ഗുരു ഗോസായി വെങ്കണ്ണയായി ബച്ചൻ: ഫസ്റ്റ് ലുക്ക് ശ്രദ്ധേയം 

ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഒരു മൾട്ടി സ്റ്റാർ ചിത്രമാണ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സയ് രാ നരസിംഹ റെഡ്‌ഡി. സുരേന്ദർ റെഡ്‌ഡിയൊരുക്കുന്ന ഈ ഇതിഹാസ കാവ്യത്തിൽ അമിതാഭ് ബച്ചൻ , നയൻ‌താര, വിജയ് സേതുപതി,  തമന്ന, സുദീപ്, ജഗപതി ബാബു എന്നിങ്ങനെ നിരവധി താരങ്ങൾ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സൂപ്പർ താരം രാംചരൺ നിർമ്മിക്കുന്ന ചിത്രം ഓരോ ഘട്ടങ്ങളിലായി  വാർത്തകളിൽ ഇടം നേടുകയാണ്. ഒരു സംഘട്ടന രംഗത്തിനായി 54 കോടി ചിലവഴിച്ചുവെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ ചിത്രത്തിന്മേലുള്ള പ്രതീക്ഷ വർധിക്കുന്നതിനിടയിലാണ് ചിത്രത്തിലെ അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

താരത്തിന്റെ 76മത് പിറന്നാൾ ദിനത്തിലാണ് ഏറെ സ്വീകാര്യമായ ലുക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. ചാരനിറത്തിലുള്ള മുടിയും താടിയുമായി ഒരു ജ്ഞാനിയായ വൃദ്ധനെയാണ് മോഷൻ പോസ്റ്ററിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്. കുങ്കുമ നിറത്തിലുള്ള മേലങ്കിയണിഞ്ഞ് നെറ്റിയിൽ ചുവന്ന തിലകവുമായി വരുന്ന ഗുരു ഗോസായി വെങ്കണ്ണ എന്ന കഥാപാത്രമായാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൽ താരം എത്തുന്നത്.

ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ അമിതാഭ് ബച്ചനെ ഈ സവിശേഷ ദിനത്തിൽ ഗുരു ഗോസായി വെങ്കണ്ണയായി നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കുറിച്ചുകൊണ്ടാണ്  ചിത്രത്തിന്റെ  നിർമ്മാതാവ് കൂടിയായ യുവ നായകൻ രാംചരൺ മോഷൻ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത്.

1800കളിൽ ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഉയ്യലവാട നരസിംഹ റെഡ്‌ഡിയുടെ ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്. ഓഗസ്റ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും  മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭ്യമായത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജയിലുകള്‍ നിറയുന്ന അവസ്ഥ മാറാന്‍ സമൂഹം ഒരുമിക്കണം: മന്ത്രി 

സ്ത്രീകളോടുള്ള അനാദരവുകളെ ശക്തമായി നേരിടണം: ശൈലജ ടീച്ചര്‍