Movie prime

നടന്‍ പ്രഭാസിനു പുരസ്ക്കാരം

ബോക്സ്ഓഫീസില് റെക്കോഡുകള് വാരിക്കൂട്ടിയ സാഹോയ്ക്കും പ്രഭാസിനും മറ്റൊരു അംഗീകാരം കൂടി. 2019ലെ ബോളിവുഡ് ബിസിനസ് പുരസ്കാരം പ്രഭാസ് കരസ്ഥമാക്കി. സാഹോയുടെ ഹിന്ദി പതിപ്പിലൂടെയാണ് പ്രഭാസ് ഈ പുരസ്കാരത്തിന് അര്ഹനായത്. ബോളിവുഡില് മികച്ച കളക്ഷന് നേടുന്ന നടന് എന്ന ബഹുമതി ഇതോടെ പ്രഭാസിന് സ്വന്തം. 350 കോടി മുതല് മുടക്കില് നിര്മ്മിച്ച സാഹോ ബോളിവുഡില് സൂപ്പര് ഹിറ്റായിരുന്നു. കഴിഞ്ഞ ജനുവരിയില് സാഹോ ജപ്പാനിലും റിലീസിന് എത്തിച്ചിരുന്നു. പ്രഭാസ് ഇപ്പോള് തന്റെ പുതിയ സിനിമ ‘ജാന്’നിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. രാധാകൃഷ്ണ More
 
നടന്‍ പ്രഭാസിനു പുരസ്ക്കാരം

ബോക്സ്ഓഫീസില്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയ സാഹോയ്ക്കും പ്രഭാസിനും മറ്റൊരു അംഗീകാരം കൂടി. 2019ലെ ബോളിവുഡ് ബിസിനസ് പുരസ്‌കാരം പ്രഭാസ് കരസ്ഥമാക്കി. സാഹോയുടെ ഹിന്ദി പതിപ്പിലൂടെയാണ് പ്രഭാസ് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്.

ബോളിവുഡില്‍ മികച്ച കളക്ഷന്‍ നേടുന്ന നടന്‍ എന്ന ബഹുമതി ഇതോടെ പ്രഭാസിന് സ്വന്തം. 350 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സാഹോ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ സാഹോ ജപ്പാനിലും റിലീസിന് എത്തിച്ചിരുന്നു.

പ്രഭാസ് ഇപ്പോള്‍ തന്റെ പുതിയ സിനിമ ‘ജാന്‍’നിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ്. രാധാകൃഷ്ണ കുമാറാണ് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വന്‍ സെറ്റിലാണ് ചിത്രീകരണം.

ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഛായാഗ്രഹണം – മനോജ് പരമഹംസ.