Movie prime

​ദേശീയ ആയുര്‍വേദ ദിനം: ‘ദീര്‍ഘായുസിന് ആയുര്‍വേദം’ ക്യാമ്പയിന്‍

‘ദീര്ഘായുസിന് ആയുര്വേദം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയിലാകമാനം ഒക്ടോബര് 25ന് നാലാമത് ദേശീയ ആയുര്വേദ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി കേരള സര്ക്കാര്, നാഷണല് ആയുഷ് മിഷന്, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്വേദ വിദ്യാഭ്യാസ വകുപ്പ്, സന്നദ്ധ സംഘടനകള് തുടങ്ങിയവയുടെ നേതൃത്വത്തില് ‘ദീര്ഘായുസിന് ആയുര്വേദം’ എന്ന സന്ദേശവുമായി കേരളത്തില് ഒക്ടോബര് 25 മുതല് ഒരാഴ്ചക്കാലം വിവിധ പരിപാടികള് സംഘടിപ്പിക്കും. ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യവുമായി ‘ദീര്ഘായുസിന് ആയുര്വേദം’ ക്യാമ്പയിനും തുടക്കം കുറിക്കും. വര്ണാഭമായ പരിപാടികളോടെ More
 
​ദേശീയ ആയുര്‍വേദ ദിനം: ‘ദീര്‍ഘായുസിന് ആയുര്‍വേദം’ ക്യാമ്പയിന്‍

‘ദീര്‍ഘായുസിന് ആയുര്‍വേദം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയിലാകമാനം ഒക്‌ടോബര്‍ 25ന് നാലാമത് ദേശീയ ആയുര്‍വേദ ദിനം ആചരി​ക്കും. ഇതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍, നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ്, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ‘ദീര്‍ഘായുസിന് ആയുര്‍വേദം’ എന്ന സന്ദേശവുമായി കേരളത്തില്‍ ഒക്‌ടോബര്‍ 25 മുതല്‍ ഒരാഴ്ചക്കാലം വിവിധ പരിപാടികള്‍ സംഘടിപ്പി​ക്കും.

ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യവുമായി ‘ദീര്‍ഘായുസിന് ആയുര്‍വേദം’ ക്യാമ്പയിനും തുടക്കം കുറി​ക്കും. വര്‍ണാഭമായ പരിപാടികളോടെ ദീര്‍ഘായുസിന് ആയുര്‍വേദം സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, മാരത്തോണ്‍ എന്നിവ സംഘടിപ്പിക്കുന്നു.

ജനങ്ങളില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനും ആരോഗ്യരംഗത്ത് ജനങ്ങള്‍ക്ക് വേണ്ട ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ദേശീയ ആയുര്‍വേദ വാരാഘോഷം മികച്ച അവസരമായി മാറ്റണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനം 30 ന്

സംസ്ഥാനത്തെ പൊതു, സ്വകാര്യ മേഖലയിലെ ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദ കോളേജ് അധ്യാപകര്‍ക്കുമുള്ള 2018 ലെ സംസ്ഥാനതല അവാര്‍ഡ് ദാനം ഒക്‌ടോബര്‍ 30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

ദീര്‍ഘായുസിന് ആയുര്‍വേദം എന്ന തിരിച്ചറിവ് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി ഒക്‌ടോബര്‍ 25 ന് രാവിലെ 10 മണിക്ക് ചിറയിന്‍കീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കുന്ന മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്, ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീന തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായി നല്‍കുകയും തുടര്‍ചികിത്സ ലഭിക്കുംവിധം നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ആയുര്‍വേദം ഒരു ഉത്തമ ജീവിത ദര്‍ശനമാണ്. ആരോഗ്യം തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. ഇന്നേവരെ തിരിച്ചറിയപ്പെട്ടിട്ടുള്ള എല്ലാ രോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്. ആയുര്‍വേദ വൈദ്യവൃത്തി അനുഷ്ഠിക്കുന്നവരെ മാത്രം ഉദ്ദേശിച്ച് ഉപദേശിക്കപ്പെട്ട് ചിട്ടപ്പെടുത്തിയ ശാസ്ത്രമല്ല. എന്നാല്‍ ആരോഗ്യത്തോട് കൂടി ദീര്‍ഘകാലം ജീവിതം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒരോ വ്യക്തികള്‍ക്കും തത്വാധിഷ്ടിത ഉപദേശ സാരാംശങ്ങളാണ് ആയുര്‍വേദം.

ആരോഗ്യത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന ജീവിതചര്യ കൂടി പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി ശക്തമായ ബോധവത്ക്കരണ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.