Badminton, Pullela Gopichand, daughter, Gayatri, Krishna Khaitan All-India Junior Ranking Badminton Tournament , Former All England Open winner , illustrious coach ,Pullela Gopichand’s daughter ,Gayatri Gopichand Pullela ,won,under-19 singles , Chandigarh, Telangana ,defeated ,top seed, Purva Barve, Maharashtra,Gayatri’s mother, PVV Lakshmi, former national champion, juniors’ singles title,
in , ,

ബാഡ്മിന്റൺ: പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിയ്ക്ക് കിരീടം

ചണ്ഡീഗഡ്: ബാഡ്മിന്റണിൽ (Badminton) ഇന്ത്യയ്ക്ക് ഒരു അഭിമാന താരം കൂടി. മുൻ ഇന്ത്യൻ താരം പുല്ലേല ഗോപിചന്ദിന്റെ (Pullela Gopichand) മകൾ ഗായത്രി ഗോപിചന്ദ് പുല്ലേലയ്ക്ക് (Gayatri) വിജയകിരീടം.

ഓൾ ഇംഗ്ലണ്ട് ഓപ്പൺ ജേതാവ് കൂടിയായ ഗോപിചന്ദിന്റെ മകൾ ഗായത്രി ചണ്ഡീഗഡിൽ നടന്ന ഇരുപത്തി ആറാമത് കൃഷ്ണ ഖൈത്തൻ ആൾ ഇന്ത്യ ജൂനിയർ ബാഡ്മിന്റൺ ടൂർണമെന്റിലാണ് വിജയിച്ചത്.

തന്റെ ജന്മനാടായ തെലങ്കാനയെ പ്രതിനിധീകരിച്ച ഈ പതിന്നാലുകാരി മഹാരാഷ്ട്രയുടെ പൂർവ ബർവെ എന്ന പതിനേഴുകാരനെ പരാജയപ്പെടുത്തി. ആവേശോജ്ജ്വലമായ മത്സരത്തിൽ 21-18, 23-21 എന്ന സ്കോർ നിലനിർത്തിയാണ് ഗായത്രി കിരീടം സ്വന്തമാക്കിയത്.

ചെന്നൈയിൽ നടത്തിയിരുന്ന ടൂർണമെന്റ് കഴിഞ്ഞ അഞ്ച് വർഷങ്ങളായി ചണ്ഡീഗഡിലേക്ക് മാറ്റിയിരുന്നു. ഇരുപത് വർഷങ്ങൾക്ക് മുൻപ് ഇതേ ടൂർണമെന്റിന്റെ ഉദ്ഘാടന സീസണിലാണ് ഗായത്രിയുടെ മാതാവും മുൻ ദേശീയ ചാമ്പ്യനുമായ പി വി വി ലക്ഷ്മി ജൂനിയർ കിരീടം സ്വന്തമാക്കിയത്.

അണ്ടർ 17 വിഭാഗത്തിൽ ഗായത്രി ഇതിനോടകം രണ്ട് ടൂർണമെന്റുകളിൽ വിജയിച്ചതായും അതിനു ശേഷമാണ് അണ്ടർ 19-ലേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്നും മകളുടെ വിജയത്തിൽ ആഹ്ലാദിക്കുന്നുവെന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു.

സെമി ഫൈനലിൽ മാളവിക മൻസൂദിനെ ഒരു മണിക്കൂർ ദൈർഘ്യമേറിയ മാരത്തൺ മത്സരത്തിൽ പരാജയപ്പെടുത്തിയാണ് ഗായത്രി ഫൈനലിൽ പ്രവേശിച്ചത്. പിതാവിന്റെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാഡമിയിലാണ് ഗായത്രി പരിശീലനം നടത്തുന്നത്.

ഇന്ത്യയുടെ അഭിമാന താരവും പരിശീലകനുമായ ഗോപിചന്ദിന് 1999-ൽ അർജുന പുരസ്കാരവും 2009-ൽ ദ്രോണാചാര്യ പുരസ്കാരവും 2014-ൽ പദ്മഭൂഷണും ലഭിച്ചിരുന്നു. പിതാവിന്റെയും മാതാവിന്റെയും പാത പിന്തുടരുന്ന ഗായത്രിയുടെ വരുംകാല നേട്ടങ്ങളിലേക്കാണ് കായികലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

China, Tianjin Binhai Public Library,3D eyeball,1.2million books MVRDV, five-storey building, wider cultural complex, building, completed, 3 years, architectural sketch, designed, Tianjin, stairs , seating areas

വിജ്ഞാനത്തിലേക്ക് മിഴിതുറക്കാൻ ചൈനയിൽ അത്ഭുത ഗ്രന്ഥശാല

Kerala doctors, die, early, general public,Study,IMA, Doctors ,heal , help ,people ,live longer, dying younger, compared , general public,Kerala,research cell, Indian Medical Association, found ,cardio-vascular diseases , cance, Indian,67.9 years , Malayali, 74.9 years,age of death, Malayali doctor , 61.75 years, IMA research cell convener ,Dr Vinayan KP,

മലയാളി ഡോക്ടര്‍മാർക്ക് ആയുര്‍ദൈര്‍ഘ്യം കുറവ്: ഐഎംഎ പഠനം