Movie prime

അയോധ്യ: അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മോദി

അയോധ്യ വിധി അയോധ്യ വിധി പ്രസ്താവിക്കാൻ ദിവസങ്ങള് മാത്രം ശേഷിക്കെ മന്ത്രിമാര്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യ പ്രസ്താവനകള് ഒഴിവാക്കണമെന്നും രാജ്യത്തിൻ്റെ ഐക്യം നിലനിർത്തണമെന്നും മന്ത്രിമാര്ക്ക്മോദി നിര്ദ്ദേശം നൽകിയെന്നാണ് റിപ്പോര്ട്ട്. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗംചേര്ന്നിരുന്നു. അനാവശ്യ പ്രസ്താവനകള് ഒഴിവാക്കണമെന്നും രാജ്യത്തിൻ്റെ ഐക്യംനിലനിര്ത്തണമെന്നും മോദി യോഗത്തിൽ നിര്ദ്ദേശിച്ചു. വിധിയെ വിജയത്തിന്റെയുംതോൽവിയുടെയും കണ്ണിലൂടെ കാണരുതെന്നും മോദി പറഞ്ഞു. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രകോപനപരമായപ്രസ്താവനകള് നടത്തരുതെന്ന് ബിജെപി നേതൃത്വം പ്രവര്ത്തകര്ക്ക് നിര്ദ്ദേശംനൽകിയിട്ടുണ്ട്. സമാധാനം ഉറപ്പുവരുത്താൻ ഓരോ മണ്ഡലങ്ങളിലും എംപിമാര് സന്ദര്ശിക്കണമെന്നും ബിജെപി More
 
അയോധ്യ: അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മോദി

അയോധ്യ വിധി അയോധ്യ വിധി പ്രസ്താവിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും രാജ്യത്തിൻ്റെ ഐക്യം നിലനിർത്തണമെന്നും മന്ത്രിമാര്‍ക്ക്മോദി നിര്‍ദ്ദേശം നൽകിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗംചേര്‍ന്നിരുന്നു. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും രാജ്യത്തിൻ്റെ ഐക്യംനിലനിര്‍ത്തണമെന്നും മോദി യോഗത്തിൽ നിര്‍ദ്ദേശിച്ചു. വിധിയെ വിജയത്തിന്റെയുംതോൽവിയുടെയും കണ്ണിലൂടെ കാണരുതെന്നും മോദി പറഞ്ഞു.

രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രകോപനപരമായപ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശംനൽകിയിട്ടുണ്ട്. സമാധാനം ഉറപ്പുവരുത്താൻ ഓരോ മണ്ഡലങ്ങളിലും എംപിമാര്‍ സന്ദര്‍ശിക്കണമെന്നും ബിജെപി നിര്‍ദ്ദേശിച്ചു.

ആര്‍എസ്എസ് നേതൃത്വവും പ്രചാരകന്മാര്‍ ഉള്‍പ്പെടെയുള്ളവരോട്ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപി, ആര്‍എസ്എസ്നേതൃത്വവും മുസ്ലീം സംഘടനകളിലെ നേതൃത്വവും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വസതിയിലാണ് യോഗം നടന്നത്.

അയോധ്യ കേസിൻ്റെ അന്തിമവിധി വരാനിരിക്കെ പ്രക്ഷുബ്ധമായതും, വിദ്വേഷംപ്രചരിപ്പിക്കുന്നതും, വ്രവികാരമുണർത്തുന്നതുമായയാതൊരുവിധ വാർത്തയും സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്ര വാർത്താപ്രഷേപണ അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു.

വിവിധ സുരക്ഷാ-അന്വേഷണ വിഭാഗങ്ങൾ അതീവ ജാഗ്രതയോടെ സോഷ്യൽമീഡിയ നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബര്‍ 17ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുന്‍പ്അയോധ്യ കേസിലെ വിധി വരാനാണ് സാധ്യത. പുതിയ ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ 18ന് സത്യപ്രതിജ്ഞ ചെയ്യും.

അയോധ്യയിലെ തര്‍ക്ക ഭൂമിയെക്കുറിച്ച് 2010ല്‍ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടഞ്ഞത് എങ്ങനെയെന്ന് തന്റെ മന്‍ കി ബാത്ത് റേഡിയോ പ്രോഗ്രാമില്‍ പ്രധാനമന്ത്രി മോദി അനുസ്മരിച്ചിരുന്നു.