More stories

 • Hot Popular

  in , ,

  ഇരട്ടജീവിതം ഞാൻ അനുഭവിച്ച വിധം

  കലാ സൃഷ്ടി നടത്തുന്നവന്റെ  ഹൃദയഭാരം, അതൊരു സൃഷ്ടിയാവുമ്പോൾ  ഒഴിയുന്നുണ്ടോ? പിന്നെ അയാളും നമ്മെപ്പോലെ കാഴ്ചക്കാരനും കേൾവിക്കാരനും ആവുകയാണോ? ആ കാഴ്ചയിൽ വീണ്ടും വീണ്ടും തിരുത്തപ്പെടാൻ അക്ഷമയോടെ ചെവി ചേർത്ത്, കണ്ണുകൾ തുറന്ന് അയാളിരുപ്പുണ്ടോ? ഇരട്ട ജീവിതം എന്ന സുരേഷ്‌ നാരായണൻറെ സിനിമ അഭ്രപാളികളിലെ വിസ്മയം ആവുന്നില്ല എന്നത് ശരി തന്നെ. പക്ഷേ, അത്  ശരാശരി മനുഷ്യരെ,  അവരുടെ  ജീവിത പരിസരങ്ങളെ, സൗഹൃദങ്ങളെ ദയാവായ്‌പോടെ പ്രേക്ഷകന് മുന്നിലേയ്ക്ക് നീട്ടി വെയ്ക്കുന്നുണ്ട്. ഒരു transgender വിഷയം എന്നതിലുപരി, രണ്ടു സുഹൃത്തുക്കളുടെ […] More

 • Hot Popular

  in , ,

  പണിതീർത്തെടുത്ത  സ്വപ്നം

  സ്വന്തമായി ഒന്നും വേണ്ട എന്ന് നാൽക്കവലയിൽ അട്ടിയിട്ടുകിടക്കുന്ന ജീവിതങ്ങളെ നോക്കി ഒത്തിരി നെടുവീർപ്പുകൾ ഇട്ടിട്ടുണ്ട്.  പക്ഷെ, ഇരുകൈകളിലും തളർന്നുറങ്ങിയിരുന്നവർക്ക് ഭാരക്കൂടുതൽ അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ തീരുമാനങ്ങളൊക്കെ കാറ്റിൽ പറന്നു പോയി.  സ്വാർത്ഥം പൊന്തിവന്നു. ഇവരെയും കൊണ്ട് എത്ര നാളിങ്ങനെ ? പൂട്ടി വെച്ച ആവലാതികളുടെ ഭാണ്ഡം തനിയെ തുറന്നു.  എവിടെ? എങ്ങിനെ? എന്താക്കും?  അക്കങ്ങൾ കൂട്ടിയും പെരുക്കിയും കണ്ണ് കടഞ്ഞു. ഉറക്കമില്ലാത്ത രാത്രികളുടെ  ഉണർച്ചയിൽ ഇഷ്ടികക്ക് മേൽ ഇഷ്ടിക പാകി രൂപങ്ങൾ ഉണ്ടാക്കി. ചുമരുകളും അതിരുകളും ഇല്ലാത്ത ആകാശം […] More

 • Hot Popular

  in ,

  ഒടുക്കമില്ലാത്ത അമ്മദിനങ്ങൾ

  തലേ രാത്രിയിൽ അരി ഞ്ഞു വെയ്ക്കുന്ന കറിക്കൂട്ടുകൾ . ഉള്ളളവുകൾ ഒട്ടും വ്യത്യാസപ്പെടാതെ  ഇഷ്ടങ്ങളിൽ  ചേരുംപടി  ചേരുന്നു    വാഷിംഗ് മെഷീൻ  അതിന്റെ സ്ഥിരം കറക്കത്തിൽ … രണ്ടു നടപ്പ് അങ്ങോട്ട്  എന്റെ വെള്ളേല്  കളറ് പിടിക്കല്ലേട്ടാ അമ്മേ  നിറങ്ങൾ വെള്ളകളിലേയ്ക്ക് വിരോധം ചൊരിയുമല്ലോ !!!   രാവിലെത്തേക്കുള്ള   മാവ് പുളിക്കാൻ പാകത്തിലേയ്ക്ക്   മിക്സിയിൽ ധൃതിപ്പെടുന്നു .   ചോറ് ഇത്തിരി കേടായോ ?   . ഇൻഡക്ഷൻ സ്ററൗ   വീണ്ടും  അതേ  തിളനിലയിൽ    എനിക്ക് ചോറ് […] More

 • in , ,

  പേര് പരിക്കേൽപ്പിക്കുമ്പോൾ

  നിനക്ക് ആരാ ഈ പേരിട്ടെ, എന്നുള്ള ചോദ്യത്തെ നേരിടുമ്പോൾ ഒരാൾക്കുണ്ടാവുന്ന അസ്വസ്ഥതയെ മറയ്ക്കുന്നതാണ് ഒരു പേരിൽ എന്തിരിക്കുന്നു എന്നുള്ള മറുചോദ്യവും. കുട്ടിക്കാലത്ത് ഒരു പേര് തന്നെ പലവിളിയായി എല്ലായിടത്തും കേൾക്കാം പദ്മരാജന്റെ രതിനിർവേദം സിനിമ രണ്ടാമത് ഇറങ്ങിയപ്പോൾ എന്റെ പേരിന് അത് ഉണ്ടാക്കിയ അഭംഗിയിലെ മനോവേദന മറക്കാൻ  വയ്യ. ‘രതിച്ചേച്ചി’ എന്നുള്ള ചെക്കന്മാരുടെ വിളി എന്നെ സ്വൈര്യം  കെടുത്തിയിട്ടുള്ളതും ചില്ലറയല്ല . മേലാസകലം ഉഷ്ണം പെയ്യുംപോലെയുള്ള അവരുടെ ചിറി  തള്ളിയ  നോട്ടങ്ങളും എന്നെ വട്ട് പിടിപിടിപ്പിക്കുമായിരുന്നു എന്തിനാ […] More

