Movie prime

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉടൻ നിരോധിക്കുമെന്ന് പ്രധാനമന്ത്രി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് രാജ്യത്ത് ഉടൻ നിരോധനം ഏർപ്പെടുത്തുമെന്നും ലോകം മുഴുവൻ അതേ മാതൃക പിന്തുടരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളോട് ആഹ്വാനം ചെയ്തു. നോയിഡയിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭ മരുവൽക്കര പ്രതിരോധ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവെൻഷന്റെ ഏറ്റവും ഉയർന്ന സമിതിയായ കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ പ്രസിഡണ്ട് പദവി അടുത്ത രണ്ടുവർഷത്തേക്കു കയ്യാളുന്നത് ഇന്ത്യയാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ലോകത്ത് നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന വിധത്തിലായിരിക്കും ഈ അവസരത്തെ രാജ്യം പ്രയോജനപ്പെടുത്തുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടോടെ ആറു തരത്തിലുള്ള പ്ലാസ്റ്റിക്ക് More
 
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉടൻ നിരോധിക്കുമെന്ന് പ്രധാനമന്ത്രി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് രാജ്യത്ത് ഉടൻ നിരോധനം ഏർപ്പെടുത്തുമെന്നും ലോകം മുഴുവൻ അതേ മാതൃക പിന്തുടരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളോട് ആഹ്വാനം ചെയ്തു. നോയിഡയിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭ മരുവൽക്കര പ്രതിരോധ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൺവെൻഷന്റെ ഏറ്റവും ഉയർന്ന സമിതിയായ കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ പ്രസിഡണ്ട് പദവി അടുത്ത രണ്ടുവർഷത്തേക്കു കയ്യാളുന്നത് ഇന്ത്യയാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ലോകത്ത് നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന വിധത്തിലായിരിക്കും ഈ അവസരത്തെ രാജ്യം പ്രയോജനപ്പെടുത്തുകയെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടോടെ ആറു തരത്തിലുള്ള പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ രാജ്യത്ത് സമ്പൂർണമായി നിരോധിക്കും. പ്ലാസ്റ്റിക് സഞ്ചികൾ, കപ്പുകൾ, പ്ളേറ്റുകൾ, ചെറിയ കുപ്പികൾ, സ്ട്രോകൾ, ചിലതരം സാഷേകൾ എന്നിവയാണ് നിരോധിക്കുന്നത്. രാജ്യവ്യാപകമായ നിരോധനമാണ് കൊണ്ടുവരുന്നത്. പതിനാലു ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒരു വർഷം രാജ്യത്തുണ്ടാവുന്നത്. നിരോധനത്തോടെ പ്ലാസ്റ്റിക് ഉപയോഗത്തിൽ അഞ്ചുശതമാനത്തിന്റെ കുറവുണ്ടാകും.

ലോകത്തെവിടെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയ തോതിലുള്ള കെടുതികൾ തീർക്കുകയാണ്. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങൾ അൻപത് ശതമാനവും ചെന്നടിയുന്നത് സമുദ്രങ്ങളിലാണ്. സമുദ്രത്തിലെ ജൈവസമ്പത്തിന്‌ ഇവ വൻ ഭീഷണിയാണ് ഉയർത്തുന്നത്. രാജ്യത്തിൻറെ മരുവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ജല ദൗർലഭ്യം പരിഹരിക്കാനുള്ള പദ്ധതികളെപ്പറ്റിയും പ്രധാനമന്ത്രി കൺവെൻഷനിൽ വിശദീകരിച്ചു.