Baby wipes , ,life-threatening food allergies, Study , peanut butter, soap, nuts, eggs , soy, new research ,allergies  babies, parents, protective fatty barrier , US researchers , mice, 
in , ,

ബേബി വൈപ്സും കുഞ്ഞുങ്ങളിലെ അലർജിയും; പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ

കുഞ്ഞുങ്ങളുടെ ചർമ്മ പരിപാലനത്തിൽ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് ബേബി വൈപ്സ് (Baby wipes). എന്നാൽ ബേബി വൈപ്സ് കുഞ്ഞുങ്ങളിൽ മാരകമായ അലർജികൾക്ക് കാരണമാകുന്നതായി പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ബേബി വൈപ്സിന്റെ ഉപയോഗം മൂലം കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ഭക്ഷ്യ വിഷബാധയ്ക്ക് സാധ്യത ഏറുന്നതായി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി എന്ന ജേർണലിൽ ഗവേഷകർ തങ്ങളുടെ പഠനഫലം പ്രസിദ്ധീകരിച്ചു.

മുട്ട, നട്സ്, സോയ തുടങ്ങിയ ദൈനംദിന ഭക്ഷ്യ ഉത്പന്നങ്ങളിലാണ് ബേബി വൈപ്സ് പ്രതികൂലമായി പ്രവർത്തിക്കുന്നതെന്നാണ് പുതിയ കണ്ടെത്തൽ. ഇതുമൂലം കുഞ്ഞുങ്ങളിൽ ഗുരുതരമായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

സോപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം ലാറിൽ സൽഫേറ്റ് എന്ന ഘടകമാണ് ബേബി വൈപ്പുകളിൽ അലർജിക്ക് കാരണമാകുന്നത്. ഇത് കുഞ്ഞുങ്ങളുടെ ചർമ്മത്തിന് മുകളിലുള്ള പ്രകൃത്യാലുള്ള സുരക്ഷാ കവചത്തെ നശിപ്പിക്കുന്നു.

പീനട്ട് ബട്ടർ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ശിശുക്കളുടെ ശരീരത്തിൽ പുരണ്ടാൽ അലർജിക്ക് കാരണമാകുമെന്നാണ് അമേരിക്കൻ ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഫുഡ് അലർജി റിസർച്ച് ആൻഡ് എഡ്യൂക്കേഷന്റെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ 13 കുട്ടികളിൽ ഒരാൾക്ക് ഫുഡ് അലർജി ഉള്ളതായി വ്യക്തമാണ്.

ജനിതക വ്യതിയാനമുള്ള കുട്ടികളിൽ അലർജി വരാനുള്ള സാധ്യത വളരെ ഏറെയാണ്. കുഞ്ഞുനാളിൽ പിടിപെടുന്ന അലർജി അവരുടെ രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കും.

ബേബി വൈപ്പുകൾ ഉപയോഗിച്ചതിന് ശേഷം അമിതമായ സോപ്പ് കഴുകിക്കളയാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഭക്ഷ്യ അലർജി ഒഴിവാക്കുവാനായി കൈകൾ നല്ലതു പോലെ കഴുകിയ ശേഷം മാത്രമേ കുഞ്ഞുങ്ങളെ തൊടാൻ പാടുള്ളു.

ജനിതക വ്യതിയാനമുള്ള മനുഷ്യരുടെ ചർമ്മത്തിൽ നടത്തുന്നതു പോലുള്ള നിരീക്ഷണ- പരീക്ഷണങ്ങൾ ഗവേഷകർ എലികളിലും നടത്തിയിരുന്നു. മുട്ടയും കപ്പലണ്ടിയും മാത്രം നൽകിയ ശേഷം എലികളെ പരിശോധിച്ചപ്പോൾ അവ അലർജിയുടെ ലക്ഷണങ്ങൾ പ്രകടമാക്കി. കൂടാതെ അവയുടെ ശരീര താപനില കുറഞ്ഞതായും ഗവേഷകർ കണ്ടെത്തി.

എന്നാൽ നവജാത ശിശുകളിൽ ഭക്ഷ്യവിഷബാധ ഏൽക്കുന്നത് പീനട്ട് ബട്ടർ കഴിച്ചിട്ടല്ല മറിച്ച് പല കാരണങ്ങളാൽ അത് അവരുടെ ചർമ്മത്തിൽ പറ്റിപ്പിടിക്കുന്നതിലൂടെയാണെന്നാണ് കണ്ടെത്തൽ. അതായത് പീനട്ട് ബട്ടർ കഴിച്ച ഒരാൾ കൈകളും വായും നന്നായി കഴുകാതെ ഉടൻ തന്നെ കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കുകയാണെങ്കിൽ അത് ദോഷം ചെയ്യും.

കൂടാതെ പീനട്ട് ബട്ടർ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത ശേഷം ആ കൈകളോടു കൂടി കുഞ്ഞുങ്ങളെ എടുക്കുമ്പോഴും പീനട്ട് ബട്ടർ കുഞ്ഞുങ്ങളുടെ ചർമ്മത്തിൽ പറ്റിപ്പിടിക്കുകയും അതിലൂടെ അലർജി ഉണ്ടാവുകയും ചെയ്യുന്നു.

കുഞ്ഞുങ്ങളിലെ അപകടകരമായ അലർജി പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് മാതാപിതാക്കൾ നിർബന്ധമായും മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. കുഞ്ഞുങ്ങളെ എടുക്കുന്നതിന് മുൻപ് കൈകൾ നല്ലതു പോലെ കഴുകി വൃത്തിയാക്കിയെന്ന് ഉറപ്പ് വരുത്തണം.

കൂടാതെ കുഞ്ഞുങ്ങളിൽ ബേബി വൈപ്പിൻറെ ഉപയോഗം കുറയ്ക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇതിലൂടെ കുഞ്ഞുങ്ങളുടെ ചർമ്മത്തിൽ സോപ്പിന്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കും.

 Baby wipes , ,life-threatening food allergies, Study , peanut butter, soap, nuts, eggs , soy, new research ,allergies  babies, parents, protective fatty barrier , US researchers , mice, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Spielberg ,Indiana Jones , director,woman, Harrison Ford ,Indiana ,Spielberg's wife, Kate, Temple of Doom, Steven Spielberg , lead role , Indiana Jones movie , fans,,casting ,actress ,famous, Harrison Ford,

ലിംഗ നീതിക്കായി വീണ്ടും സ്പിൽബെർഗ്; ഇന്ത്യാനാ ജോൺസ്‌ ജൊവാൻ ആകുന്നു

Ernakulam medical college , KK Shylaja , fund, loan, district co-operative bank, development, patients, doctors, nurses, health minister, LDF govt, 

എറണാകുളം മെഡിക്കല്‍ കോളേജിന്റെ വായ്പ കുടിശിക; 58.67 കോടി രൂപ അനുവദിച്ചു