banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF, National Banana Festival , Bhoomi pooja, O Rajagopal MLA, Vellayani, National Banana Festival 2018, Suresh Gopi, MP, NBF 2018,reception Committee office, inaugurated ,Vellayani Temple , Kalliyoor , National Banana Festival ,NBF -2018, Photography Contest, organized, photography ,contest , , Centre for Innovation in Science & Social Action ,CISSA, Vellayani Grounds ,Kalliyoor Grama Panchayat,A panel of Jury , Nature Photographers , Environmentalists ,evaluate , photographs, amateurs ,professionals,Banana, focal theme, different varieties of bananas,India, farmers , farms, by-products, value added products, tissue culture, bio- diversity, multiple crops,color , black & white images, DVD , National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event, NBF , Union Minster for Agriculture , inauguration, Radha Mohan Singh, National Banana Festival 2018 , Thiruvananthapuram, Kerala, Suresh Gopi, National Banana Festival , Feb National Banana Festival 2018, February 17 , CISSA, Vellayani temple ground , Kalliyoor Grama Panchayat , big national level event ,organized,rural village,NBF 2018 ,participation ,esearch organizations, academic institutions , renowned scientists ,Suresh Gopi, Thiruvananthapuram,
in

വാഴയുടെ മൂല്യവർധിത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: കൃഷി മന്ത്രി

തിരുവനന്തപുരം: ഓരോ കാർഷികോൽപ്പന്നത്തിന്റെയും വികസന, മൂല്യവർദ്ധിത സാധ്യതകൾ സമന്വയിപ്പിച്ചു കൊണ്ടു മാത്രമേ കേരളം കാർഷിക മേഖലയിൽ ( agriculture sector ) നേരിടുന്ന നെഗറ്റീവ് വളർച്ചയെ നേരിടാനാകൂ എന്ന് കൃഷി മന്ത്രി ( Agriculture Minister ) അഡ്വ വി എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു.

കല്ലിയൂർ വാഴ മഹോത്സവത്തിന്റെ ( NBF ) ഭാഗമായി വെള്ളായണി ക്ഷേത്ര പരിസരത്ത് മൂന്നു ദിവസമായി നടന്നു വരുന്ന ദേശീയ സെമിനാറിന്റെ സമാപനം കുറിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി.

ലോക വിപണിയിൽ വാഴപ്പഴ ഉൽപ്പന്നങ്ങൾക്ക് വലിയ സാധ്യതകളുണ്ടെന്നും എന്നാൽ വാഴ കൃഷിയിൽ കേരളം ഏറെ മുന്നിലാണെങ്കിലും അതിന്റെ മൂല്യവർധിത സാധ്യതകൾ ശാസ്ത്രീയമായും സംഘടിതമായും ഉപയോഗപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും അവർ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉടമസ്ഥാവകാശം അവർക്കു തന്നെ ലഭിക്കാനുമുള്ള സാദ്ധ്യതകൾ വികസിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കർഷകരുടെ പങ്കാളിത്തത്തോടെ അമുൽ മാതൃകയിൽ രൂപീകരിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയും അതിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ കണ്ണാറയിൽ ആരംഭിക്കുന്ന ബനാന- ഹണി പാർക്കും ഈ ലക്ഷ്യത്തോടെയുള്ളവയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ആദ്യത്തെ അഗ്രി പാർക്കായ കണ്ണാറയിൽ നാല്പതിലേറെ വിവിധതരം മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കർഷകർ ഇപ്പോഴും അജ്ഞരാണെന്ന് ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു വന്ന വിള ഇൻഷുറൻസ് പ്രശ്നത്തെ ഓർമിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

രണ്ടര ലക്ഷത്തിലേറെ വാഴകൾ നശിച്ചു പോയിട്ടും വിള ഇൻഷുറൻസ് രജിസ്റ്റർ ചെയ്യാത്തതിനാൽ വാഴയൊന്നിന് ലഭിക്കുമായിരുന്ന മുന്നൂറ്റമ്പതു രൂപ അവർക്കു കിട്ടിയില്ലെന്നും മന്ത്രി സൂചിപ്പിച്ചു.

കേരളത്തിൽ വാഴപ്പഴ കൃഷിയുടെ സാധ്യതകൾ കണക്കിലെടുത്ത് ഒരു ബനാന ബോർഡ് രൂപീകരിക്കേണ്ടതാണെന്നും സർക്കാർ ആ ദിശയിൽ ഗൗരവപൂർവം ചിന്തിക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സിസ്സ പ്രസിഡന്റ് ഡോ . ജി.ജി.ഗംഗാധരൻ പറഞ്ഞു.

സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.എസ്.സി.ജോഷി ഐ എഫ് എസ് (റിട്ട.); കെ.എസ്.സി.എസ്‌.ടി.ഇ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കമലാക്ഷൻ കോക്കൽ എന്നിവർ അതിഥികളായിരുന്നു.

എൻ ബി എഫ് 2018ന്റെ സെമിനാർ കമ്മിറ്റി ചെയർമാൻ ഡോ.സി.കെ.പീതാംബരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ബി.എഫ് 2018 സെമിനാർ കമ്മിറ്റി വൈസ് ചെയർമാൻ ഡോ. പി.എൻ.കൃഷ്ണൻ സംസാരിച്ചു.

ദേശീയ സെമിനാറിന്റെ സമാപനച്ചടങ്ങിൽ, ഓറൽ പ്രസന്റേഷൻ, പോസ്റ്റർ പ്രസന്റേഷൻ എന്നീ വിഭാഗങ്ങളിലെ ജേതാക്കൾക്ക് മന്ത്രി.വി.എസ് .സുനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.

വൈകുന്നേരം നടന്ന കാവ്യസന്ധ്യ പി.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പൂവച്ചൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി.ചലച്ചിത്ര താരം അനുശ്രീ പ്രത്യേക അതിഥിയായിരുന്നു.

കാവാലം ശ്രീകുമാർ ഉൾപ്പെടെയുള്ളവർ കവിതകൾ അവതരിപ്പിച്ചു. ഡോ കായംകുളം യൂനസ് അധ്യക്ഷത വഹിച്ചു.

ഇന്ന് വാഴ മഹോത്സവത്തിൽ തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കർഷക സംഗമം ഉദ്ഘാടനം ചെയ്യും. നബാർഡ് സിജിഎം ആർ.സുന്ദർ അദ്ധ്യക്ഷത വഹിക്കും.

banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

NBF, National Banana Festival , visited, wide diversity , bananas ,India, festival ,large numbers of producers, farmers, business men, academicians, researchers, multifarious uses , unique fruit ,plant parts Kalliyoor, Thiruvananthapuram, Kerala, Centre for Innovation in Science and Social action ,CISSA, partnership , Kalliyoor Grama Panchayat , National and State organisations,

ദേശീയ വാഴ മഹോത്സവം: വൈവിധ്യമാസ്വദിക്കാനെത്തിയത് ഒരു ലക്ഷത്തിലധികം പേർ

യാത്രാ ദുരിതത്തിന് അന്ത്യം; സ്വകാര്യ ബസ് സമരം പിൻവലിച്ചു