 • in ,

  നേര് പുലരുന്ന നാട്ടിലെ കൊച്ചു കൊച്ചു നുണകൾ

  കൊച്ചു കൊച്ചു നുണകളിൽ മനുഷ്യരെ കുടുക്കാൻ ഏപ്രിൽ ഫൂളിന് മാത്രമുള്ള സ്വാതന്ത്ര്യം പണ്ടൊക്കെ ശരിക്കും ആഘോഷിച്ചിരുന്നു. നാട്ടിൻപുറത്ത്  മിക്കവാറും എല്ലാർക്കും ഓരോരോ  ചെല്ലപ്പേരുണ്ടാവും. സഖാവേന്ന്  ഇന്നെല്ലാരേം  വിളിക്കണ പോലെയല്ലാട്ടോ. മാലാന്ത്ര എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഗോപിയേട്ടൻ, ചില്ലറപ്പീടിക നടത്തിയിരുന്ന മമ്മദ്ക്ക, ചാണാടി വേലപ്പുട്ടിയാശാൻ, കുഞ്ഞാണ്ടി വാസു, അമ്മിണിയമ്മ… ഇവരാണ് ഞങ്ങളുടെ അടുത്ത് എല്ലാ ഏപ്രിൽ ഒന്നിനും സ്ഥിരമായി  മരിക്കുന്ന കക്ഷികൾ. റോഡിൽ നിറയെ പൂക്കൾ കൊഴിച്ച്‌ ഞങ്ങൾ കുട്ട്യോൾക്ക് പാതയൊരുക്കുന്ന ഒരു തടിയൻ പഞ്ചി മരമുണ്ടായിരുന്നു, കവലയിൽ. […] More

 • Trending Hot Popular

  in , ,

  പ്രണയം മുറിവേറ്റ കരങ്ങളിൽ ഋതുക്കൾ വിരുന്നിനെത്തുന്നു

  One day you will ask me Which is more important? My life or yours? I will say mine and you will walk away Not knowing you are my life – Khalil Gibran പ്രണയത്തിൽ പെയ്യാത്തവർ ആരും തന്നെയില്ല. ഈറൻ കാറ്റേറ്റ് ഒറ്റമഴയിൽത്തന്നെ നനഞ്ഞവർ പെരുമഴയിലും കുളിരാത്തവർ കുടയില്ലാതെ  ഇറങ്ങി നടക്കുന്നവർ ബന്ധിക്കപ്പെട്ട ഉടലിന്റ അസ്വസ്ഥതകളായി തണുപ്പിൽ വിയർത്തും വിയർപ്പിൽ തണുത്തും കാറ്റായി കടലായി പാട്ടായി ഇമ്പമേറ്റി […] More

 • Hot Popular

  in , ,

  നാവിൽ വെള്ളമൂറി കൊതിപ്പിക്കുന്ന ഇഷ്ടം

  സകലതും  വലിച്ചെറിഞ്ഞ് പുറംതിരിഞ്ഞു നില്ക്കുന്ന ഈ  സൈബർ യുഗത്തിൽ ഒരു പുസ്തകത്തെപ്പോലെ  നമ്മോട് ചേർന്നുനിൽക്കുന്ന മറ്റൊന്നില്ല.  അലസ സമയങ്ങളിൽ ഒപ്പമെത്തുന്ന  പ്രിയ സുഹൃത്ത്…  പുറം ജാലകത്തിലൂടെ അറിയാതെ കേറിവന്ന് അരികത്തൊരു കസേരയിട്ടിരിക്കുന്ന  അടുപ്പങ്ങൾ… കായികമായ  ഉണർവ് തരുന്ന ഒരു  വ്യായാമ മുറ പോലെ, മാനസികോല്ലാസം തരുന്ന തെറാപ്പി കൂടിയാണ് വായന. അത് ചിലപ്പോഴൊക്കെ സമയം നീങ്ങിപ്പോവാനുള്ള ഉപാധിയും ഉറക്കത്തിലേക്കുള്ള  സുഖകരമായ കൈവഴിയും ആവും. വായനയുടെ ലോകത്തെ പുതുരുചികളും പഴയ മണങ്ങളും നാവിൽ വെള്ളമൂറി കൊതിപ്പിക്കുന്നുണ്ടെപ്പഴും. എന്നെ സംബന്ധിച്ച് വായന എന്റെ ഇഷ്ടം തന്നെയാണ്. ആത്മപീഡയുടെ വക്കിൽ പിടഞ്ഞിരുന്നപ്പോഴാണ് ഫയദോറിന്റെ പുസ്തകങ്ങൾ ഞാൻ  ആദ്യമായി എടുത്തു നോക്കുന്നത്. പിന്നീടിതേവരെ അപസ്മാര […] More