5 നദികളില്‍ ബന്ധാരകള്‍; ഗോവന്‍ മാതൃക സ്വീകരിക്കും 

തിരുവനന്തപുരം: കാസര്‍കോട്, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ 5 നദികളില്‍ ജലസംഭരണത്തിന് ഗോവന്‍ മാതൃകയില്‍ ബന്ധാരകള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഭവാനി, തൂതപ്പുഴ (പാലക്കാട്), ചന്ദ്രഗിരി (കാസര്‍കോട്), പനമരം നദീതടം (വയനാട്), അച്ചന്‍കോവില്‍ (പത്തനംതിട്ട) നദീതടം എന്നീ നദികളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ബന്ധാരകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് 175 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്.

നദിയുടെ സ്വഭാവിക നീരൊഴുക്കുചാലിനുള്ളില്‍ മാത്രമായി ജലം തടഞ്ഞു നിര്‍ത്തുന്ന സംഭരണികളാണ് ബന്ധാരകള്‍. ഒരേ നദിയില്‍ തന്നെ പലയിടത്തായി ബന്ധാരകള്‍ നിര്‍മ്മിക്കാനാകും.

മഴക്കാലത്ത് എല്ലാ ഷട്ടറുകളും മാറ്റി വെള്ളപ്പൊക്കം ഒഴിവാക്കുകയും മഴ മാറിയാല്‍ ഷട്ടറുകള്‍ ഉറപ്പിച്ച് ജലം സംഭരിക്കുകയും നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഓരോ നിര ഷട്ടറുകള്‍ നീക്കി നിയന്ത്രിതമായി ജലം തുറന്നുവിടുകയുമാണ് പ്രവര്‍ത്തന രീതി. ഗോവയില്‍ ഇത് വളരെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പത്മഭൂഷന്‍ ടി വി ഗോപാലകൃഷ്ണന് സ്വാതി പുരസ്കാരം

എത്രകണ്ടാലും മതിവരാത്ത ഒരു സിനിമ