hornbill,  baiju k vasudevan , Malabar Grey Hornbill ,saved,  nature lover, hornbills family, inspiring story, Athirapally , forest, forest department, kerala, vehicle, road , accident, 
in , ,

മനുഷ്യരാൽ ദുരന്തമേറ്റു വാങ്ങിയ വേഴാമ്പലിന്റെ ഇണയ്ക്കും കുഞ്ഞുങ്ങൾക്കും നന്മ നിറഞ്ഞവരുടെ സഹായഹസ്തം

എസിയുടെ സുഖ ശീതളിമയിലിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ മാത്രം നാം ഉൾപ്പെടുന്ന സമൂഹം വിളംബരം ചെയ്യുന്ന കപട പ്രകൃതി സ്‌നേഹത്തിന് ഇതാ ഒരു ചുട്ട മറുപടി. സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ആസ്വദിച്ചു കൊണ്ട് പരിസ്ഥിതിയ്ക്കും ജീവജാലങ്ങൾക്കും സംഭവിക്കുന്ന ദോഷങ്ങളെ പറ്റി ഘോരഘോരം പ്രസംഗിക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന കപട പ്രകൃതി സ്നേഹികൾക്ക് തന്റെ പ്രവൃത്തിയിലൂടെ മറുപടിയേകുകയാണ് ബൈജു കെ വാസുദേവൻ എന്ന പരിസ്ഥിതി പ്രവർത്തകൻ. വനപാതയോരത്ത് ഏതോ വാഹനമിടിച്ചു ചത്തു പോയ വേഴാമ്പൽ ( hornbill ) എന്ന ഒരു പക്ഷിയുടെ ദുരന്തം ഈ പ്രകൃതി സ്നേഹിയുടെ ഉള്ളുലച്ചു.

ഇതിനെ കുറിച്ച് കുറിപ്പോ കവിതയോ എഴുതി തന്റെ കർത്തവ്യം പൂർത്തിയാക്കുവാനല്ല ബൈജു മുതിർന്നത്. പകരം അതിരപ്പിള്ളിക്കാടിന്റെ പ്രിയതോഴനായ അദ്ദേഹം ചത്തു പോയ ആ പക്ഷിയുടെ ഇണയ്ക്കും കുരുന്നുകൾക്കും രക്ഷകനായി മാറി.

സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന് പുറമെ കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്. കേരളത്തിലെ മഴക്കാടുകളില്‍ മാത്രം അപൂര്‍വ്വമായി കാണപ്പെടുന്ന  ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വേഴാമ്പലായ മലമുഴക്കി വേഴാമ്പലുകള്‍ ഐ യു സി എന്‍ പുറത്തിറക്കിയ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിൽ ഇതിനോടകം ഇടം നേടിക്കഴിഞ്ഞു.

വേഴാമ്പലുകളുടെ പ്രജനനകാലം വളരെ വ്യത്യസ്തമാണ്. ഉയരമുള്ള മരങ്ങളിലാണ് വേഴാമ്പലുകൾ കൂടുകൂട്ടുന്നത്. എന്നാൽ വർദ്ധിച്ചു വരുന്ന വനനശീകരണം ഈ പക്ഷികൾക്കും ഭീഷണിയാകുകയാണ്. കൂടാതെ കാടുകളില്‍ ചൂട് കൂടിയതും ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളും വേഴാമ്പലുകള്‍ക്ക് ഭീഷണി ഉയർത്തുന്നുണ്ട്.

മുട്ടയിടാൻ കാലമായാൽ പെൺ വേഴാമ്പൽ കൂടിനു യോജ്യമായ ഒരു മരപ്പൊത്തു കണ്ടെത്തി അതിനകത്ത്‌ ഇരുപ്പുറപ്പിക്കുന്നു. ആൺപക്ഷിക്ക്‌ ഭക്ഷണം എത്തിക്കാനുള്ള ഇടം മാത്രം അവശേഷിപ്പിച്ച്‌ പെൺപക്ഷി സ്വന്തം കാഷ്ഠം ഉപയോഗിച്ച്‌ കവാടം അടക്കുന്നു. പെൺ വേഴാമ്പൽ സാധാരണയായി മൂന്നോ നാലോ വെളുത്ത മുട്ടകളാണിടുക.

