ കൊക്കൂണ്‍  2018  ഒക്ടോബര്‍ 5,6 തീയതികളില്‍  കൊച്ചിയില്‍ നടക്കും. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാട്ടിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് എഡിഷനില്‍ ലോകത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. 40 സെക്ഷനുകളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ 120 തിലധികം സൈബര്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഡോ. […] More

 • Hot Popular

  in ,

  അനേക വിനിമയങ്ങളിൽ ഒന്നുമാത്രമല്ലേ അവർക്കിടയിലെ രതി?

  ചരിത്രം തിരുത്തുന്ന വിധിയാണ് സുപ്രീം കോടതിയുടേത്. സ്വവർഗാനുരാഗം ഇന്ത്യയിൽ  കുറ്റകൃത്യമല്ലാതായിരിക്കുന്നു. പരമോന്നത കോടതിയുടെ അഞ്ചംഗ ബഞ്ചാണ്  ഈ വിധി പുറപ്പെടുവിച്ചത് . പ്രായപൂർത്തിയായ രണ്ടു വ്യക്തികളുടെ  ലൈംഗിക താൽപ്പര്യം തികച്ചും സ്വാഭാവികമാണെന്നും അതിന്റെ പേരിൽ ആരോടും വിവേചനം പാടില്ല എന്നുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടത്. ബെഞ്ചിലെ ഏക വനിതയായ ജസ്റ്റിസ്  ഇന്ദു മൽഹോത്രയുടെ നിരീക്ഷണമാണ്  ഏറ്റവും  ശ്രദ്ധേയം. എൽ ജി ബി ടി വിഭാഗക്കാർ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡനങ്ങൾക്ക് ചരിത്രം അവരോടു മാപ്പു ചോദിക്കണം എന്ന് വിധിവാക്യത്തെ അവർ ചരിത്രവൽക്കരിച്ചു. സ്വവർഗ ലൈംഗികത […] More

Load More
Congratulations. You've reached the end of the internet.