Aya Abassi, Palestinian woman,Bollywood, films, hindi, teacher, video ,
in , ,

പോരാട്ട ഭൂമിയിൽ ബോളിവുഡ് ചിത്രങ്ങളുമായി പലസ്തീനിൽ നിന്നൊരു ഹിന്ദി ടീച്ചർ

ജറുസലേം: യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും രൂക്ഷമായ പാലസ്തീനിൽ നിന്നൊരു വ്യത്യസ്ത വാർത്ത. ഹിന്ദി ചിത്രങ്ങളെ വളരെയേറെ ഇഷ്‌ടപ്പെടുന്ന, യൂട്യൂബിലൂടെ ഹിന്ദി പഠിപ്പിക്കുന്ന അയ അബാസി ( Aya Abassi ) എന്ന പാലസ്തീനിയന്‍ യുവതി പാലസ്തീനെക്കുറിച്ചുള്ള ലോകത്തിന്റെ പതിവ് പ്രതിച്ഛായ മാറ്റി മറിക്കാനായി പരിശ്രമിക്കുന്നു.

ഒരിക്കൽ ഒരു വേനലവധിക്കാലത്താണ് താൻ ആദ്യമായി ‘താൽ’ എന്ന ഒരു ഹിന്ദി ചിത്രം കണ്ടതെന്ന് അയ അബാസി ഓർക്കുന്നു. അന്നുതൊട്ട് ഇന്നുവരെ താൻ ഹിന്ദി ചിത്രങ്ങളുടെ കടുത്ത ആരാധികയായി തുടരുന്നുവെന്നും അവർ വെളിപ്പെടുത്തി.

ഹിന്ദി ചിത്രങ്ങളിലൂടെ ഹിന്ദി ഭാഷയെയും ഇന്ത്യയെയും വളരെയേറെ ഇഷ്ടപ്പെട്ട അയ തന്റെ ഇഷ്ടം വെളിപ്പെടുത്തുവാനായി തികച്ചും വ്യത്യസ്തമായ മാർഗ്ഗമാണ് തേടിയത്. ജറുസലേമിലെ തന്റെ കൊച്ചു വീട്ടിലിരുന്ന് ഈ പാലസ്തീന്‍ യുവതി അറബികളെ ഹിന്ദി പഠിപ്പിക്കുവാനുള്ള യത്നത്തിൽ മുഴുകി.

ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് ഈ യുവതി ഹിന്ദി സ്വയം പഠിച്ചെടുത്തത്. തന്റെ ഈ പ്രയത്നം തനിക്ക് വേണ്ടി മാത്രമല്ലെന്നും താന്‍ വലിയ ആളൊന്നുമല്ലെന്നും ശരാശരി പാലസ്തീനി മാത്രമാണെന്നും അയ അഭിപ്രായപ്പെടുന്നു.

തന്റെ വീഡിയോകളിലൂടെ പഴയ കാല ഹിന്ദി ചിത്രങ്ങൾക്ക് പുറമെ അയ പുതുപുത്തൻ ബോളിവുഡ് ചിത്രങ്ങളെ പറ്റിയുള്ള വിവരങ്ങളും തന്റെ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. ഒരിക്കലും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ബോളിവുഡ് ചിത്രങ്ങളിലൂടെ ഇന്ത്യയെ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങള്‍ അയ മനസിലാക്കിക്കഴിഞ്ഞു.

ഈസ്റ്റ് ജറുസലേമിലെ തന്റെ കൊച്ചുവീടിന്റെ ഒരു കോണില്‍ സ്ഥാപിച്ച ക്യാമറയിലൂടെ അയ തന്റെ പ്രേക്ഷകരോട് ബോളിവുഡിനെക്കുറിച്ച്‌ വളരെ രസകരമായി സംസാരിച്ചു കൊണ്ടാണ് ഹിന്ദി പാഠങ്ങള്‍ പകർന്നു നൽകി ശ്രദ്ധേയയായത്.

എന്തായാലും തന്റെ യൂട്യൂബ് ചാനലിലൂടെ ബോളിവുഡിന്റെ സൗന്ദര്യം ലോകത്തിന് കാട്ടിക്കൊടുക്കുവാനും ഹിന്ദി ചിത്രങ്ങളെ പരിചയപ്പെടുത്തുവാനുമായി മുന്നിട്ടിറങ്ങിയ അയയ്ക്ക് നിരവധി അറബിരാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ ശിഷ്യരെ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

വളരെക്കാലമായി പാലസ്തീൻ ഒരു യുദ്ധഭൂമിയാണെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തങ്ങളെ തടയാനാവില്ലെന്ന് അയ വ്യക്തമാക്കി. പോരാട്ട ഭൂമിയില്‍ നിന്ന് കൊണ്ട് തന്നെ തങ്ങള്‍ പുതിയ ഭാഷകള്‍ പഠിക്കുന്നതായും നല്ല ചിത്രങ്ങൾ എടുക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. മികച്ച ചിത്രങ്ങളാണ് തങ്ങൾ നിര്‍മ്മിക്കുന്നതെന്നും അയ അവകാശപ്പെടുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

Dr Subhash Gupta , India, Pak, Karachi, Indian Liver Transplant Surgeon, Perform,Surgeries, Karachi, Train, Pakistani Doctors, Renowned , Pakistan media , Ojha campus,Dow University of Health Sciences ,DUHS,

രാജ്യങ്ങൾ തമ്മിലുള്ള ശത്രുത തടസ്സമായില്ല; ഇന്ത്യൻ ഡോക്ടർ വീണ്ടും കറാച്ചിയിലേക്ക്