ആഹാരം പാഴാക്കരുതെന്ന സന്ദേശവുമായി ലോക ഭക്ഷ്യ ദിനം

Ayyam Ittu Unn, world food day, Chenni, hunger, eliminating, food, security, facts, starvation, death, nutrition, children, 16 October ,Food and Agriculture Organization ,United Nations,Chennai community,fridge , feeding, hungry people, Dr Issa Fathima Jasmine, community fridge,Besant Nagar,Tennis Club,

ചെന്നൈ: ഇന്ന് ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം (World food day). ആഹാരം അമൂല്യമാണെന്നും അത് പാഴാക്കരുതെന്നുമുള്ള ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു ഭക്ഷ്യ ദിനം കൂടി വന്നെത്തുമ്പോള്‍ ലോകത്ത് ഏഴിലൊരാള്‍ പട്ടിണി നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണത്തിനായാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ഒക്ടോബര്‍ 16 ഭക്ഷ്യ ദിനമായി ആചരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള ഏകദേശം 150 രാജ്യങ്ങളില്‍ ലോക ഭക്ഷ്യ ദിനം ആചരിക്കാറുണ്ട്.

ഈ ഭക്ഷ്യ ദിനത്തിൽ വിശക്കുന്നവരുടെ കണ്ണീരൊപ്പുവാനായി ചെന്നൈയിൽ പ്രവർത്തിക്കുന്ന ഒരു ദന്തഡോക്ടറും അവർ ആരംഭിച്ച ഒരു പ്രസ്ഥാനവും വാർത്താപ്രാധാന്യം നേടുന്നു. പട്ടിണിപ്പാവങ്ങളുടെ വിശപ്പകറ്റാനായി ലക്ഷ്യമിട്ടാണ് ഡോ. ഇസ ഫാത്തിമ ജാസ്മിൻ (Dr Issa Fathima Jasmine) ബെസന്റ് നഗറിൽ ‘ഐയ്യമിട്ട് ഉൺ’ (Ayyam Ittu Unn) എന്ന പേരിൽ ഒരു ഫ്രിജ് സ്ഥാപിച്ചത്.

തമിഴ് കവയിത്രിയായ അവ്വയ്യാർ എഴുതിയ ‘ആത്തിചുടി’ എന്ന കൃതിയിലെ ഒരു ഭാഗമാണ് ‘ഐയ്യമിട്ട് ഉൺ’. അതിലൂടെ അർത്ഥമാക്കുന്നത് ഇത്രമാത്രം: ഭക്ഷണം കഴിക്കുന്നതിനു മുൻപ് അതു പങ്കിടുക. ഭക്ഷണമില്ലാത്തവർക്ക് അതു നൽകാൻവേണ്ടി ടെന്നിസ് ക്ലബ്ബിനു സമീപമുള്ള റോഡിൽ ‘ഐയ്യമിട്ട് ഉൺ’ എന്നെഴുതി ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-ന് അതു സ്ഥാപിച്ചു. അന്നു മുതൽ ഭക്ഷണവും സാധനങ്ങൾ നൽകുന്നവരുടെയും അതു സ്വീകരിക്കാൻ പ്രതീക്ഷാപൂർവം കാത്തിരിക്കുന്നവരുടെയും തിരക്ക് അവിടെ അനുഭവപ്പെട്ടു തുടങ്ങി.

‘ദ പബ്ലിക് ഫൗണ്ടേഷൻ’ എന്ന പ്രസ്ഥാനം ആരംഭിച്ച ശേഷമാണ് ഇസാ ഫാത്തിമ ‘ഐയ്യമിട്ട് ഉൺ’ എന്ന പേരിൽ ഫ്രിഡ്ജും അലമാരയും സ്ഥാപിച്ചത്. പാകംചെയ്ത ഭക്ഷണം അധികമായി വരുമ്പോൾ അത് ഇവിടെ എത്തിക്കാം. എന്നാൽ പഴകിയ ഭക്ഷണവും മാംസാഹാരങ്ങളും സ്വീകരിക്കില്ലെന്ന് നിബന്ധനയുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങളും ചെരിപ്പുകളും കളിപ്പാട്ടങ്ങളും ബാഗുകളും ഉൾപ്പെടെയുള്ളവ അലമാരയിൽ സൂക്ഷിക്കാം.

രാവിലെ ഏഴുമുതൽ രാത്രി ഒൻപതു വരെ ഫ്രിഡ്ജും അലമാരയും തുറന്നിരിക്കും. അറുമുഖൻ എന്ന സൂക്ഷിപ്പുകാരനാണ് ഭക്ഷണവും പാനീയങ്ങളും പരിശോധിച്ചശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. സാധനങ്ങൾ നൽകിയവർ അവരുടെ പേരും നൽകിയ സാധനങ്ങളുടെ അളവും മറ്റു വിവരങ്ങളും ബുക്കിൽ രേഖപ്പെടുത്തും.