പ്രജനനകാലത്തു അമ്മക്കിളിയെയും കുഞ്ഞിനെയും തീറ്റേണ്ട ചുമതല ആൺപക്ഷിക്കാണ്. കൂടിനു കാവലിരുന്നു പ്രിയപ്പെട്ടവരെ സംരക്ഷിക്കേണ്ട കടമയും അതിന് നിർവ്വഹിക്കാനുണ്ട്. പൊതുവേ ശബ്ദകോലാഹല പ്രിയനും കോമാളിയുമായി ഭാവിക്കുന്ന കോഴിവേഴാമ്പൽ പ്രജനനകാലത്ത്‌ തികഞ്ഞ ഗൗരവക്കാരനും നിശ്ശബ്ദനുമായിരിക്കും.

ഞാവൽ, വാഴപുന്ന, ആൽ, കാരകം തുടങ്ങിയ പഴങ്ങളാണ് ഈ പക്ഷികളുടെ തീറ്റ. പഴങ്ങളാണ്‌ മുഖ്യ ആഹാരമെങ്കിലും കുഞ്ഞുങ്ങൾക്കായി അരണ, പുൽച്ചാടി മുതലായവയേയും ആൺപക്ഷി നൽകാറുണ്ട്.

മുട്ട വിരിഞ്ഞാൽ തൂവലുകൾ കൊഴിച്ചു പെൺപക്ഷി കുഞ്ഞിനു മെത്തയൊരുക്കും. കുഞ്ഞുണ്ടായി രണ്ടാഴ്ചയൊക്കെ കഴിയുമ്പോൾ മാത്രമേ കൂടു പൊളിച്ച് പെൺപക്ഷി പുറത്തുവരൂ. എന്നാൽ കുഞ്ഞുങ്ങൾ പുറത്തു വരാൻ പിന്നെയും ദിവസങ്ങളെടുക്കും.

വേഴാമ്പലിന്റെ കുടുംബസ്നേഹത്തെ പറ്റിയുള്ള ഈ കഥകളൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളിലൂടെ നമ്മിൽ പലർക്കുമറിയാം. എന്നാൽ മനുഷ്യരുടെ ഇടപെടൽ മൂലം ചത്തു പോകുന്ന ജീവജാലങ്ങളെ പറ്റി ഭൂരിപക്ഷം ആളുകളും പുലർത്തുന്ന നിസ്സംഗ മനോഭാവമല്ല ബൈജുവിനെ പോലുള്ളവർ പിന്തുടരുന്നത്.

hornbill,  baiju k vasudevan , Malabar Grey Hornbill ,saved,  nature lover, hornbills family, inspiring story, Athirapally , forest, forest department, kerala, vehicle, road , accident, ഇക്കൂട്ടർ ന്യൂനപക്ഷമാണെങ്കിൽ കൂടിയും ഇവരെപ്പോലുള്ളവരുടെ പ്രവർത്തനങ്ങളാണ് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷയുടെ പുതു ജീവനേകുന്നത്.

ജീവൻ നഷ്‌ടമായ പക്ഷിയെ ബൈജു കണ്ടെത്തുമ്പോൾ അതിനു രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. എന്നാൽ അപ്പോഴും അതിന്റെ കൊക്കിനുള്ളിൽ പഴങ്ങൾ കണ്ടെത്തിയത് ആ പ്രകൃതിസ്നേഹിയുടെ ഉള്ളുലച്ചു.

ജീവൻ കൈവിട്ടു പോകവെയുള്ള പിടച്ചിലിനിടയിലും ഇണയ്ക്കും കുഞ്ഞുങ്ങൾക്കുമുള്ള തീറ്റ കൊക്കിൽ നിന്ന് കളഞ്ഞു പോകാതെ കരുതിയ വേഴാമ്പലിന്റെ ദയനീയ ചിത്രം ബൈജു ഫെയ്സ്ബുക്കിലിട്ടു. ഒപ്പം കാട്ടുപാതകളിൽ ഗ്ലാസ് കയറ്റി, എസിയിട്ട്, ശരവേഗത്തിൽ വാഹനത്തിൽ പായുന്നവർ കാണണമെന്ന ഉദ്ദേശ്യത്തോടെ രണ്ടുവരി കുറിപ്പും കുറിച്ചു. അവിടെ തീർന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തി.

