Movie prime

ആവാസ് സ്‌പെഷ്യല്‍: ആദ്യദിനം 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി

ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെ ആവാസ് അഷ്വറന്സ് പദ്ധതിയില് അംഗങ്ങളാക്കുന്നതിനുള്ള സ്പെഷ്യല് ഡ്രൈവ് സംസ്ഥാനവ്യാപകമായി ആരംഭിച്ചു. 16-ന് ആദ്യ ദിനത്തില് സംസ്ഥാനമൊട്ടാകെ നടന്ന ആവാസിന്റെ രജിസ്ട്രേഷനില് 766 അതിഥി തൊഴിലാളികള് അംഗങ്ങളായി. കൊല്ലം റീജിയനില് 183, കോഴിക്കോട് റീജിയനില് 199, എറണാകുളം റീജിയനില് 384 എന്നിങ്ങനെയാണ് ആവാസ് പദ്ധതിയില് പുതുതായി അംഗങ്ങളായ അതിഥി തൊഴിലാളികളുടെ കണക്ക്. തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന് ലേബര് കമ്മീഷണര് മുതലുള്ള തൊഴില് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രത്യേക നിര്ദേശം More
 
ആവാസ് സ്‌പെഷ്യല്‍: ആദ്യദിനം 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി

ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെ ആവാസ് അഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്രൈവ് സംസ്ഥാനവ്യാപകമായി ആരംഭിച്ചു. 16-ന് ആദ്യ ദിനത്തില്‍ സംസ്ഥാനമൊട്ടാകെ നടന്ന ആവാസിന്റെ രജിസ്‌ട്രേഷനില്‍ 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി. കൊല്ലം റീജിയനില്‍ 183, കോഴിക്കോട് റീജിയനില്‍ 199, എറണാകുളം റീജിയനില്‍ 384 എന്നിങ്ങനെയാണ് ആവാസ് പദ്ധതിയില്‍ പുതുതായി അംഗങ്ങളായ അതിഥി തൊഴിലാളികളുടെ കണക്ക്.

തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ലേബര്‍ കമ്മീഷണര്‍ മുതലുള്ള തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത് . കേരളത്തിലെ മുഴുവന്‍ അതിഥി തൊഴിലാളികളെയും പദ്ധതിയില്‍ അംഗങ്ങളാക്കുകയാണ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ലക്ഷ്യം. ഇടുക്കി , വയനാട് , കാസര്‍ഗോഡ് ജില്ലകളില്‍ ആവാസ് അംഗത്വകാമ്പയിന് വേണ്ടി പ്രത്യേകം പദ്ധതി രൂപീകരിക്കും.

മറ്റ് 11 ജില്ലകളിലും പ്രത്യേക കാമ്പയിന്‍ നടന്നുവരുന്നു. 6 മൊബൈല്‍ യൂണിറ്റുകളും 24 സ്ഥിരയൂണിറ്റുകളും ആവാസ് സ്‌പെഷ്യല്‍ ഡ്രൈവ് കാംപെയ്‌നില്‍ പ്രവര്‍ത്തന സജ്ജമാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ പരമാവധി അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കും.

ലേബര്‍ കമ്മീഷണര്‍ സി.വി.സജന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ ബിച്ചു ബാലന്‍(എന്‍ഫോഴ്‌സ്‌മെന്റ്), രഞ്ജിത് പി.മനോഹര്‍(വെല്‍ഫെയര്‍) എന്നിവരാണ് സ്‌പെഷ്യല്‍ ഡ്രൈവ് നിയന്ത്രിക്കുന്നത്.
ജില്ലകളില്‍ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്)മാരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവ് മൂന്നു റീജിയനുകളായി തിരിച്ചിട്ടുണ്ട്.

എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാല്‍, കോഴിക്കോട് റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.എം.സുനില്‍, കൊല്ലം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ആര്‍.ശങ്കര്‍ എന്നിവര്‍ക്കാണ് ചുമതല.

ആവാസ് അഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, റീജണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടെ 56 സര്‍ക്കാര്‍ ആശുപത്രികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ചിസ് പ്ലസ് മാതൃകയിലുള്ള പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യചികിത്സ ലഭിക്കും.

കേരളത്തിലെത്തുന്ന മുഴുവന്‍ അതിഥിത്തൊഴിലാളികളെയും ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 18നും 60നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷൂറന്‍സും 15,000 രൂപയുടെ സൗജന്യചികിത്സാസഹായവും ലഭിക്കുന്ന പദ്ധതിയില്‍ മുഴുവന്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തുന്ന തരത്തിലാണ് സ്‌പെഷ്യല്‍ ഡ്രൈവ് ഷെഡ്യൂള്‍ തയാറാക്കിയിരിക്കുന്നത്.