ആഗസ്റ്റിൽ ഐയ്യമിട്ട് ഉണ്ണിൽ ലഭിച്ച സാധനങ്ങളുടെ കണക്കുകൾ ഇപ്രകാരമാണ്. ഭക്ഷണം: 3.43 ലക്ഷം. സ്നാക്സ്: 1.5 ലക്ഷം. കളിപ്പാട്ടങ്ങൾ: 90 കിലോ. ചെരിപ്പുകൾ: 105 ജോടി. ബാഗുകൾ: 100 എണ്ണം. വസ്ത്രങ്ങൾ: 180 കിലോ സെപ്റ്റംബറിൽ ഭക്ഷണം: 6.9 ലക്ഷം. സ്നാക്സ്: 3.5 ലക്ഷം. കളിപ്പാട്ടങ്ങൾ: 251 കിലോ. ചെരിപ്പുകൾ: 290 ജോടി. ബാഗുകൾ: 40 എണ്ണം. വസ്ത്രങ്ങൾ: 503 കിലോ.

അണ്ണാ നഗർ, കുറുക്കുപേട്ട് എന്നിവിടങ്ങളിലും സമാന രീതിയിൽ ഫ്രിഡ്ജ് സ്ഥാപിക്കാൻ ഇസാ ഫാത്തിമയുടെ സംഘടന ആലോചിക്കുന്നുണ്ട്. ‘ഫീഡ് ഇന്ത്യ’ എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് ഐയ്യമിട്ട് ഉൺ ടീമിലെ വൊളന്റിയർമാർ അനാഥാലയങ്ങൾക്കും മറ്റും ഭക്ഷണം എത്തിക്കുന്നുണ്ട്. കൂടാതെ ‘ഹാപ്പി പ്ലേറ്റ് ചെന്നൈ’ എന്ന ക്യാമ്പയിനിനും ഇസ ഫാത്തിമയും സംഘവും തുടക്കമിട്ടു.

ഓരോരുത്തരും ഭക്ഷണം കളയുന്നില്ലെന്ന് ഉറപ്പാക്കിയാൽ ഇവർ ഭക്ഷണത്തിനായി പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് ഈ വരുന്ന ദീപാവലിക്ക് ഫുഡ് കിറ്റ് നൽകും. ഫെയ്സ്ബുക്കിൽ ഫോട്ടോ അപ്‍ലോഡ് ചെയ്താൽ ആർക്കും ഈ പദ്ധതിയിൽ അംഗമാകാം. ഇതിനായി പാത്രത്തിൽ വിളമ്പിയ ഭക്ഷണത്തിന്റെ ചിത്രം ആദ്യമെടുക്കുക.

പാത്രത്തിൽ ഭക്ഷണം അവശേഷിപ്പിക്കാതെ വിളമ്പിയതു മുഴുവനും കഴിച്ചു തീർത്ത ശേഷം കാലിപ്പാത്രത്തിന്റെ ചിത്രം കൂടി ലഭിക്കുന്ന തരത്തിൽ സെൽഫിയെടുത്ത് ട്വിറ്ററിലോ ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ #happyplatechennai എന്ന ഹാഷ്ടാഗോടെ പോസ്റ്റ് ചെയ്യാം. ഓരോ മൂന്നു ഹാഷ്ടാഗുകൾ ലഭിക്കുമ്പോഴും ഒരു കുടുംബത്തിനു ഭക്ഷണം പാകംചെയ്യാൻ ആവശ്യമായ സാധനങ്ങൾ അടങ്ങിയ ഒരു കിറ്റ് വീതം ഐയ്യമിട്ട് ഉൺ വിതരണം ചെയ്യും.

Ayyam Ittu Unn, world food day, Chenni, hunger, eliminating,ലോകമെമ്പാടും പിഞ്ചുകുട്ടികളും, വയോവൃദ്ധരും ഉള്‍പ്പടെ ലക്ഷക്കണക്കിന് ആളുകൾ ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്ന വേളയിൽ ‘വിശപ്പ് വാഴുന്നിടത്ത് സമാധാനം നിലനില്‍ക്കുകയില്ല, വിശക്കുന്നവനു മുൻപില്‍ യുക്തിയും മതവും പ്രാർത്ഥനയും ഒന്നും വിലപ്പോകുകയുമില്ല’ എന്ന പ്രശസ്ത റോമന്‍ ചിന്തകന്‍ സെനേക്കയുടെ വാക്കുകൾ ഓർമ്മിക്കാം. ഭക്ഷണം കഴിഞ്ഞ് വയറു നിറഞ്ഞ ശേഷം മിച്ച ഭക്ഷണം ചവറ്റുകുട്ടയില്‍ വലിച്ചെറിയും മുൻപ് ഒരു നിമിഷം ഒന്ന് ചിന്തിക്കുക. നാം പാഴാക്കുന്ന ഭക്ഷണം മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടതാണെന്ന് സത്യം മറക്കാതിരിക്കുക.

 

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

organ transplant-amendment-NOTTO

അവയവദാനം: കൂടുതൽ ബന്ധുക്കളെ ഉൾപ്പെടുത്താൻ നിയമ ഭേദഗതി

യുഎസ്ടി എംഐടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യവുമായി കൈകോർത്തു