Baahubali, IIMA,B-school,study, students, blockbuster, Indian Institute of Management,Ahmedabad ,art, business, technology ,combined, hugely successful film , visiting faculty ,Bharathan Kandaswamy, movie ,business institute's flagship programme , management,Roja, Muthu,
in , ,

ബാഹുബലിയുടെ ചരിത്ര വിജയം ഇനി ഐഐഎം-എയുടെ പാഠ്യപദ്ധതിയിലും

അഹമ്മദാബാദ്: വാണിജ്യ വിജയം നേടിയ ‘ബാഹുബലി’ ( Baahubali ) ഇനി പാഠ്യപദ്ധതിയിലും. അഹമ്മദാബാദിലെ ദ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ( IIMA ) പഠനപദ്ധതിയിലാണ് ബ്ലോക്ബസ്റ്റർ ആയ ബാഹുബലിയെ ഉൾപ്പെടുത്തുന്നത്.

കലയും ബിസ്സിനസ്സും സാങ്കേതികതയും എങ്ങനെ വിജയകരമായി സമന്വയിപ്പിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ‘ബാഹുബലി’യെന്ന് ഐഐഎംഎയുടെ വിസിറ്റിംഗ് ഫാക്കൽറ്റിയായ ഭരതൻ കന്ദസ്വാമി വ്യക്തമാക്കി. മൂവി ബിസിനസ്സിന്റെ സംബന്ധിച്ച പഠനപദ്ധതിയിലാണ് ‘ബാഹുബലി’യുടെ ചരിത്ര വിജയത്തെ പറ്റിയുള്ള ഘടകങ്ങൾ ഉൾപ്പെടുത്തുന്നത്.

വളരെയേറെ ചിത്രങ്ങൾ സൃഷ്‌ടിപരമായും കലാപരമായും മികവ് പുലർത്തുന്നുണ്ടെന്നും എന്നാൽ വാണിജ്യപരമായി അവ പലപ്പോഴും പരാജയപ്പെടുന്നതായും കന്ദസ്വാമി വ്യക്തമാക്കി. കൂടാതെ സാങ്കേതികത മികച്ച രീതിയിൽ സമന്വയിപ്പിക്കുവാനും ചില ചിത്രങ്ങൾക്ക് കഴിയാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഥ മികച്ചതാണെങ്കിൽ കൂടിയും അവ ശരിയായ രീതിയിൽ ചിത്രീകരിക്കുവാനും പലപ്പോഴും ചലച്ചിത്ര പ്രവർത്തകർക്ക് കഴിയാറില്ലെന്നും കന്ദസ്വാമി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് ‘ബാഹുബലി’യുടെ വിജയത്തിന് പ്രാധാന്യമേറുന്നത്.

Baahubali, IIMA,B-school,study, students, blockbuster, Indian Institute of Management,Ahmedabad ,art, business, technology ,combined, hugely successful film , visiting faculty ,Bharathan Kandaswamy, movie ,business institute's flagship programme , management,Roja, Muthu,ബാഹുബലിയുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവുമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ‘ബാഹുബലി-ദ ബിഗിനിംഗ്’, ‘ബാഹുബലി: ദ കൺക്ലൂഷൻ’ എന്നീ വിജയ ചിത്രങ്ങളുടെ വിജയ മന്ത്രത്തെ പറ്റിയാണ് പ്രധാനമായും ഊന്നൽ നൽകുക. എസ് എസ് രാജമൗലി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ 1,000 കോടിയിലധികം രൂപയാണ് (10 ബില്യൺ) നേടിയത്.

മണിരത്നത്തിന്റെ ‘റോജ’, കമലഹാസന്റെ ‘ഏക് ദുജെ കേലിയെ’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച സൗത്ത് ഇന്ത്യൻ പ്രൊഡക്ഷൻ കമ്പനിയായ കവിതലയാ പ്രൊഡക്ഷൻസുമായി കന്ദസ്വാമി നേരത്തെ സഹകരിച്ചിട്ടുണ്ട്. 2008-09-ൽ ഐഐഎംഎയിൽ ആരംഭിച്ച ‘കണ്ടംപററി ഫിലിം ഇൻഡസ്ടറി-ബിസിനസ് പെർസ്പെക്റ്റീവ്’ എന്ന കോഴ്സിന്റെ പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയാണിദ്ദേഹം.

അടുത്ത നാല് മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്ന പാഠ്യപദ്ധതിയിൽ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ വിപണന തന്ത്രങ്ങളെ പറ്റി സമഗ്രമായി പ്രതിപാദിക്കുമെന്നും തിരക്കഥയുടെ തിരഞ്ഞെടുപ്പ് മുതൽ ചിത്രം തിരശ്ശീലയിൽ എത്തുന്നതു വരെയുള്ള ഘട്ടങ്ങൾ പഠനവേളയിൽ അവലോകനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു മികച്ച ചലച്ചിത്രം രൂപം കൊള്ളുന്നതിന്റെ എല്ലാ ഘട്ടങ്ങളും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാവുന്ന വിധത്തിലാണ് പാഠ്യപദ്ധതി ആസൂത്രണം ചെയ്യുന്നത്. പ്രീ പ്രൊഡക്ഷൻ മുതൽ പോസ്റ്റ് പ്രോഡക്ക്ഷൻ വരെയുള്ള ചലച്ചിത്ര നിർമ്മാണ ഘട്ടങ്ങൾക്ക് പുറമെ ചിത്രത്തെ മികച്ച രീതിയിൽ വിപണിയിൽ എത്തിക്കുന്നതിനെ പറ്റിയും വിദ്യാർത്ഥികൾക്ക് അവബോധമുണ്ടാക്കുകയാണ് ലക്‌ഷ്യം.

ചിത്രം നിർമ്മിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിന് പുറമെ ചിത്രത്തിൻറെ മാർക്കറ്റിംഗ്, വിതരണം, പ്രൊമോഷൻ എന്നിവയും പഠന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആമസോൺ, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ എന്നിവയുടെ ഡിജിറ്റൽ ഇടപെടലുകൾ ചലച്ചിത്ര മേഖലയെ എങ്ങനെ സ്വാധീനിക്കുമെന്നതിനെ സംബന്ധിച്ച് കഴിഞ്ഞ വർഷം ഒരു അദ്ധ്യായം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.

ജപ്പാൻ പോലുള്ള വിദേശരാജ്യങ്ങളിൽ സാമ്പത്തിക വിജയം നേടിയ മണിരത്നത്തിന്റെ ‘റോജ’, രജനികാന്ത് നായകനായ ‘മുത്തു’ എന്നിവയും കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വൻ തരംഗം സൃഷ്‌ടിച്ച ബാഹുബലിയുടെ വിജയരഹസ്യം പഠന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ ചിത്രം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.

Baahubali, IIMA,B-school,study, students, blockbuster, Indian Institute of Management,Ahmedabad ,art, business, technology ,combined, hugely successful film , visiting faculty ,Bharathan Kandaswamy, movie ,business institute's flagship programme , management,Roja, Muthu,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Chalakudy, Edassery Jewellery, theft, gold, cash,Jewellery , police, investigation, railway station road, robbed, owner, robbery, showroom, robbers, drilled, sunday, 

ചാലക്കുടിയിലെ ജ്വല്ലറിയിൽ നിന്ന് 15 കിലോ സ്വർണ്ണവും ആറു ലക്ഷം രൂപയും കവർന്നു

എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രി പദവിയിലേക്ക്