താണു പറന്നതിനാലാകണം കോഴി വേഴാമ്പൽ വാഹനമിടിച്ച് ചത്തതെന്ന് ബൈജു അനുമാനിച്ചു. ആ പക്ഷി താഴ്ന്നു പറന്നതിനാൽ അതിന്റെ കൂട് അടുത്തെവിടെയെങ്കിലും ആയിരിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി. കാടിനുള്ളിലെവിടെയോ ഉള്ള കൂട്ടിനുള്ളിൽ  പ്രിയതമന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന പെൺപക്ഷിയുടെ വേദനയും കുഞ്ഞിക്കിളികളുടെ വിശപ്പിന്റെ നിലവിളിയും അദ്ദേഹത്തിന് ഊർജ്ജമേകി.

വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രോത്സാഹനത്തെ തുടർന്ന് ബൈജു ചത്തു പോയ കോഴി വേഴാമ്പലിന്റെ കൂടു തേടി യാത്ര തിരിച്ചു. സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ്‌ തട്ടേക്കാടിനൊപ്പം ആദിവാസികളായ രാഹുൽ, കാർത്തിക് എന്നീ ചെറുപ്പക്കാരും അദ്ദേഹത്തിനൊപ്പം കൂടി.

നിരന്തരമായ തിരച്ചിലിനൊടുവിൽ തൊട്ടടുത്ത ദിവസം ആ സംഘം കൂടു കണ്ടെത്തി. അതും 25–30 അടി ഉയരത്തിലുള്ള മരത്തിൽ! അസാധാരണമായ കരച്ചിൽ കേട്ടു മറ്റു വേഴാമ്പലുകൾ ആ മരത്തിനെ വട്ടമിട്ടു പറന്നിരുന്നു. സംഘം താഴെ പ്രതീക്ഷയോടെ കാത്തു നിന്നു. എന്നാൽ അവിടെ കൂടുകൂട്ടിയിരുന്ന മൈനകൾ ശത്രുക്കളെന്നു കരുതി ആ വേഴാമ്പലുകളെ ആക്രമിച്ചു.

തുടർന്ന് സംഘം ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ശേഖരിച്ച ശേഷം വലിയൊരു മുളയേണിയിലൂടെ മുകളിൽ കയറി നിരാലംബരായ അമ്മക്കിളിക്കും കുഞ്ഞുങ്ങൾക്കും തീറ്റ നൽകി. ധാരാളം ജീവികളെ രക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്രയും സങ്കടവും സന്തോഷവുമുണ്ടായ ഇതുപോലൊരു അനുഭവം ആദ്യമാണെന്ന് ബൈജു അഭിപ്രായപ്പെട്ടു. കുഞ്ഞിക്കിളികൾ പറക്കുന്നതു വരെ തീറ്റ കൊടുക്കുവാനാണ് നന്മ നിറഞ്ഞ സംഘത്തിന്റെ തീരുമാനം.

hornbill,  baiju k vasudevan , Malabar Grey Hornbill ,saved,  nature lover, hornbills family, inspiring story, Athirapally , forest, forest department, kerala, vehicle, road , accident, 

Leave a Reply

Your email address will not be published. Required fields are marked *

Kannur, Karuna Bill,today,governor, MC admission bill, P.Sathasivam, supreme court, govt, legislative assembly, unanimously passed, Yuva morcha , march, protest,

സർക്കാർ വാദം തെറ്റ്; കണ്ണൂര്‍, കരുണ ബില്‍ ഇന്ന് ഗവർണർക്ക് കൈമാറി; യു​വ​മോ​ര്‍​ച്ച മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

Canada ,  junior hockey players , died, road accident, bus, tractor-trailer , Canadian junior hockey players, Canadian Prime Minister Justin Trudeau

കാനഡയിലെ റോഡപകടം; 14 ജൂനിയർ ഹോക്കി താരങ്ങള്‍ മരണമടഞ്ഞു